Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ധീരതാ അവാര്‍ഡുകള്‍ പ്രധാനമന്ത്രി സമ്മാനിച്ചു

ദേശീയ ധീരതാ അവാര്‍ഡുകള്‍ പ്രധാനമന്ത്രി സമ്മാനിച്ചു


25 കുട്ടികള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദേശീയ ധീരതാ അവാര്‍ഡുകള്‍ സമ്മാനിച്ചു.

അവാര്‍ഡ് ജേതാക്കളുമായി സംവദിക്കവേ, അവാര്‍ഡ് നേടിയവര്‍ക്കു ധീരതയോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തീരുമാനമെടുക്കാനുള്ള കഴിവും ധൈര്യവും നിമിത്തമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ അവാര്‍ഡിലൂടെ നിങ്ങള്‍ ജീവിതലക്ഷ്യപ്രാപ്തി നേടിയതായി കരുതരുതെന്നും ഇതു ജീവിതത്തിലെ നേട്ടങ്ങളുടെ തുടക്കമായി മാത്രമേ കാണാവൂ എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികദിനമാണ് ജനുവരി 23 എന്നോര്‍മിപ്പിച്ച പ്രധാനമന്ത്രി, കുട്ടികളോടു വായിക്കാന്‍, വിശേഷിച്ച് നേതാക്കന്‍മാരുടെയും കായികപ്രതിഭകളുടെയും ജീവിതത്തില്‍ മഹത്വമാര്‍ന്ന പ്രവൃത്തികള്‍ ചെയ്തവരുടെയും ജീവിതകഥകള്‍ വായിക്കാന്‍, ഓര്‍മിപ്പിച്ചു.

ധീരത ഒരു മാനസികാവസ്ഥയാണെന്നും ഇതിന് ആരോഗ്യമാര്‍ന്ന ശരീരം സഹായകമാണെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍, ധീരതയ്ക്ക് ഏറ്റവും കരുത്തു പകരുന്നതു മനസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനസ്സിന്റെ കരുത്തു വര്‍ധിപ്പിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇപ്പോള്‍ ലഭിക്കുന്ന അഭിനന്ദനങ്ങളും പ്രശസ്തിയും നല്ല ഭാവി കെട്ടിപ്പടുക്കുന്നതിനു തടസ്സമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു പ്രധാനമന്ത്രി കുട്ടികളോട് ആഹ്വാനം ചെയ്തു.
വനിതാ, ശിശുക്ഷേമ മന്ത്രി ശ്രീമതി മനേക ഗാന്ധിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.