Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നമോ ഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളുമായും ലോക്കോ പൈലറ്റുമാരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു

നമോ ഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളുമായും ലോക്കോ പൈലറ്റുമാരുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സാഹിബാബാദ് ആര്‍.ആര്‍.ടി.എസ് സ്‌റ്റേഷനില്‍ നിന്ന് ന്യൂ അശോക് നഗര്‍ ആര്‍.ആര്‍.ടി.എസ് സ്‌റ്റേഷന്‍ വരെ നമോ ഭാരത് ട്രെയിനില്‍ ഇന്ന് യാത്ര ചെയ്തു. യാത്രയ്ക്കിടെ തനിക്ക് നിരവധി ചിത്രങ്ങളും കലാസൃഷ്ടികളും സമ്മാനിച്ച യുവ സുഹൃത്തുക്കളുമായി അദ്ദേഹം ഊഷ്മളമായ ആശയവിനിമയവും നടത്തി.

പ്രധാനമന്ത്രിയെക്കുറിച്ചും നവവും, ഉയര്‍ന്നുവരുന്നതുമായ ഇന്ത്യയെക്കുറിച്ചും കവിത ചൊല്ലിയ ഒരു ബാലികയുമായി സംവദിച്ച ശ്രീ മോദി, കുട്ടിയെ പ്രശംസിക്കുകയും ചെയ്തു. തനിക്ക് പെയിന്റിംഗ് സമ്മാനിച്ച ഒരു വീടിന്റെ ഗുണഭോക്താവ് ആയ ഒരു ബാലനുമായും ശ്രീ മോദി സംവദിച്ചു. പുതിയ വീട്ടില്‍ അവരുടെ പുരോഗതിയെക്കുറിച്ച് കുട്ടിയോട് ചോദിച്ച അദ്ദേഹം, ആശംസകള്‍ നേരുകയും ചെയ്തു. മറ്റൊരു ബാലികയും പ്രധാനമന്ത്രിയെക്കുറിച്ച് ഒരു കവിത ചൊല്ലി, അതിന് അദ്ദേഹം കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രധാനമന്ത്രി സംവദിച്ച വനിതാ ലോക്കോ പൈലറ്റുമാര്‍, തങ്ങളുടെ ജോലിയില്‍ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. അങ്ങേയറ്റം ഏകാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ച അദ്ദേഹം അവരുടെ പുതിയ ജോലികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

नमो भारत ट्रेन के साहिबाबाद-अशोक नगर के नए कॉरिडोर में सफर के दौरान मेरे युवा साथियों की अद्भुत प्रतिभा ने नई ऊर्जा से भर दिया। pic.twitter.com/ov7eUOFKpp

— Narendra Modi (@narendramodi) January 5, 2025

 

***

SK