ദേശീയ തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികംപേര്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു. രാജ്യത്തങ്ങോളമിങ്ങോളത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ട നിയമനം തേടിയവര്‍ മറ്റുള്ളവയ്ക്കൊപ്പം റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുള്‍പ്പെടെ ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ ചേരും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ രാജ്യത്തെ 37 സ്ഥലങ്ങള്‍ മേളയുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച തൊഴില്‍ മേളകളുടെ യാത്ര കേന്ദ്രത്തിലെയും എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും വിവിധ തൊഴില്‍മേളകളിലൂടെ ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്ക് ഗവണ്മെന്റ് ജോലിക്കുള്ള നിയമന കത്തുകള്‍ നല്‍കിക്കൊണ്ട് ഇപ്പോള്‍ ഒരു സുപ്രധാന നാഴികക്കല്ലിലെത്തിയതായി സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നും 50,000 ലധികം യുവജനങ്ങള്‍ക്ക് ഗവണ്മെന്റ് ജോലി ലഭിച്ചു. നിയമനം ലഭിച്ചവരെയും അവരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംഘടിപ്പിക്കുന്ന തൊഴില്‍മേളകള്‍ യുവജനങ്ങളുടെ ഭാവിയോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയുടെ അടയാളങ്ങളാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ”നാം തൊഴില്‍ നല്‍കുക മാത്രമല്ല, സുതാര്യമായ ഒരു സംവിധാനം നിലനിറുത്തുകയും ചെയ്യുന്നു”, സുതാര്യ നിയമന പ്രക്രിയകളില്‍ യുവജനങ്ങള്‍ക്കുള്ള വര്‍ദ്ധിച്ച വിശ്വാസം ചൂണ്ടിക്കാട്ടികൊണ്ട് ശ്രീ മോദി ഊന്നിപ്പറഞ്ഞു. നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് മാത്രമല്ല പരീക്ഷാ നടപടിക്രമങ്ങള്‍ പുനഃക്രമീകരിക്കാനും ഗവണ്മെന്റ് ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാഫ് സെലക്ഷന് സൈക്കിളിന് കീഴില്‍ നിയമനത്തിനുള്ള സമയം പകുതിയായി കുറച്ചുവെന്നതിനും അദ്ദേഹം അടിവരയിട്ടു. ”ജോലിക്കുള്ള വിജ്ഞാപനം മുതല്‍ ജോലിക്കുള്ള കത്ത് വരെയുള്ള മൊത്ത സമയത്തില്‍ ഗണ്യമായ കുറവുണ്ടായി”, ശ്രീ മോദി വിശദീകരിച്ചു. ഭാഷാ തടസങ്ങള്‍ നീക്കികൊണ്ട് തൊഴില്‍ അഭിലഷിക്കുന്നവര്‍ക്ക് അത് സുഗമമാക്കുന്നതിനായി ഹിന്ദി, ഇംഗ്ലീഷുകള് എന്നിവയ്ക്ക് പുറമെ 13 വ്യത്യസ്ത പ്രാദേശിക ഭാഷകളിലും പരീക്ഷകള്‍ ഇപ്പോള്‍ നടത്തുന്നുണ്ടെന്ന് എസ്.എസ്.സിക്ക് കീഴിലുള്ള ചില പരീക്ഷകളെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി അറിയിച്ചു. പുതിയ തൊഴിലവസരങ്ങള്‍ എല്ലാ മേഖലയിലും സൃഷ്ടിക്കുന്ന വികസനത്തിന്റെ വേഗതയെക്കുറിച്ച് പ്രസ്താവിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ മികച്ച ടൂറിസം ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട ധോര്‍ഡോ ഗ്രാമത്തെക്കുറിച്ചും ഹൊയ്സാല ക്ഷേത്ര സമുച്ചയത്തിനും ശാന്തി നികേതനും ലോക പൈതൃക സ്ഥല അംഗീകാരം ലഭിച്ചതിനെക്കുറിച്ചും പരാമര്‍ശിച്ചു. ഈ വികസനങ്ങളും വര്‍ദ്ധിച്ചുവരുന്ന ടൂറിസവും യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. അതുപോലെ കായികരംഗത്തെ മുന്നേറ്റങ്ങളും പുതിയ വഴികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനരുപയോഗ ഊര്‍ജം, ബഹിരാകാശം, ഓട്ടോമേഷന്‍, പ്രതിരോധ കയറ്റുമതി തുടങ്ങിയ പുതിയ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന പരമ്പരാഗത മേഖലകളെ ഗവണ്മെന്റ് ശക്തിപ്പെടുത്തുകയാണ്”, പ്രധാനമന്ത്രി പറഞ്ഞു. ഡ്രോണ്‍ സാങ്കേതികവിദ്യാ മേഖലയില്‍ പുതിയ വഴികള്‍ തുറക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയും അതിന്റെ സഹായത്തോടെ വിളകളുടെ വിലയിരുത്തുന്നതിന്റെയും മരുന്നുകള്‍ തളിക്കുന്നതിന്റെയും ഉദാഹരണങ്ങള്‍ നല്‍കുകയും ചെയ്തു. സ്വാമിത്വ പദ്ധതി പ്രകാരം ഭൗമ് മാപ്പിംഗിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ സ്പിതി മേഖലയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മരുന്നുകള്‍ വിതരണം ചെയ്യുന്നതും അതുവഴി കണക്കാക്കിയ സമയം 2 മണിക്കൂറില്‍ നിന്ന് 20-30 മിനിറ്റില്‍ താഴെയായി കുറയുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകള്‍ക്കു ഡ്രോണുകളില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുകയും പുതിയ ഡിസൈനുകളും സാങ്കേതികവിദ്യകളും സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്തു.
