Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗാലാന്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളുടെ പ്രതിനിധി സംഘത്തിന് ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ പ്രധാനമന്ത്രി സ്വീകരണം നല്‍കി

നാഗാലാന്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളുടെ പ്രതിനിധി സംഘത്തിന് ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ പ്രധാനമന്ത്രി സ്വീകരണം നല്‍കി


നാഗാലാന്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളുടെ പ്രതിനിധി സംഘത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ ലോക് കല്യാണ്‍ മാര്‍ഗിലെ തന്റെ വസതിയില്‍ സ്വീകരണം നല്‍കി. ഏകഭാരത് ശ്രേഷ്ഠ ഭാരത് പ്രചാരണ പദ്ധതിയുടെ ഭാഗമായാണ് പ്രതിനിധി സംഘം ഡല്‍ഹി സന്ദര്‍ശിക്കുന്നത്.

പ്രധാനമന്ത്രിയെ കണ്ടതില്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷം പ്രകടിപ്പിച്ചു. സ്വസ്ഥവും സ്വതന്ത്രവുമായ ആശയവിനിമയത്തില്‍, അവര്‍ വടക്കുകിഴക്കന്‍ മേഖല സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്, നാഗാലാന്‍ഡിലെ അനുഭവങ്ങള്‍, യോഗയുടെ പ്രാധാന്യം തുടങ്ങി നിരവധി വിഷയങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ആരായുകയും ചെയ്തു.

ഡല്‍ഹിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും പര്യവേക്ഷണത്തിന്റെയും അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ആരാഞ്ഞു. ഡല്‍ഹിയില്‍ താമസിക്കുന്ന വേളയില്‍ പ്രധാനമന്ത്രി സംഗ്രഹാലയയും ദേശീയ യുദ്ധസ്മാരകവും സന്ദര്‍ശിക്കാനും അദ്ദേഹം അവരെ ഉപദേശിച്ചു.

 ദേശീയ വനിതാ കമ്മീഷനാണ് പ്രതിനിധി സംഘത്തിനു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

–ND–