Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ കോണ്‍ഫറന്‍സ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


सतर्क भारत, समृद्ध भारत    (ജാഗ്രതയുള്ള ഇന്ത്യ, അഭിവൃദ്ധിയുള്ള ഇന്ത്യ) എന്ന ആശയത്തിലുള്ള വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്റെ ദേശീയ കോണ്‍ഫറന്‍സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തു. പൗരന്മാരുടെ പങ്കാളിത്തത്തോടെ പൊതുജീവിതത്തില്‍ സ്വഭാവദാര്‍ഡ്യവും സത്യസന്ധതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നതിനും അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി  സെന്റട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
 

ഐക്യ ഇന്ത്യയുടെയും അതോടൊപ്പം ഭരണസംവിധാനങ്ങളുടെയും നിര്‍മ്മാതാവ് സര്‍ദാര്‍ പട്ടേല്‍ ആയിരുന്നുവെന്ന് കോണ്‍ഫറന്‍സിനെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ രാജ്യത്തെ സാധാരണക്കാരന് വേണ്ടിയുള്ളതും നയങ്ങള്‍ സമഗ്രതയുടെ അടിസ്ഥാനത്തിലുള്ളതുമായ ഒരു സംവിധാനം നിര്‍മ്മിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. എന്നാല്‍ തുടര്‍ന്നുവന്ന പതിറ്റാണ്ടുകള്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍ക്കും ഷെല്‍ കമ്പനികളുടെ രൂപീകരണത്തിനും നികുതി പീഢനത്തിനും നികുതിവെട്ടിപ്പിനും വഴിവയ്ക്കുന്ന വ്യത്യസ്തമായ സാഹചര്യമുണ്ടായതില്‍ ശ്രീ നരേന്ദ്രമോദി ഖേദം പ്രകടിപ്പിച്ചു.

സുതാര്യവും ചുമതലാബോധമുള്ളതും ഉത്തരവാദിത്വപരവും പൊതുജനങ്ങളോട് മറുപടി പറയുന്നതുമാകേണ്ട ഒരു ഭരണസംവിധാനത്തിന്റെ ആവശ്യകതയില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഇതില്‍ ഏത് തരത്തിലുള്ളതുമായ ഏറ്റവും വലിയ ശത്രു അഴിമതിയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. അഴിമതി ഒരുവശത്ത് രാജ്യത്തിന്റെ വികസനത്തെ മുറിവേല്‍പ്പിക്കുമ്പോള്‍ മറുവശത്ത് അത് സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുകയും പൊതുജനങ്ങള്‍ക്ക് സംവിധാനത്തോടുള്ള വിശ്വാസം നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് അഴിമതി തടയുകയെന്ന എന്നത് എതെങ്കിലും ഒരു ഏജന്‍സിയുടെയോ ഒരു സ്ഥാപനത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും അത് കൂട്ടായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് നിന്നുള്ള സമീപനം കൊണ്ട് അഴിമതിയെ നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 

രാജ്യത്തിന്റെ കാര്യമാകുമ്പോള്‍ ജാഗ്രത വലിയ ചെലവേറിയതാകുമെന്നും അദ്ദേഹം പറഞ്ഞു. അത് അഴിമതിയായിക്കോട്ടെ, സാമ്പത്തിക കുറ്റകൃത്യങ്ങളാകട്ടെ, മയക്കുമരുന്ന് ശൃംഖലകളാകട്ടെ, കള്ളപ്പണം വെളുപ്പിക്കലാകട്ടെ, ഭീകരവാദമാകട്ടെ, ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതാകട്ടെ, ഇവയെല്ലാം എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ അവിടെ ചിട്ടയായ പരിശോധനയും കാര്യക്ഷമമായ ഓഡിറ്റുകളും കാര്യശേഷി നിര്‍മ്മിക്കലും സമഗ്രസമീപനത്തോടെയുള്ള പരിശീലനവും അഴിമതിയ്‌ക്കെതിരായ പോരാട്ടത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഏജന്‍സികളും ഒത്തൊരുമിച്ചും പരസ്പര സഹകരണ ഉത്സാഹത്തോടെയും പ്രവര്‍ത്തിക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യമാണെന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.

