Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാട്രിപ് പദ്ധതിക്കായുള്ള പുതുക്കിയ ചെലവുനിര്ണയത്തിന് മന്ത്രിസഭയുടെ അനുമതി


നാഷണല് ഓട്ടോമോട്ടീവ് ടെസ്റ്റിംങ് ആന്ഡ് ആര്. ആന്ഡ് ഡി. ഇന്ഫ്രാസ്ട്രക്ചര് പ്രോജക്ടി(നാട്രിപ്)ന്റെ 3727.30 കോടി രൂപയുടെ പുതുക്കിയ ചെലവുനിര്ണയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി. ഇന്ത്യയില് ആഗോള പരിശോധനാകേന്ദ്രങ്ങള് സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാന പദ്ധതിയായ നാട്രിപ്പിനു കീഴിലുള്ള പദ്ധതികള് പൂര്ത്തീകരിക്കപ്പെടുമെന്ന് ഇതോടെ ഉറപ്പായി. മോട്ടോര്വാഹന വ്യവസായത്തിന് ആവശ്യമായ ഗവേഷണ വികസന പ്രവര്ത്തനങ്ങളും സര്വസജ്ജമായ പരിശോധനയും പരിശോധനാ കേന്ദ്രങ്ങളും ഇതോടെ നടപ്പാകും. ഹരിയാനയിലെ ഐ.സി.എ.ടി. മനേസറിലുള്ള വടക്കന് ഓട്ടോ ക്ലസ്റ്ററിലും തമിഴ്നാട് ചെന്നൈയിലെ ജി.എ.ആര്.സി. ഓര്ഗദാമിലുള്ള ദക്ഷിണ ഓട്ടോ ക്ലസ്റ്ററിലും പെട്ടതു സ്ഥലങ്ങളാണു പരിഗണിക്കപ്പെടുക. പടിഞ്ഞാറന് ഓട്ടോ ക്ലസ്റ്റിനായി പൂനെയിലുള്ള എ.ആര്.എ.ഐയും മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള വി.ആര്.ഡി.ഇയും പരിഷ്കരിക്കുന്നതും ഇതില് പെടും.

നാട്രിപ് താഴെ പറയുന്ന കാര്യങ്ങള്ക്ക് അനിവാര്യമാണ്.

* 1998ലെ ഡബ്ല്യു.പി.-29നു കീഴിലുള്ള യു.എന്. റെഗുലേഷന് ഓണ് ഹാര്മൊണൈസേഷന് ഓഫ് വെഹിക്കിള് സ്പെസിഫിക്കേഷന്സില് ഒപ്പുവെച്ച രാഷ്ട്രമെന്ന നിലയില് ഇന്ത്യയില് വാഹനഗതാഗതത്തില് റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിന് രൂപകല്പന, നിര്മാണം, പരിശോധന, പ്രവര്ത്തനം എന്നീ കാര്യങ്ങളില് ആഗോളതലത്തിലുള്ള ഏറ്റവും നല്ല പ്രവര്ത്തനരീതി അനുവര്ത്തിക്കുന്നതിന്.

* അടുത്ത പത്തു വര്ഷത്തിനകം വാഹനഭാഗങ്ങളുടെ ആകെ ഉല്പാദനത്തിന്റെ 35 മുതല് 40 വരെ ശതമാനം കയറ്റുമതി ചെയ്യപ്പെടുന്ന നിലയിലേക്ക് പുരോഗമിക്കുകവഴി ഓട്ടോമോട്ടീവ് മിഷന് പ്ലാന് 2016-26ന് പിന്തുണയേകുന്നതിന്

* യു.എന്.ബ്രസീലിയ പ്രമേയത്തിനു വിധേയമായി ഇന്ത്യയിലെ വാഹനങ്ങളില് ആഗോളസുരക്ഷാ മാനദണ്ഡങ്ങള് നടപ്പാക്കുകയും അതുവഴി മരണങ്ങളും റോഡപകടങ്ങളും (2015ല് യഥാക്രമം 1.46 ലക്ഷവും 5.01 ലക്ഷവും) കുറയ്ക്കുകയും ചെയ്യുന്നതിന്.

* വാഹനഭാഗങ്ങള് വികസിപ്പിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനും എം.എസ്.എം.ഇകളെ സഹായിക്കുന്നതിന്.

പദ്ധതിക്ക് പവര് ട്രെയിന്, പാസീവ് സേഫ്റ്റി ടെസ്റ്റ്സ്-1 തുടങ്ങിയവയ്ക്ക് ആവശ്യമായ ലോകനിലവാരമുള്ള പരീക്ഷണശാലകള് തുടങ്ങിയ സംവിധാനങ്ങള് അനിവാര്യമാണ്.

നാലുചക്രവാഹന നിര്മാതാക്കള്, വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ നിര്മാതാക്കള്, ത്രിചക്ര വാഹന നിര്മാതാക്കള്, ഇരുചക്ര വാഹന നിര്മാതാക്കള്, വാഹനഭാഗങ്ങള് നിര്മിക്കുന്നവര് തുടങ്ങിയവര്ക്കെല്ലാം സേവനം ലഭ്യമാകും.

വിവിധ തരം വാഹനങ്ങളുടെയും വാഹനഭാഗങ്ങളുടെയും സാക്ഷ്യപ്പെടുത്തല്, വാഹനങ്ങളുടെയും വാഹനഭാഗങ്ങളുടെയും കയറ്റുമതിക്കായി സാക്ഷ്യപ്പടുത്തല്, വാഹനനിര്മാണ മേഖലയില് ആവശ്യമായ വികസന പരീക്ഷണങ്ങള്, ഉല്പന്നങ്ങള് വികസിപ്പിക്കാനുള്ള പദ്ധതികള് വിജയിപ്പിക്കല്, വിവരശേഖരണം, പുതിയ ചട്ടങ്ങള്ക്കു രൂപം നല്കല് തുടങ്ങിയ സേവനങ്ങളാണു വാഗ്ദാനം ചെയ്യുന്നത്.