Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പുരോഗതിയും പദ്ധതിക്കു കീഴിലുള്ള ഉന്നതാധികാര സമിതിയുടെയും, നിയന്ത്രണ ഗ്രൂപ്പിന്റെയും തീരുമാനങ്ങളും മന്ത്രിസഭ മുമ്പാകെ വിശദീകരിക്കപ്പെട്ടു


ദേശീയ ആരോഗ്യ ദൗത്യ(എന്‍.എച്ച്.എം.)ത്തിന്റെ പ്രവര്‍ത്തന പുരോഗതി സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്രമന്ത്രിസഭ മുമ്പാകെ വിശദീകരിക്കപ്പെട്ടു.
എന്‍.എച്ച്.എം. ഉന്നതാധികാര സമിതി (ഇ.പി.സി.)യുടെയും നിയന്ത്രണ ഗ്രൂപ്പ് (എം.എസ്.ജി.)ന്റെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മന്ത്രിസഭ മുമ്പാകെ വിശദീകരിക്കപ്പെട്ടു. 2005ല്‍ ആരംഭിച്ച ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ(എന്‍.എച്ച്.ആര്‍.എം.)ത്തിന് 2013ല്‍ ദേശീയ നഗര ആരോഗ്യ ദൗത്യം (എന്‍.യു.എച്ച്.എം.) രൂപീകൃതമായതോടെ ദേശീയ ആരോഗ്യ ദൗത്യമെന്ന പേരു നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എന്‍.എച്ച്.എമ്മിനു കീഴിലുള്ള രണ്ടു പദ്ധതികളായി എന്‍.ആര്‍.എച്ച്.എമ്മും എന്‍.യു.എച്ച്.എമ്മും മാറി.

എം.എം.ആര്‍., ഐ.എം.ആര്‍., യു.5എം.ആര്‍., ടി.എഫ്.ആര്‍. എന്നിവയില്‍ കുറവുണ്ടായത് ഉള്‍പ്പെടെ എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനത്തിലുണ്ടായിട്ടുള്ള പുരോഗതി മന്ത്രിസഭ വിലയിരുത്തി. ക്ഷയം, മലമ്പനി, കുഷ്ഠം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളില്‍ ഉണ്ടായിട്ടുള്ള പുരോഗതിയും വിലയിരുത്തി.
മന്ത്രിസഭ നടത്തിയ നിരീക്ഷണങ്ങള്‍:
· എന്‍.എച്ച്.എം. കാലയളവില്‍ യു.5എം.ആറില്‍ ഉണ്ടായിട്ടുള്ള കുറവ് ഇരട്ടിയോളം വര്‍ധിച്ചു.
· എം.എം.ആര്‍. നിരക്കു കുറഞ്ഞതോടെ എം.ഡി.ജി.5ന്റെ കാര്യത്തില്‍ ഇന്ത്യ ലക്ഷ്യം നേടിക്കാണും.
· മലമ്പനി, ക്ഷയം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ പടരുന്നത് ഇല്ലാതാക്കാനുള്ള മില്ലെനിയം ഡെവലപ്‌മെന്റ് ഗോള്‍ 6 നേടി.
· പതിനായിരം പേരില്‍ ഒന്നിലേറെ പേര്‍ക്കു കാലാ അസര്‍ പിടിപെടുന്ന വിഭാഗങ്ങള്‍ 2010ല്‍ 230 ആയിരുന്നു. 2016ല്‍ അത് 94 ആക്കി താഴ്ത്താന്‍ സാധിച്ചു.
