Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ക്രിയേറ്റേഴ്സ് അവാർഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു


MyGov വെബ്സൈറ്റിൽ ലഭ്യമായ ദേശീയ ക്രിയേറ്റേഴ്സ് അവാർഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

നാഷണൽ ക്രിയേറ്റേഴ്‌സ് അവാർഡിനെക്കുറിച്ച് പരാമർശിച്ചുകൊണ്ടുള്ള MyGovIndia യുടെ എക്സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“ഇന്ത്യയിലുടനീളമുള്ള അസാമാന്യ പ്രതിഭകൾക്കു പ്രാധാന്യം നൽകിക്കൊണ്ട് നമ്മുടെ സ്രഷ്‌ടാക്കളുടെ സമൂഹത്തിന് ഒരു മികച്ച അവസരം. അവ നവോത്ഥാനവും, പ്രചോദനവും പ്രദാനം ചെയ്യുകയോ, മാറ്റത്തിന് തിരികൊളുത്തുകയോ ചെയ്യട്ടെ, നമ്മുടെ യുവശക്തിയെ ആഘോഷിക്കുവാൻ ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു.

പങ്കെടുക്കൂ, പ്രഗത്ഭരായ സ്രഷ്‌ടാക്കളെ രാഷ്ട്രം ആഘോഷികട്ടെ!”
–NK–