Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ മാരിടൈം ദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ജല ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രചോദനമാണ് അംബേദ്കറെന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ദേശീയ മാരിടൈം ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.

‘സമ്പന്നമായ ചരിത്രമുള്ള ഇന്ത്യയുടെ മാരിടൈം മേഖലയ്ക്ക് നമ്മുടെ രാജ്യത്ത് മാറ്റം കൊണ്ടുവരാനുള്ള ശക്തിയുണ്ട്. ദേശീയ മാരിടൈം ദിനത്തില്‍, രാജ്യത്തിന്റെ സമ്പദ്‌സമൃദ്ധിക്കുവേണ്ടി നമ്മുടെ രാജ്യത്തിന്റെ സമുദ്ര ശക്തി പരിപോഷിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത നാം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

വളരെ ശക്തമായ സമുദ്ര മേഖലയ്ക്ക് വേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങളെ ഡോ. ബാബാസാഹിബ് അംബേദ്കറാണ് പ്രചോദിപ്പിച്ചത്. ജലശക്തി, ജലഗതാഗതം, ജലസേചനം, കനാല്‍ ശൃംഖലകള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്ക് മുന്തിയ പ്രാധാന്യമാണ് ബാബാസാഹബ് നല്‍കിയത്. ഈ മേഖലയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ച രീതിയില്‍ ഉപകരിച്ചു.’ – പ്രധാനമന്ത്രി പറഞ്ഞു.

***