· പോസ്റ്റ്-പാര്‍ട്ടം ഇന്‍ട്രാ-യൂട്ടറൈന്‍ കോണ്‍ട്രാസെപ്റ്റീവ് ഡിവൈസ് (പി.പി.ഐ.യു.സി.ഡി.) സേവനദാതാക്കള്‍ക്കു പ്രോത്സാഹനമായി 150 രൂപ വീതവും പി.പി.ഐ.യു.സി.ഡി. ഉപയോഗിക്കുന്നതിനു വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിന് 150 രൂപ വീതം ‘ആശ’യ്ക്കും നല്‍കുന്നു. പി.പി.ഐ.യു.സി.ഡിയും പോസ്റ്റ്-അബോര്‍ഷന്‍ ഇന്‍ട്രാ-യൂട്ടറൈന്‍ കോട്രാസെപ്റ്റീവ് ഡിവൈസ് (പി.എ.ഐ.യു.സി.ഡി.) സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്കു പി.എ.ഐ.യു.സി.ഡിയുടെ മാതൃകയില്‍ പ്രോത്സാഹനം നല്‍കാനുള്ള നിര്‍ദേശം എം.എസ്.ജിക്കു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പി.പി.ഐ.യു.സി.ഡി. ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ആദ്യഘട്ടത്തിലും തുടര്‍സന്ദര്‍ശനങ്ങള്‍ക്കായുള്ള യാത്രകള്‍ക്കുമായി പ്രോത്സാഹനത്തുക നല്‍കാനും പി.എ.ഐ.യു.സി.ഡി. സ്വീകര്‍ത്താക്കള്‍ക്കും സേവന ദാതാക്കള്‍ക്കും ‘ആശ’യ്ക്കും പി.പി.ഐ.യു.സി.ഡി. നിരക്കുകള്‍ക്കു തുല്യമായ പ്രോത്സാഹനത്തുക നല്‍കാനുമുള്ള പദ്ധതി എം.എസ്.ജി. അംഗീകരിച്ചിട്ടുണ്ട്.
· നിലവില്‍ എം.എം.യുകള്‍ വഴി പ്രതിദിനം സമതലപ്രദേശങ്ങളില്‍ 60 രോഗികള്‍ക്കും മലമ്പ്രദേശങ്ങളില്‍ 30 രോഗികള്‍ക്കുമാണ് സേവനം ലഭ്യമാക്കുന്നതെങ്കില്‍ പത്തു ലക്ഷം പേര്‍ക്ക് ഒരു എം.എം.യു. എന്ന നിരക്കിലേക്കു വ്യവസ്ഥകള്‍ പുതുക്കി.
· കൗമാരപ്രായക്കാരികള്‍ക്കായുള്ള ആര്‍ത്തവ ശുചിത്വ പദ്ധതി സംബന്ധിച്ച നിര്‍ദേശങ്ങള്‍: (1)പദ്ധതി തുടങ്ങാനിരിക്കുന്ന 19 സംസ്ഥാനങ്ങളില്‍ ആദ്യവര്‍ഷം ആറു സാനിറ്ററി നാപ്കിനുകള്‍ അടങ്ങുന്ന പാക്കറ്റിനായുള്ള ബജറ്റ് പിന്തുണ എട്ടു രൂപയില്‍നിന്നു 12 രൂപയായി ഉയര്‍ത്തുകയും തുടര്‍ന്ന് ആറു സാനിറ്ററി നാപ്കിനുകള്‍ക്കായി നിലവിലുള്ള എട്ടു രൂപ തുടരുകയും ചെയ്യുക. (2) ചെലവില്‍ വര്‍ധനയുണ്ടെങ്കില്‍ അംഗീകാരം നല്‍കാന്‍ മന്ത്രാലയത്തെ അധികാരപ്പെടുത്തുക.
· എന്‍.എച്ച്.എമ്മിനു കീഴിലുള്ള പ്രോഗ്രാം മാനേജ്‌മെന്റ് ബജറ്റിന്റെ പരിധി വലിയ സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള നിരക്കായ ആ വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയുടെ 6.5% എത് 9% ആക്കി ഉയര്‍ത്തുകയും ചെറിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 11% എത് 14% ആക്കി ഉയര്‍ത്തുകയും ചെയ്യല്‍.
· മനുഷ്യവിഭവശേഷി മന്ത്രാലയവുമായി ചേര്‍ന്ന് ആരോഗ്യകരമായ ജീവിതശൈലികള്‍ പ്രോത്സാഹിപ്പിക്കുക ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ എന്‍.എച്ച്.എമ്മിനു കീഴില്‍ സ്‌കൂളുകളില്‍ നടക്കുന്ന ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള നിര്‍ദേശം.
· മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മദേഴ്‌സ് അബ്‌സൊല്യൂട്ട് അഫക്ഷന്‍ (എം.എ.എ.) പ്രകാരവും പ്രചരണം നടത്തി അമ്മമാരുടെ യോഗം സംഘടിപ്പിക്കുന്നതിന് ‘ആശ’യ്ക്ക് പ്രതിമാസം നൂറു രൂപ പ്രോത്സാഹനത്തുക.

നടപ്പാക്കുന്നതിനുള്ള നയം
· എല്ലാവര്‍ക്കും മേന്മയേറിയ ആരോഗ്യസേവനം ലഭ്യമാക്കുകയും അത് ഉപയോഗപ്പെടുത്താന്‍ എല്ലാവര്‍ക്കും സാഹചര്യമൊരുക്കുകയും ചെയ്യുക.
· കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഗവണ്‍മെന്റുകളുടെ പങ്കാളിത്തം ഉറപ്പാക്കുക.
· പ്രാഥമിക ആരോഗ്യ പദ്ധതികളുടെയും അടിസ്ഥാനസൗകര്യത്തിന്റെയും നടത്തിപ്പില്‍ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെയും സമൂഹത്തെയും പങ്കാളികളാക്കുന്നതിനു വേദിയൊരുക്കുക.
· തുല്യതയും സാമൂഹ്യനീതിയും പ്രോത്സാഹിപ്പിക്കുന്നതിന് അവസരമൊരുക്കുക.
· പ്രാദേശികമായ പദ്ധതികള്‍ മുന്നോട്ടുവെക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്ന സംവിധാനമൊരുക്കുക.
· പ്രതിരോധപരവും പ്രോത്സാഹനപരവുമായ ആരോഗ്യസംരക്ഷണത്തിനു പിന്‍തുണ നല്‍കുന്നതിനായി ചട്ടക്കൂടുണ്ടാക്കുക.

ലക്ഷ്യങ്ങള്‍:
· ജനങ്ങളുടെ ആവശ്യങ്ങളോട് ഉത്തരവാദിത്തപൂര്‍ണമായും പ്രതികരണാത്മകമായും പ്രതികരിക്കുന്ന, മേന്മയാര്‍ന്നതും ചെലവുകുറഞ്ഞതുമായ ഒരേ രീതിയിലുള്ള ആരോഗ്യസംരക്ഷണ സേവനങ്ങള്‍ യാഥാര്‍ഥ്യമാക്കല്‍.

പ്രധാന നേട്ടങ്ങള്‍:
· അഞ്ച് വയസ്സില്‍ താഴെയുള്ള മരണനിരക്ക് (യു.5എം.ആര്‍.): ഇത് 2010ല്‍ 59 ആയിരുത് 2015 ആയപ്പോഴേക്കും 43 ആയി കുറഞ്ഞു. നിരക്കു വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞുവരുന്നതിന്റെ ചിത്രം വ്യക്തമാക്കുന്നതാണ് 1990-2010ല്‍ കേവലം 3.7% ആയിരുന്നത് 2010-2015 കാലഘട്ടത്തില്‍ 6.1%ലേക്ക് ഉയര്‍ന്നു. 2014-15ല്‍ കുറവിന്റെ നിരക്ക് 4.4% ആയിരുന്നു. ഇപ്പോഴുള്ള നിരക്കനുസരിച്ച് യു.5എം.ആറിന്റെ മില്ലെനിയം ഡെവലപ്‌മെന്റ് ഗോള്‍ 4 എന്ന നേട്ടം ഇന്ത്യ നേടിക്കാണണം.
· അമ്മമാര്‍ മരണപ്പെടുന്നതിന്റെ നിരക്ക് (എം.എം.ആര്‍.): 1,00,00 ജീവനുള്ള കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ ഉണ്ടാകുന്ന അമ്മമാരുടെ മരണനിരക്ക് 2010-12ല്‍ 178 ആയിരുന്നത് 2011-13 ആകുമ്പോഴേക്കും 167 ആയി. തുടര്‍ന്നുള്ള കാലത്തെ കണക്കുകള്‍ ആര്‍.ജി.ഐ. വിജ്ഞാപനം ചെയ്യാനിരിക്കുന്നതേയുള്ളൂ. എം.എം.ആര്‍. നിരക്കില്‍ നേടിയ കുറവു വെച്ചുനോക്കുമ്പോള്‍ എം.എം.ആറിന്റെ മില്ലെനിയം ഡെവലപ്‌മെന്റ് ഗോള്‍ 5 ഇന്ത്യ നേടിയിട്ടുണ്ടാവണം.
