നഗര ആസൂത്രണം, നഗരഭരണം എന്നീ രംഗങ്ങളില്‍ സഹകരിക്കുന്നതിന് ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ഏര്‍പ്പെട്ട ധാരണാ പത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. കഴിഞ്ഞ നവംബര്‍ 24 നാണ് ഈ ധാരണാ പത്രത്തില്‍ ഈ രാജ്യങ്ങളും ഒപ്പിട്ടത്.