Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ നീതിന്യായ ഡാറ്റ ശൃംഖല സംവിധാനത്തിന്റെ ഭാഗമായതിന് ഇന്ത്യൻ സുപ്രീം കോടതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകൾ പിന്തുടരാൻ സഹായിക്കുന്ന ദേശീയ നീതിന്യായ ഡാറ്റ ശൃംഖല സംവിധാനത്തിന്റെ ഭാഗമായി സുപ്രീം കോടതിയും മാറുമെന്നറിയിച്ച ചീഫ് ജസ്റ്റിസിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള ഉപയോഗം നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ശ്രീ മോദി പറഞ്ഞു.

എഎൻഐയുടെ എക്‌സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“സുപ്രീം കോടതിയുടെയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെയും നടപടി പ്രശംസനീയമാണ്. സാങ്കേതികവിദ്യ ഇത്തരത്തിൽ ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.”

 

NS