Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നമ്മുടെ രാജ്യത്തെ നയിക്കാൻ സ്ത്രീകൾക്കുള്ള ആഹ്വാനമാണ് ‘നാരീശക്തി വന്ദൻ അധിനിയം’: പ്രധാനമന്ത്രി


രാജ്യത്തെ സ്ത്രീശാക്തീകരണത്തിന്റെ പാതയിലേക്കു നയിക്കുന്നതിനു ‘നാരീശക്തി വന്ദൻ അധിനിയ’ത്തിനുള്ള പ്രാധാന്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു.

‘നാരീശക്തി വന്ദൻ അധിനിയ’ത്തെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി എഴുതിയ പോസ്റ്റ് പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചതിങ്ങനെ:

“അടുത്തിടെ പാസാക്കിയ ‘നാരീശക്തി വന്ദൻ അധിനിയം’ ശാക്തീകരണത്തിന്റെ പ്രതീകമാണെന്നും നമ്മുടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്കു നയിക്കുന്നതിനു സ്ത്രീകൾക്കുള്ള ആഹ്വാനമാണെന്നും കേന്ദ്രമന്ത്രി ശ്രീ കിഷൻ റെഡ്ഡി എഴുതുന്നു.”

 

NS/NK