Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദോഹയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ദോഹയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ദോഹയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ഞായറാഴ്ച വൈകിട്ട് ജനീവയ്ക്ക് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദോഹയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യയില്‍ നിന്ന് ഒരിക്കലും ബന്ധം വേര്‍പെടുത്തിയവരല്ലന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിഛായയ്ക്ക് മാറ്റ് കൂടിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ലോകമൊട്ടുക്ക് ഇന്ത്യയോട് വര്‍ദ്ധിച്ച ഔല്‍സുക്യമാണ് പ്രകടമാകുന്നതെന്നും പറഞ്ഞു. ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ മൂലമാണ് ഈ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്ന കാര്യത്തില്‍ ആഗോള ഏജന്‍സികള്‍ യോജിപ്പാലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും കഴിഞ്ഞ പാദത്തില്‍ 7.9 ശതമാനം മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച കൈവരിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയേറെ നാള്‍ ഇന്ത്യയെ ബുദ്ധിമുട്ടിച്ചിരുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി, അതിനെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ തന്റെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.

തന്റെ ഖത്തര്‍ സന്ദര്‍ശനം ഫലപ്രദവും സമഗ്രവുമായ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ സൗഹൃദത്തിന്റെ ഒരു പുതുയുഗത്തിന് അത് തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ സന്ദര്‍ശന വേളയില്‍ തന്ന ഊഷ്മളവും സവിശേഷവുമായ ആതിഥ്യത്തിന് ഖത്തര്‍ ഗവണ്‍മെന്റിനും അവിടത്തെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.