Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ധ്യാനം ജീവിതചര്യയുടെ ഭാഗമാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി


ലോക ധ്യാനദിനമായ ഇന്ന്, ധ്യാനം ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവരോടും ആഹ്വാനം ചെയ്തു. ഏതൊരാളുടെ ജീവിതത്തിലും നമ്മുടെ സമൂഹത്തിലും ഭൂമിയിലും സമാധാനവും ഐക്യവും കൊണ്ടുവരുന്നതിനുള്ള കരുത്തുറ്റ മാർഗമാണു ധ്യാനമെന്നു പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു.

“ഇന്ന്, ലോക ധ്യാനദിനത്തിൽ, ധ്യാനം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും അതിന്റെ പരിവർത്തന സാധ്യതകൾ അനുഭവവേദ്യമാക്കാനും ഞാൻ ഏവരോടും ആഹ്വാനം ചെയ്യുന്നു. ഏതൊരാളുടെ ജീവിതത്തിലും നമ്മുടെ സമൂഹത്തിലും ഭൂമിയിലും സമാധാനവും ഐക്യവും കൊണ്ടുവരുന്നതിനുള്ള കരുത്തുറ്റ മാർഗമാണു ധ്യാനം. സാങ്കേതികവിദ്യയുടെ യുഗത്തിൽ, ആപ്ലിക്കേഷനുകളും മാർഗനിർദേശക വീഡിയോകളും നമ്മുടെ ദിനചര്യകളിൽ ധ്യാനം ഉൾപ്പെടുത്താൻ സഹായിക്കുന്ന മൂല്യവത്തായ സങ്കേതങ്ങളാണ്.” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.

 

-SK-