Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ഖനന നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍‌ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ദേശീയ ഖനന നയത്തിന് അംഗീകാരം നല്‍കി. ഖനന രംഗത്ത് സ്വകാര്യ മേഖലയുടെ വര്‍ദ്ധിച്ച പങ്കാളിത്തം ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നതാണ് നയം. ഖനികള്‍ സ്വകാര്യ വ്യവസ്ഥകളോടെ ഇ-ലേലം ചെയ്യാമെന്നും അതില്‍ സ്വകാര്യ കന്പനികള്‍ക്ക് പങ്കെടുക്കാമെന്നും വ്യവസ്ഥയുണ്ട്. സാധ്യതയുള്ള ഇടങ്ങളില്‍ പര്യവേഷണത്തിന് സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്കും പ്രാദേശികമായി പര്യവേഷകരെ കണ്ടെത്താം. പര്യവേഷണത്തില്‍ ഖനിയിടങ്ങള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം തുടര്‍ന്നായിരിക്കും ഖനന ലേലം. ലേലം പിടിക്കുന്നവര്‍ സംസ്ഥാന ഗവണ്‍മെന്‍റിനും സ്വകാര്യ പര്യവേഷകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും നിശ്ചിത തുക നല്‍കണം. ഖനന കരാര്‍ കാലാവധിയില്‍ വര്‍ത്തിലൊരിക്കലോ മറ്റ് രീതിയിലോ വരുമാനം പങ്കിടാം. ഖനനം നടത്തുന്നവര്‍ നേരിട്ട് പണം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പര്യവേഷകരെ ആകര്‍ഷിക്കാനും നയം സഹായകമാകും.

ശാസ്ത്ര ഗവേഷണ സംഘടനകള്‍ സര്‍വ്വകലാശാലകള്‍‌ എന്നിവയുടെ സഹകരണത്തോടെ ധാതു പര്യവേഷണ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിനായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മിനറല്‍ ടാര്‍ജെറ്റിംഗ് എന്ന സ്വയം ഭരണ സ്ഥാപനം സ്ഥാപിക്കാന്‍ ഗവണ്‍മെന്‍റ് ഉദ്ദ്യേശിക്കുന്നു.

ദേശീയ ഖനന നയത്തിലെ ശുപാര്‍ശകള്‍ അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കുന്നതിന് കേന്ദ്ര ഖനനി മന്ത്രാലയത്തിന് കീഴിലുള്ള ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ വാര്‍ഷിക ബജറ്റില്‍ 2116 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്.