Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവ ഇന്ത്യയ്ക്കായി ഊര്‍ജ്ജം പകരൂ: യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി

നവ ഇന്ത്യയ്ക്കായി ഊര്‍ജ്ജം പകരൂ: യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി


മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാനസികാവസ്ഥമാറ്റി ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ നവ ഇന്ത്യയ്ക്ക് വേണ്ട ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി യുവ ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉപദേശിച്ചു.

ഇന്ത്യയ്ക്ക് സാദ്ധ്യമാകുന്ന പുരോഗതി നേടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് 2015ലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ബാച്ചില്‍പ്പെട്ട അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പരിശീലന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയ്ക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളും ഇന്ത്യയെക്കാളും വിഭവങ്ങളില്‍ ഞെരുക്കം നേരിടുന്ന രാജ്യങ്ങളും പോലും വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ധൈര്യം അനിവാര്യമാണ്. കഷ്ണം കഷ്ണമായ ഭരണക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥരുടെ കൂട്ടായശേഷി പരമാവധിതലത്തിലേക്ക് ലഭ്യമാക്കുന്നതിന് തടസമാകും. അതുകൊണ്ട് സംവിധാനത്തില്‍ വളരെ ഊര്‍ജ്ജസ്വലമായ പരിവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

അസിസ്റ്റന്റ് സെക്രട്ടറിമാരുടെ മൂന്നുമാസത്തെ പരിശീലന പരിപാടി ഇപ്പോള്‍ അതിന്റെ മൂന്നാമത്തെ വര്‍ഷമാണ് നടക്കുന്നത്. അത് വലിയ ഗുണം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിലെ മുതിര്‍ന്ന നേതാക്കളുമായി ഒരു സങ്കോചവുമില്ലാതെ അടുത്ത മൂന്നുമാസം ആശയവിനിമയം നടത്തുന്നതിനുള്ള നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. അതിലൂടെ സെക്രട്ടറിതലത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭരണപരിചയവും പുതിയ തലമുറയുടെ ഊര്‍ജ്ജവും പുത്തന്‍ ആശയങ്ങളും ഒന്നിച്ചുചേരുകയും അത് മൊത്തം ഭരണസംവിധാനത്തിന് ഗുണകരമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യു.പി.എസ്.സി ഫലപ്രഖ്യാപനം വരുന്നതുവരെയുള്ള തങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രധാനമന്ത്രി യുവ ഐ.എ.എസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നിട്ട് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഈ അവസരം ഉപയോഗിച്ച് സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കേന്ദ്ര പേഴ്‌സണല്‍, പൊതുപരാതി പരിഹാര, പെന്‍ഷന്‍സ് സഹമന്ത്രി ഡോ: ജിതേന്ദ്ര സിംഗും മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.