ഇന്ത്യന്‍ നഗരവല്ക്കരണത്തില് നിക്ഷേപിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നിക്ഷേപകരെ ക്ഷണിച്ചു. ”നഗരവല്ക്കരണത്തില് നിക്ഷേപിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഇന്ത്യയില്‍ നിങ്ങള്‍ക്ക് ആവേശകരമായ അവസരങ്ങളുണ്ട്, നിങ്ങള്‍ ചലനാത്മകതയിലേക്ക് നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, ഇന്ത്യയില്‍ നിങ്ങള്‍ക്ക് ആവേശകരമായ അവസരങ്ങളുണ്ട്, നൂതനാശയത്തിലേക്ക് നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് ആവേശകരമായ അവസരങ്ങളുണ്ട്. സുസ്ഥിര പ്രശ്നപരിഹാരത്തില്‍ നിക്ഷേപിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ ആവേശകരമായ അവസരങ്ങളുണ്ട്. വളരെ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യം, വ്യാപാരസൗഹൃദ കാലാവസ്ഥ, ഒരു വലിയ വിപണി, ആഗോളനിക്ഷേപത്തിന് പരിഗണിക്കുന്ന ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള ഒരു അവസരവും നഷ്ടപ്പെടുത്താത്ത ഒരു ഗവണ്മെന്റ് എന്നിവയ്ക്കൊപ്പമാണ് ഈ അവസരങ്ങളും വരുന്നത്” അദ്ദേഹം പറഞ്ഞു.
വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൂന്നാമത് വാര്‍ഷിക ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ്-19ന് ശേഷമുള്ള ലോകത്തിന് ഒരു പുതിയ തുടക്കം ആവശ്യമാണ്,എന്നാല്‍ പുനക്രമീകരണം നടത്താതെ ഒരു പുതിയ തുടക്കം സാദ്ധ്യമല്ലെന്നും ശ്രീ മോദി പറഞ്ഞു. മനസിന്റെ പുനക്രമീകരണം, പ്രക്രിയകളുടെയൂം പ്രവര്‍ത്തനങ്ങളുടെയും പുനക്രമീകരണം. എല്ലാ മേഖലകളിലും പുതിയ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ നമുക്ക് ഈ മഹാമാരി നല്കി. ”ഭാവിയിലേക്ക് വേണ്ട ഒരു പ്രതിരോധ സംവിധാനം വികസിപ്പിക്കമെന്ന് നമുക്ക് ആഗ്രഹമുണ്ടെങ്കില്‍ ഈ അവസരം ലോകം കൈപ്പിടയില്‍ ഒതുക്കണം. ലോകത്തിന് കോവിഡ് ശേഷം ആവശ്യമുള്ളതിനെക്കുറിച്ച് നാം ചിന്തിക്കണം. ഒരു നല്ല ആരംഭസ്ഥാനം നമ്മുടെ നഗരകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കും” പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നഗരകേന്ദ്രങ്ങളുടെ പുനരുജ്ജീവനമെന്ന വിഷയത്തില്‍ വിസ്തരിച്ചുകൊണ്ട് ഈ പ്രക്രിയയില്‍ ജനങ്ങളുടെ പ്രാധാന്യത്തിൽ പ്രധാനമന്ത്രി ഊന്നല്‍ നല്‍കുകയും ചെയ്തു.
മഹാമാരി കാലത്ത് പഠിച്ചവ മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നല്‍ നല്കി.
ഇന്ത്യയുടെ നഗരഭൂചിത്രരേഖയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, താങ്ങാവുന്ന ഭവനം, റിയല്‍ എസ്റ്റേറ്റ് (നിയന്ത്രണം) നിയമം, 27 നഗരങ്ങളിലെ മെട്രോ റെയിലുകള്‍ എന്നിങ്ങനെ അടുത്തിടെ കൈക്കൊണ്ട നൂതനാശയങ്ങളെക്കുറിച്ച് അദ്ദേഹം ഫോറത്തെ അറിയിച്ചു.
”രണ്ടു ഘട്ട പ്രക്രിയകളിലൂടെ നമ്മള് 100 സ്മാര്‍ട്ട് സിറ്റികള്‍ തെരഞ്ഞെടുത്തു. സഹകരണ മത്സരാധിഷ്ഠിത ഫെഡറലിസം എന്ന തത്വശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ദേശീയതലത്തിലുള്ള മത്സരമായിരുന്നു അത്. ഈ നഗരങ്ങളെല്ലാം ഏകദേശം 2 ലക്ഷം കോടി രൂപയുടെ അല്ലെങ്കില്‍ 30 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തി നാല്‍പ്പതിനായിരം കോടി രൂപയുടെ അല്ലെങ്കില്‍ 20 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ പൂര്‍ത്തിയാകുകയോ അല്ലെങ്കില്‍ പൂര്‍ത്തീകരണത്തിന്റെ അന്തിമഘട്ടത്തിലോ ആണ്” പ്രധാനമന്ത്രി പറഞ്ഞു.
***
Addressing 3rd Annual Bloomberg New Economy Forum. https://t.co/QnSW1pzpNf
— Narendra Modi (@narendramodi) November 17, 2020
One of the areas that requires global attention in the post-COVID era is ensuring urban rejuvenation. pic.twitter.com/rvuM17BN6a
— Narendra Modi (@narendramodi) November 18, 2020
The need of the hour:
— Narendra Modi (@narendramodi) November 18, 2020
Affordable housing.
Sustainable mobility. pic.twitter.com/K8jQicm0j0
India offers investors exactly what they need...
— Narendra Modi (@narendramodi) November 18, 2020
Come, invest in India. pic.twitter.com/r7Cb455sid