Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗ്പൂരിലെ ദീക്ഷാഭൂമി സന്ദർശന വേളയിൽ ഡോ. ബാബാസാഹെബ് അംബേദ്കറുടെ കാഴ്ചപ്പാടുകളോടുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.


നാഗ്പൂരിലെ ദീക്ഷാഭൂമി, സാമൂഹ്യനീതിയുടെയും അധഃസ്ഥിതരെ ശാക്തീകരിക്കുന്നതിൻ്റെയും പ്രതീകമാണെന്ന് വാഴ്ത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡോ. ബാബാസാഹേബ് അംബേദ്കർ വിഭാവനം ചെയ്ത ഇന്ത്യ യാഥാർത്ഥ്യമാക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“നാഗ്പൂരിലെ ദീക്ഷാഭൂമി സാമൂഹിക നീതിയുടെയും അധഃസ്ഥിതരെ ശാക്തീകരിക്കുന്നതിന്റെയും പ്രതീകമായി നിലകൊള്ളുന്നു.

അന്തസ്സും സമത്വവും ഉറപ്പാക്കുന്ന ഭരണഘടന നമുക്ക് നൽകിയതിന് ഇന്ത്യയിലെ തലമുറകൾ ഡോ. ബാബാസാഹേബ് അംബേദ്കറിനോട് നന്ദിയുള്ളവരായിരിക്കും.

പൂജ്യ ബാബാസാഹേബ് തെളിച്ച പാതയിലൂടെയാണ് നമ്മുടെ ഗവണ്മെന്റ് എപ്പോഴും സഞ്ചരിച്ചിട്ടുള്ളത്. അദ്ദേഹം സ്വപ്നം കണ്ട ഇന്ത്യ സാക്ഷാത്കരിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു.”

 

 

 

-NK-