Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ഗംഗാ കൗണ്‍സില്‍ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെപ്രധാനമന്ത്രി ആദ്ധ്യക്ഷം വഹിച്ചു

ദേശീയ ഗംഗാ കൗണ്‍സില്‍ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെപ്രധാനമന്ത്രി ആദ്ധ്യക്ഷം വഹിച്ചു


 ദേശീയ ഗംഗാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു.

നമാമി ഗംഗേ മുന്‍കൈ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ  ചര്‍ച്ച ചെയ്യാനുള്ള മികച്ച അവസരമാണിതെന്ന് ശ്രീ മോദി പറഞ്ഞു. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ ശൃംഖല  ചെറു പട്ടണങ്ങളില്‍ വിപുലീകരിക്കുന്നതുള്‍പ്പെടെ ശുചീകരണ ശ്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

വിവിധ തരത്തിലുള്ള ഔഷധസസ്യ കൃഷി ഗംഗാ തീരത്ത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യോഗത്തില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കി.

നമാമി ഗംഗ, കുടിവെള്ള-ശുചിത്വ പദ്ധതികള്‍ എന്നിവയുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ശ്രീ മോദി നിര്‍വഹിച്ചു.

” ഇന്ന് നടന്ന ദേശീയ ഗംഗാ കൗണ്‍സില്‍ യോഗം നമാമി ഗംഗാ മുന്‍കൈ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മികച്ച അവസരമായിരുന്നു. മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ ശൃംഖല ചെറിയ പട്ടണങ്ങളില്‍ വിപുലീകരിക്കുന്നതുള്‍പ്പെടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് സംസാരിച്ചു”. ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

”യോഗത്തില്‍, ഗംഗയുടെ തീരത്ത് വിവിധ രൂപത്തിലുള്ള ഔഷധസസ്യ കൃഷി മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഊന്നിപ്പറഞ്ഞു. നദിക്കരയില്‍ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഉയര്‍ത്തിക്കാട്ടി, നിരവധി പേർക്ക്  ഉപജീവനത്തിനുള്ള  അവസരങ്ങള്‍ നല്‍കാന്‍ ഇതിനാകും” പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു.”

****

—ND—