Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ പട്ടികജാതി / പട്ടിവര്‍‌ഗ്ഗ ഹബ്ബും സീറോ ഡിഫെക്ട് – സീറോ ഇഫക്ട് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ദേശീയ എം.എസ്.എം.ഇ. പുരസ്ക്കാരങ്ങള്‍ ലുധിയാനയില്‍ സമ്മാനിച്ചു ; മൂന്ന് വൈദ്യുതി പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എം.എസ്.എം.ഇ. കള്‍ക്കുള്ള) സീറോ ഡിഫെക്ട് – സീറോ ഇഫക്ട് (ഇസഡ്.ഇ.ഡി.) പദ്ധതിയും ദേശീയ പട്ടികജാതി / പട്ടിവര്‍‌ഗ്ഗ ഹബ്ബും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പഞ്ചാബിലെ ലുധിയാനയില്‍ ഉദ്ഘാടനം ചെയ്തു. ദേശീയ എം.എസ്.എം.ഇ പുരസ്ക്കാരങ്ങളും അദ്ദേഹം സമ്മാനിച്ചു. തടിയില്‍ നിര്‍മ്മിച്ച 500 പരമ്പരാഗത ചര്‍ക്കകള്‍ പ്രധാനമന്ത്രി വനിതകള്‍ക്ക് വിതരണം ചെയ്തു.

തദവസരത്തില്‍ സംസാരിക്കവേ, ഒരു പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രം എന്ന നിലയില്‍ ലുധിയാനയില്‍ തന്നെ എം.എസ്.എം.ഇ. മായി ബന്ധപ്പെട്ട ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത് സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണ്ണായകമാണ് എം.എസ്.എം.ഇ. മേഖലയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എം.എസ്.എം.ഇ. കള്‍ രാജ്യാന്തര ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ചര്‍ക്കകളുടെ വിതരണത്തെ കുറിച്ച് പരാമര്‍ശിക്കവെ, ഖാദി എന്നത് ഗവണ്‍മെന്‍റിന്‍റെ മുന്‍ഗണനാ മേഖലകളിലൊന്നാണെന്നും വീടുകളില്‍ ചര്‍ക്ക കൂടുതല്‍ വരുമാനം കൊണ്ട് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഖാദിയുടെ വിപണനം ഇപ്പോള്‍ നന്നായി നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഒരു കാലത്ത് ഉചിതമായിരുന്ന ” ഖാദി രാജ്യത്തിന്” എന്ന മുദ്രാവാക്യം “ഖാദി ഫാഷന്” എന്നാക്കി മാറ്റണമെന്ന് അഭിപ്രായപ്പെട്ടു.

ദളിതര്‍ക്കിടയിലെ സംരംഭകത്വ ത്വര പ്രയോജനം ചെയ്യും. സംരംഭങ്ങളും തൊഴിലുകളും സൃഷ്ടിക്കുന്നത് സ്വപ്നം കാണുന്ന യുവജനങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹിമാചല്‍ ദേശിലെ മാണ്ഡി സന്ദര്‍ശിച്ച പ്രധാനമന്ത്രി അവിടെ മൂന്ന് ജലവൈദ്യുത പദ്ധതികള്‍- കോള്‍ഡം, പര്‍ബതി, രാംപൂര്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു.