Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നമ്മുടെ ഗ്രഹം പങ്കിടുന്നവരുമായി നമുക്കുള്ള ഐക്യം അമൃത് സരോവരങ്ങൾ ഉറപ്പാക്കുന്നു: പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമൃത് സരോവരങ്ങളുടെ പ്രാധാന്യം അടിവരയിട്ടു പറയുകയും ജലസംരക്ഷണത്തിനും സമൂഹ പങ്കാളിത്തത്തിനും പുറമേ  നമ്മുടെ ഗ്രഹം പങ്കിടുന്നവരുമായി നമുക്കുള്ള    ഐക്യവും  യോജിപ്പും അമൃത് സരോവരങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും  പറഞ്ഞു.

അസമിലെ കാംരൂപ് ജില്ലയിലെ സിങ്ഗ്രയിലെ ശാന്തമായ സരോവരങ്ങളിൽ ആനകൾ വേനലിൽ മുങ്ങിക്കുളിക്കുന്നതിനെ ക്കുറിച്ചുള്ള അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

“രസകരമായ കാഴ്ച. ജലസംരക്ഷണത്തിനും സാമൂഹ്യ  പങ്കാളിത്തത്തിനും പുറമേ, അമൃത് സരോവറുകൾ നമ്മുടെ ഗ്രഹം പങ്കിടുന്നവരുമായി ഐക്യം ഉറപ്പാക്കുന്നു.”

 

***

–ND–