ന്യൂഡല്‍ഹിയില്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കായി രണ്ടാമത്തെ ഡിപ്ലോമാറ്റിക് എന്‍ക്ലേവ് സ്ഥാപിക്കുന്നതിന് ദ്വാരകയിലെ സെക്ടര്‍ 24 ലിലുള്ള ഡല്‍ഹി വികസന അതോറിറ്റിയുടെ 34.87 ഹെക്ടര്‍ സ്ഥലം ഭൂവികസന ഓഫീസിന് കൈമാറിയതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
നിലവില്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കായി ഒരു ഡിപ്ലോമാറ്റിക് എന്‍ക്ലേവ് ഉള്ളത് ചാണക്യപുരിയിലാണ്. ഡിപ്ലോമാറ്റിക് മിഷനുകള്‍ക്കും, അന്താരാഷ്ട്ര സംഘടനകള്‍ക്കും ഡല്‍ഹിയില്‍ തങ്ങളുടെ നയതന്ത്രകാര്യാലയം നിര്‍മ്മിക്കുന്നതിന് കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഡല്‍ഹി വികസന അതോറിറ്റി ദ്വാരകയിലെ സെക്ടര്‍ 24 ല്‍ 34.87 ഹെക്ടര്‍ സ്ഥലം കണ്ടെത്തിയത്.