Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ദുരന്തനിവാരണസേനയുടെ സ്ഥാപകദിനത്തിൽ ധീരസൈനികരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി


ദേശീയ ദുരന്തനിവാരണസേനയുടെ സ്ഥാപകദിനമായ ഇന്ന് ധീരസൈനികരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അ‌വരുടെ ധൈര്യത്തെയും അ‌ർപ്പണ​ബോധത്തെയും നിസ്വാർഥ സേവനത്തെയും പ്രകീർത്തിച്ചു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) സ്ഥാപകദിനം ആചരിക്കുന്ന ഈ പ്രത്യേക വേളയിൽ, പ്രതികൂല സമയങ്ങളിൽ കവചമായി പ്രവർത്തിക്കുന്ന ധീരസൈനികരുടെ ധൈര്യത്തെയും അ‌ർപ്പണ​ബോധത്തെയും നിസ്വാർഥ സേവനത്തെയും നാം അഭിവാദ്യം ചെയ്യുന്നു. ജീവൻ രക്ഷിക്കുന്നതിനും ദുരന്തങ്ങളോടു പ്രതികരിക്കുന്നതിനും, അടിയന്തരഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധത ശരിക്കും പ്രശംസനീയമാണ്. ദുരന്തനിവാരണത്തിലും പരിപാലനത്തിലും എൻ‌ഡി‌ആർ‌എഫ് ആഗോള മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

@NDRFHQ”.

 

-AT-