Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നവീകരിച്ച ” ഖേലോ ഇന്ത്യാ” (കളിക്കൂ ഇന്ത്യാ) പദ്ധതിക്ക് അംഗീകാരം


1,756 കോടി രൂപ ചെലവുവരുന്ന 2017-18 മുതല്‍ 2019-20 വരേയ്ക്കുള്ള നവീകരിച്ച ” ഖേലോ ഇന്ത്യാ” (കളിക്കൂ ഇന്ത്യാ) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്തെ കായികരംഗത്തിന് വളരെ നിര്‍ണ്ണായകമായ ഒരു തീരുമാനമാണിത്. കായികമേഖലയെ മുഖ്യധാരയിലെത്തിച്ച് അതിലൂടെ വ്യക്തിത്വ-സാമൂഹിക-സാമ്പത്തിക വികസനം എന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

നവീകരിച്ച ” ഖേലോ ഇന്ത്യാ” (കളിക്കൂ ഇന്ത്യാ) പദ്ധതിക്ക് കായികമേഖലയില്‍ ഗുണപരമായ മാറ്റമുണ്ടാക്കാനാകും ഉണ്ടാക്കാനാകും. പശ്ചാത്തല വികസനം, സാമൂഹിക കായികമേഖല, പ്രതിഭകളെ കണ്ടെത്തല്‍, മികവിന് വേണ്ടിയുള്ള പരിശീലനം, മത്സരഘടന, കായിക സമ്പദ്ഘടന തുടങ്ങി എല്ലാ മേഖലയിലും ഇതിന്റെ ഗണമുണ്ടാകും

മുഖ്യ സവിശേഷതകള്‍
– ഇതുവരെയില്ലായിരുന്ന തരത്തിലുള്ള ഒരു വിശാല ഇന്ത്യാ കായിക സ്‌കോളര്‍ഷിപ്പ് പദ്ധതി ഇതിലൂടെ നടപ്പാക്കും. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന കായികമേഖലയിലെ 1000 താരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
– ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ കായികതാരങ്ങള്‍ക്കും അടുത്ത തുടര്‍ച്ചയായ എട്ടുവര്‍ഷത്തേക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വീതം ലഭിക്കും.
– കായികതാരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ഇത്രയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു പദ്ധതി ഇത് ആദ്യമാണ്. ഇതിലൂടെ കഴിവും പ്രതിഭയുമുള്ള യുവത്വത്തിന് കായികമത്സരമേഖലകളില്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയുകയും ഏത് ആഗോള വേദിയിലും മത്സരിക്കാന്‍ കഴിയുന്ന ഒരു പറ്റം കായികതാരങ്ങളെ വാര്‍ത്തെടുക്കാനും കഴിയും.
– രാജ്യത്തെ 20 സര്‍വകലാശാലകളെ കായികമികവിന്റെ കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ കഴിവുറ്റ കായിക താരങ്ങള്‍ക്ക് പഠനത്തോടൊപ്പം കായിക മേഖലയിലെ മത്സരങ്ങളിലും മുന്നേറാന്‍ കഴിയും.
– ആരോഗ്യകരമായ ജീവിത ശൈലിയുള്ള വളരെ ക്രിയാത്മകമായ ഒരു ജനതയെ സൃഷ്ടിക്കുകയും പദ്ധതിയുടെ ഉദ്ദേശ്യമാണ്.
– 10-18നും ഇടയ്ക്കുള്ള 200 ദശലക്ഷം കുട്ടികളെ വമ്പിച്ച ശാരീരികക്ഷമ മുന്നേറ്റത്തിന്റെ ഭാഗമായി ഇതില്‍ ഉള്‍പ്പെടുത്തും. അവരുടെ കായികക്ഷമത അളക്കുക മാത്രമായിരിക്കില്ല, മറിച്ച് കായികക്ഷമതയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങള്‍ക്ക് സഹായവും നല്‍കും.

പ്രത്യാഘാതം
– ലിംഗസമത്വവും സാമുഹിക ഉള്‍പ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നതിന് കായികമേഖലയുടെ ശക്തി അംഗീകരിക്കുകയും ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി പ്രത്യേക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
– അസ്വസ്ഥവും ദരിദ്രവുമായ മേഖലകളില്‍ കഴിയുന്ന യുവജനങ്ങളെ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തി, ഉല്‍പ്പാനദനരഹിതവും അലോസകരവുമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകറ്റി മുഖ്യധാരയില്‍ കൊണ്ടുവന്ന് അവരെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാക്കുകയും പദ്ധതിയുടെ ലക്ഷ്യത്തിലുണ്ട്.
– സ്‌കൂള്‍, കോളജ് തലങ്ങളിലെ മത്സരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതും പദ്ധതിയുടെ ഉദ്യമത്തിലുള്ളതാണ്. ഇതിലൂടെ സംഘടിതമായ കായിക മത്സരങ്ങളില്‍ കഴിയുന്നത്ര ബന്ധമുണ്ടാക്കുകയാണ് ലക്ഷ്യം.
– ആധുനികമായ ഉപഭോക്തൃ സൗഹൃദ സാങ്കേതികവിദ്യ കായികരംഗത്തെ എല്ലാ വിഭാഗങ്ങളലും ഉള്‍പ്പെടുത്തുകയും ഇതിന്റെ ഭാഗമാണ്. പരിശീലനവിവരങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപ്പുകള്‍, പ്രതിഭകളെ കണ്ടെത്തുന്നതിനായി ദേശീയ കായിക പ്രതിഭാ കണ്ടെത്തല്‍ പോര്‍ട്ടല്‍, ആഭ്യന്തര കായിക മേഖലയ്ക്കായി സംവേദന വെബ്‌സൈറ്റ്, കായിക അടിസ്ഥാനസൗകര്യങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കുന്നതിനുമായി ജി.എഐ.എസ് അടിസ്ഥാനത്തിലുള്ള വിവരശേഖരണ സംവിധാനം തുടങ്ങിയവ കായികമേഖലയിലെ പ്രോത്സാഹനത്തിനായി ഉപയോഗിക്കുന്ന ആധുനിക ഉപഭോക്തൃ സൗഹൃദ സാങ്കേതികവിദ്യകളാണ്.
– ” എല്ലാവര്‍ക്കും കായികരംഗം” എന്നതുപോലെ ” മികവിന് കായികമേഖല” എന്നത് പ്രോത്സാഹിപ്പിക്കുകയും പദ്ധതിയുടെ ഉദ്യമത്തില്‍പ്പെടുന്നു.