Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ദുരന്തനിവാരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദേശീയ ദുരന്തനിവാരണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്ഹിയില് ഇന്ന് ദേശീയ ദുരന്ത നിവാരണ പദ്ധതി (എന്.ഡി.എം.പി) പ്രകാശനം ചെയ്തു. രാജ്യത്ത് ഇത്തരത്തില് തയ്യാറാക്കുന്ന ആദ്യ ദേശീയ പദ്ധതിയാണിത്.

ഇന്ത്യയെ ദുരന്ത പ്രതിരോധമാക്കാനും ജീവന്റെയും സ്വത്തിന്റെയും നഷ്ടം ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. ”സെന്ഡായി ചട്ടക്കൂടിന്റെ നാല് മുന്ഗണനാ വിഷയങ്ങള് അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതിയ്ക്ക് രൂപം നല്കിയിട്ടുള്ളത്. അവ ഇനി പറയുന്നു: അപകട സാദ്ധ്യത മനസിലാക്കുക, അപകടങ്ങള് കൈകാര്യം ചെയ്യുന്നതിലെ ഭരണ നിര്വ്വഹണം മെച്ചപ്പെടുത്തുക, ഘടനാപരവും അല്ലാത്തതുമായ നടപടികളിലൂടെ അപകട സാധ്യത കുറയ്ക്കുന്നതിന് നിക്ഷേപമിറക്കുക, ദുരന്തങ്ങള് നേരിടാനുള്ള മുന്നൊരുക്കങ്ങള്, മുന്കൂട്ടിയുള്ള അപായ സൂചന, ദുരന്തമുണ്ടായതിനു ശേഷം എത്രയും വേഗത്തില് പുനര്നിര്മ്മാണ നടത്തുക.

പദ്ധതിയുടെ പ്രധാന സവിശേഷതകള്

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പദ്ധതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്. ദുരന്തമുണ്ടാകുന്നത് മുന്ക്കൂട്ടി തടയല്, അവയുടെ കാഠിന്യം കുറയ്ക്കല്, പ്രതികരണം, വീണ്ടെടുക്കല് തുടങ്ങിയവയാണ് ഈ ഘടകങ്ങള്. പഞ്ചായത്ത് – നഗര തദ്ദേശ ഭരണതലം മുതല് ഗവണ്മെന്റിന്റെ എല്ലാ തലങ്ങളിലുമുള്ള പങ്കും ഉത്തരവാദിത്വവും പദ്ധതിയില് വിവരിച്ചിട്ടുണ്ട്. പദ്ധതിയില് ഉള്ക്കൊണ്ടിട്ടുള്ള പ്രാദേശിക സമീപനം ദുരന്തം കൈകാര്യം ചെയ്യുന്നതില് മാത്രമല്ല ആസൂത്രണം വികസിപ്പിക്കുന്നതിലും ഗുണകരമാണ്.

ദുരന്ത നിവാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നടപ്പിലാക്കാന് പറ്റുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ദുരന്ത വേളയില് വിവിധ ഏജന്സികള്ക്ക് പ്രവര്ത്തിക്കാന് സഹായകമായ മുന്ക്കൂട്ടിയുള്ള അപായ സൂചന, വിവരം നല്കല്, ആരോഗ്യ പരിരക്ഷ, ഇന്ധനം, ഗതാഗതം, തിരച്ചില്, രക്ഷാപ്രവര്ത്തനങ്ങള് തുടങ്ങിയ പ്രധാന പ്രവര്ത്തനങ്ങള് പദ്ധതിയില് വിവരിച്ചിട്ടുണ്ട്. രക്ഷാദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കുള്ള പൊതുവായ ചട്ടക്കൂടും സാഹചര്യങ്ങള് വിലയിരുത്തി പുനരധിവാസ പ്രവര്ത്തനങ്ങള് കൈകാര്യം ചെയ്യാനുള്ള മാര്ഗ്ഗങ്ങളും പദ്ധതിയിലുണ്ട്.

ദുരന്തങ്ങള് നേരിടുന്നതിന് വിവര, വിദ്യാഭ്യാസ ആശയ വിനിമയ പ്രവൃത്തികളുടെ പ്രാധാന്യം പദ്ധതി എടുത്തു പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. രാജ്നാഥ് സിംഗ്, സഹമന്ത്രി ശ്രീ. കിരണ് റിജിജു, പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അതോറിട്ടി എന്നിവിടങ്ങളിലെ മുതിര്ന്ന ഉദ്യോഗസ്ഥരും ചടങ്ങില് പങ്കെടുത്തു.