सतर्क भारत, समृद्ध भारत    ( ജാഗ്രതയുള്ള ഇന്ത്യ, അഭിവൃദ്ധിയുള്ള ഇന്ത്യ) രൂപീകരിക്കുന്നതിനുള്ള കാര്യക്ഷമമായ വേദിയായി ഈ കോണ്‍ഫറന്‍സ് ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

 

നിരവധി നിയമപരമായ പരിഷ്‌ക്കാരങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും രാജ്യത്തെ ജാഗ്രതാസംവിധാനം ശക്തിപ്പെടുത്തുന്നതിനായി പുതുതായി നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കള്ളപ്പണത്തിനെതിരായി, ബിനാമി സ്വത്തുകള്‍ക്കെതിരായി, ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്റേഴ്‌സ് ആക്ട് തുടങ്ങി ജാഗ്രതാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി നിര്‍മ്മിച്ച പുതിയ നിയമങ്ങള്‍ അദ്ദേഹം ചുണ്ടിക്കാട്ടി. മുഖരഹിത നികുതി നിര്‍ണ്ണയ സംവിധാനം നടപ്പാക്കിയ ലോകത്തെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി തടയുന്നതിന് സാങ്കേതികവിദ്യ കുടുതലായി ഉപയോഗിക്കുന്ന ലോകത്തെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും മികച്ച ഫലം നല്‍കുന്നതിനുമായി മികച്ച സാങ്കേതികവിദ്യ നല്‍കുക, കാര്യശേഷി നിര്‍മ്മിക്കുക, അത്യാധുനിക പശ്ചാത്തലസൗകര്യവും ഉപകരണങ്ങളും ലഭ്യമാക്കുകയെന്നതാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനയെന്ന് അദ്ദേഹം പറഞ്ഞു.
 

അഴിമതിക്കെതിരായ സംഘടിതപ്രവര്‍ത്തനം കേവലം ഒരു ദിവസത്തെയോ, ഒരു ആഴ്ചയിലോ പ്രയത്‌നമല്ലെന്നതില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.
 

ഇന്ത്യയില്‍ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെ നടത്തുന്ന വിജിലന്‍സ് ബോധവല്‍ക്കരണ വാരവുമായി യോജിച്ചുകൊണ്ടാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ദേശീയ സമ്മേളനം സംഘടിപ്പിച്ചത്. ഈ സമ്മേളനം ശ്രദ്ധിക്കുന്നത് ജാഗ്രതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കുകയൂം പൗരന്മാരുടെ പങ്കാളിത്തത്തോടെ പൊതുജീവിതത്തില്‍ സ്വഭാവശുദ്ധിയും സത്യസന്ധതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുന്നതുമാണ്.

 

വിദേശ നീതിവ്യവസ്ഥയ്ക്ക് കീഴിലുള്ള അന്വേഷണത്തിലെ വെല്ലുവിളികള്‍, ജാഗ്രതാ പ്രതിരോധത്തെ അഴിമതിക്കെതിരെയുള്ള സംവിധാന നിയന്ത്രണമാക്കുക, സാമ്പത്തികാശ്ലേഷണത്തിലെ ചിട്ടയായ മെച്ചപ്പെടുത്തലും ബാങ്ക് തട്ടിപ്പുകള്‍ തടയലും, കാര്യക്ഷമമായ ഓഡിറ്റിനെ വളര്‍ച്ചയുടെ യന്ത്രമാക്കുക, അഴിമതി തടയല്‍ നിയമത്തിലെ ഏറ്റവും പുതിയ ഭേദഗതികളെ അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രചോദനമാക്കുക, കാര്യശേഷി നിര്‍മ്മിക്കലും പരിശീലനവും, വേഗത്തിലൂം കൂടുതല്‍ കാര്യക്ഷമവുമായി അന്വേഷണത്തിന് ബഹുഏജന്‍സി ഏകോപനം, സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പുതുതായി രൂപപ്പെടുന്ന പ്രവണതകള്‍, സൈബര്‍ കുറ്റകൃത്യങ്ങളും രാജ്യാന്തര സംഘടിത കുറ്റകൃതങ്ങളുടെ അളവിലെ നിയന്ത്രണവും കുറ്റാന്വേഷണ ഏജന്‍സികള്‍ തമ്മില്‍ മികച്ച പ്രവര്‍ത്തനങ്ങളുടെ കൈമാറ്റവുമൊക്കെയാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക.

 

അഴിമതി നിരോധന ബ്യൂറോകള്‍, വിജിലന്‍സ് ബ്യൂറോകള്‍ എന്നിവയുടെ തലവന്മാര്‍, സാമ്പത്തിക കുറ്റകൃത്യവിഭാഗങ്ങള്‍ അല്ലെങ്കില്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള സി.ഐ.ഡികള്‍, സി.വി.ഒകള്‍, സി.ബി.ഐ ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്ര ഏജന്‍സികളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചീഫ് സെക്രട്ടറിമാരും ഡി.ജിപി.മാരും സംബന്ധിച്ചു. 

 

***