Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ ലോകത്തെ സ്വാഗതം ചെയ്യുന്നു. ഇന്ത്യ നിരാശപ്പെടുത്തില്ല: പ്രധാനമന്ത്രി


ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇന്ത്യയോട് സംരംഭകര്‍ക്കുള്ള ശുഭാപ്തിവിശ്വാസത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൂചിപ്പിച്ചു.

ഇന്ത്യ ഒരേസമയം ഒരു പുരാതന നാഗരികതയും, ഒരു സ്റ്റാര്‍ട്ടപ്പ് രാജ്യത്തിന് സമാനവുമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഇന്ത്യയുടെ സാദ്ധ്യതകളെക്കുറിച്ച് എഴുത്തുകാരനും സംരംഭകനുമായ ബാലാജി എസ്, എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
”ഞാന്‍ നിങ്ങളുടെ ശുഭാപ്തിവിശ്വാസം ഇഷ്ടപ്പെടുന്നു, നൂതനാശയങ്ങളുടെ കാര്യം വരുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ പുതിയ പ്രവണതകള്‍ കൊണ്ടുവരുന്നവരും മാര്‍ഗ്ഗദര്‍ശകരുമാണ്.
നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ ഞങ്ങള്‍ ലോകത്തെ സ്വാഗതം ചെയ്യുന്നു. ഇന്ത്യ നിരാശപ്പെടുത്തില്ല”.

 

SK