Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ഗ്രാമീണ സ്വരാജ് യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; ആദിവാസികളുടെ സമഗ്ര വികസനത്തിനുള്ള രൂപരേഖ പുറത്തിറക്കി

ദേശീയ ഗ്രാമീണ സ്വരാജ് യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; 
ആദിവാസികളുടെ സമഗ്ര വികസനത്തിനുള്ള രൂപരേഖ പുറത്തിറക്കി

ദേശീയ ഗ്രാമീണ സ്വരാജ് യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; 
ആദിവാസികളുടെ സമഗ്ര വികസനത്തിനുള്ള രൂപരേഖ പുറത്തിറക്കി

ദേശീയ ഗ്രാമീണ സ്വരാജ് യജ്ഞം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു ; 
ആദിവാസികളുടെ സമഗ്ര വികസനത്തിനുള്ള രൂപരേഖ പുറത്തിറക്കി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മധ്യ പ്രദേശിലെ മാണ്ട്‌ലയില്‍ ഇന്ന് ഒരു പൊതുയോഗത്തില്‍ വച്ച് രാഷ്ട്രീയ ഗ്രാമീണ സ്വരാജ് യജ്ഞം ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ സമഗ്ര വികസനത്തിനുള്ള അടുത്ത 5 വര്‍ഷത്തെ പദ്ധതി രൂപരേഖയും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

മാണ്ട്‌ലയിലെ മാനേരി ജില്ലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഒരു പാചകവാതക പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. തദ്ദേശ ഭരണ ഡയറക്ടറിയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

100 ശതമാനം പുകയില്ലാത്ത അടുക്കളകള്‍, ഇന്ദ്രധനുഷ് ദൗത്യത്തിന് കീഴില്‍ 100 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് , സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ 100 ശതമാനം വൈദ്യുതീകരണം എന്നിവ കൈവരിച്ച ഗ്രാമങ്ങളിലെ ഗ്രാമ മുഖ്യന്‍മാരെ പ്രധാനമന്ത്രി ആദരിച്ചു.

രാജ്യത്തെമ്പാടും നിന്നുള്ള പഞ്ചായത്തീ രാജ് പ്രതിനിധികളെ മാണ്ട്‌ലയില്‍ അഭിസംബോധന ചെയ്യവെ, മഹാത്മാ ഗാന്ധിയുടെ ഗ്രാമോദയം മുതല്‍ രാഷ്‌ട്രോദയം വരെയും, ഗ്രാമ സ്വരാജ് വരെയും എന്ന ആഹ്വാനം പ്രധാനമന്ത്രി അനുസ്മരിച്ചു. ദേശീയ പഞ്ചായത്തീ രാജ് ദിനത്തില്‍ മധ്യ പ്രദേശില്‍ എത്താന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി എപ്പോഴും ഗ്രാമങ്ങളുടെ പ്രാധാന്യത്തെ എടുത്ത് പറയുകയും ഗ്രാമസ്വരാജിനെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ ഗ്രാമങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഏവരെയും ആഹ്വാനം ചെയ്തു.

ഗ്രാമ വികസനത്തില്‍ ബജറ്റുകള്‍ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത് സംബന്ധിച്ച സംവാദത്തില്‍ ഒരു മാറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പദ്ധതിക്കായി അനുവദിക്കുന്ന പണം നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ സുതാര്യമായി ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങള്‍ ഇപ്പോള്‍ സംസാരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധയൂന്നാന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. കുട്ടികളുടെ ഭാവിക്ക് ഇത് അത്യന്താപേഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു. ജലസംരക്ഷണത്തിന് ശ്രദ്ധ കൊടുക്കാനും ഓരോ തുള്ളി ജലവും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനും അദ്ദേഹം പഞ്ചായത്തീ രാജ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

സാമ്പത്തിക ഉള്‍ച്ചേര്‍ച്ചയ്ക്ക് ജന്‍ ധന്‍ യോജനയുടെയും, ആദിവാസി സമൂഹങ്ങളുടെ ശാക്തീകരണത്തിന് വന്‍ ധന്‍ യോജനയുടെയും, കര്‍ഷകരെ കൂടുതല്‍ സ്വാശ്രയരാക്കുന്നതിന് പുറമേ, മാലിന്യത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതില്‍ ഗോബര്‍ ധന്‍ യോജനയുടെയും പ്രധാന്യം ശ്രീ. നരേന്ദ്ര മോദി എടുത്ത് പറഞ്ഞു.

ഗ്രാമങ്ങളുടെ പരിവര്‍ത്തനം, ഇന്ത്യയുടെ പരിവര്‍ത്തനം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഗവണ്‍മെന്റ് അടുത്തിടെ കൈക്കൊണ്ട നടപടികള്‍ സ്ത്രീകളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതില്‍ ഗുണപ്രദമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.