10 വര്‍ഷം മുമ്പുള്ള 30,000 കോടിയുടെ വില്‍പ്പനയെ അപേക്ഷിച്ച് 1.25 ലക്ഷം കോടിയിലധികം വില്പന രേഖപ്പെടുത്തിയ ഖാദിയുടെ പുനരുജ്ജീവനത്തെ പ്രധാനമന്ത്രി സ്പര്‍ശിച്ചു. ഇത് ഖാദി, ഗ്രാമ വ്യവസായ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്നു.
ഏതൊരു രാജ്യത്തിന്റെയും മത്സരാധിഷ്ഠിത നേട്ടങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കുന്നതിന് യുവജനങ്ങളുടെ ശക്തി ആവശ്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പുതിയ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ യുവജനങ്ങളെ സജ്ജരാക്കുന്ന നൈപുണ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സംരംഭങ്ങളെ അദ്ദേഹം പരാമര്‍ശിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ നയം, പുതിയ മെഡിക്കല്‍ കോളേജുകള്‍, ഐഐടി, ഐഐഎം, ഐഐഐടി എന്നിവ സ്ഥാപിക്കുകയും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് കീഴില്‍ കോടിക്കണക്കിന് യുവാക്കളെ പരിശീലിപ്പിക്കുകയും ചെയ്തു. വിശ്വകര്‍മ സുഹൃത്തുക്കള്‍ക്കായി പ്രധാനമന്ത്രി വിശ്വകര്‍മ യോജന ആരംഭിച്ചു. പുനര്‍ നൈപുണ്യവും നൈപുണ്യവും ഇന്നത്തെ ക്രമമായതിനാല്‍, പ്രധാനമന്ത്രി വിശ്വകര്‍മ യോജന വിശ്വകര്‍മജരെ ആധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളുമായി ബന്ധിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി, ഇത് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും അവ താഴേത്തട്ടില്‍ നടപ്പിലാക്കുന്നതും റിക്രൂട്ട് ചെയ്യുന്നവരാണ്. ‘ഇന്ന്, നിങ്ങള്‍ എല്ലാവരും നമ്മുടെ രാഷ്ട്രനിര്‍മ്മാണ യാത്രയില്‍ പ്രധാന സഖ്യകക്ഷികളായി മാറുകയാണ്’, ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് സംഭാവന ചെയ്യാന്‍ അവരോടു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പഠന പ്രക്രിയ തുടരാനും ഐഗോട്ട് കര്‍മ്മയോഗി പോര്‍ട്ടല്‍ ഉപയോഗിക്കാനും അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. ”നിങ്ങളുടെ ഓരോ ചുവടും രാജ്യത്തെ വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കും,” അദ്ദേഹം അഭിപ്രായപ്പെട്ടു. ശരദ് പൂര്‍ണിമയുടെ ശുഭകരമായ സന്ദര്ഭത്തേക്കുറിച്ച് സൂചിപ്പിച്ച്, രാജ്യത്തിനകത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മാധ്യമം കൂടിയായ തദ്ദേശീയമായതിനെ പ്രോല്‍സാഹിപ്പിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാന്‍, പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പുതുതായി നിയമിതരാകുന്നവരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പശ്ചാത്തലം
രാജ്യത്തുടനീളം 37 സ്ഥലങ്ങളില്‍ തൊഴില്‍ മേള നടന്നു.ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്മെന്റ് വകുപ്പുകളിലും സംസ്ഥാന ഗവണ്മെന്റുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുടനീളം റിക്രൂട്ട്മെന്റുകള്‍ നടക്കും. രാജ്യവ്യാപകമായി പുതിയതായി നിയമിതരാകുന്നവര്‍ റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമം എന്നിവയുള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഗവണ്മെന്റിന്റെ ഭാഗമായി.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് തൊഴില്‍ മേള. ഈ മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവജനങ്ങള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളികളാകാനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിന് ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതുതായി നിയമിതരായവര്‍ക്ക് ഐഗോട്ട് കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കുന്നു, അവിടെ ‘എവിടെയും ഏത് ഉപകരണവും’ എന്ന പഠന രീതിക്കായി 750-ലധികം ഇ- പഠന കോഴ്സുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
Addressing the Rashtriya Rozgar Mela. Best wishes to the newly inducted appointees. https://t.co/IRZUeVQ5yl
— Narendra Modi (@narendramodi) October 28, 2023
Our government is working in mission mode keeping in mind the future of the youth. pic.twitter.com/rv1pasJOGa
— PMO India (@PMOIndia) October 28, 2023
Today, India’s trajectory and the pace of its progress are generating new employment prospects across all sectors. pic.twitter.com/nCkd9hWxmq
— PMO India (@PMOIndia) October 28, 2023
Today, India is equipping its youth with skills and education to harness emerging opportunities. pic.twitter.com/HKthTqqqRp
— PMO India (@PMOIndia) October 28, 2023
*****
NS
Addressing the Rashtriya Rozgar Mela. Best wishes to the newly inducted appointees. https://t.co/IRZUeVQ5yl
— Narendra Modi (@narendramodi) October 28, 2023
Our government is working in mission mode keeping in mind the future of the youth. pic.twitter.com/rv1pasJOGa
— PMO India (@PMOIndia) October 28, 2023
Today, India's trajectory and the pace of its progress are generating new employment prospects across all sectors. pic.twitter.com/nCkd9hWxmq
— PMO India (@PMOIndia) October 28, 2023
Today, India is equipping its youth with skills and education to harness emerging opportunities. pic.twitter.com/HKthTqqqRp
— PMO India (@PMOIndia) October 28, 2023