· നവജാതശിശുമരണ നിരക്ക് (ഐ.എം.ആര്‍.): ആയിരം ജീവനുള്ള കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കു ജീവഹാനി സംഭവിച്ചിരുന്നത് 2014ല്‍ 39 ആയിരുന്നത് 2015ല്‍ 37 ആയി കുറഞ്ഞു.
· ആകെ ഗര്‍ഭധാരണ നിരക്ക് (ടി.എഫ്.ആര്‍.): 2010ല്‍ 2.5 ആയിരുന്നത് 2015ല്‍ 2.3 ആയി താഴ്ന്നു (എന്‍.എഫ്.എച്ച്.എസ്. 2015-16 പ്രകാരം നിലവില്‍ ഇത് 2.2 ആണ്). ടി.എഫ്.ആര്‍. 2.1 ആക്കുകയെന്ന പന്ത്രണ്ടാമത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം നേടാന്‍ 2017ല്‍ നമുക്കു സാധിച്ചേക്കും.
· മലമ്പനി വാര്‍ഷിക രോഗബാധ: 2011ല്‍ 1.1 ആയിരുന്നത് 2016 ആയപ്പോഴേക്കും 0.84 ആയി താഴ്ന്നു. മലമ്പനിയുടെ കാര്യത്തില്‍ പന്ത്രണ്ടാം പദ്ധതിപ്രകാരമുള്ള ലക്ഷ്യം നേടാന്‍ സാധിക്കുകയും രോഗബാധ ആയിരം പേരില്‍ ഒന്നില്‍ താഴെ പേര്‍ മാത്രമായി താഴ്ത്തിക്കൊണ്ടുവരാന്‍ സാധിക്കുകയും ചെയ്തു.
· ക്ഷയം ബാധിച്ചുള്ള മരണം: ക്ഷയം നിമിത്തം ഒരു ലക്ഷം പേരില്‍ 40 പേര്‍ 2010ല്‍ മരിച്ചുവെങ്കില്‍ 2015ല്‍ 36 പേര്‍ക്കു മാത്രമേ മരണത്തിനു കീഴടങ്ങേണ്ടിവന്നുള്ളൂ. ഒരു ലക്ഷം പേരില്‍ 289 പേര്‍ക്കാണ് 2000ല്‍ ക്ഷയരോഗബാധ ഉണ്ടായതെങ്കില്‍ ഇത് 2015 ആകുമ്പോഴേക്കും 217 ആയി താഴ്ന്നു. 1990ലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ക്ഷയരോഗം ബാധിക്കുന്നവരുടെയും ഈ രോഗത്താല്‍ മരിക്കുന്നവരുടെയും എണ്ണം പകുതിയായി കുറഞ്ഞിട്ടുണ്ട്.
· കുഷ്ഠരോഗബാധിതരുടെ എണ്ണം 2012 മാര്‍ച്ച് 31ന് പതിനായിരം പേരില്‍ 0.68 എന്നതായിരുന്നു നിരക്കെങ്കില്‍ 2017 മാര്‍ച്ച് 31ലെ നിരക്ക് 0.66 ആയി കുറഞ്ഞു. 2017 മാര്‍ച്ചോടെ പന്ത്രണ്ടാം പദ്ധതിയുടെ ലക്ഷ്യം ആര്‍ജിക്കാന്‍ 556 ജില്ലകള്‍ക്കു സാധിച്ചിട്ടുണ്ട്.
· പതിനായിരം പേരില്‍ ഒന്നിലേറെ പേര്‍ക്കു കാലാ അസര്‍ പിടിപെടുന്ന വിഭാഗങ്ങള്‍ 2010ല്‍ 230 ആയിരുന്നു. 2016ല്‍ അത് 94 ആക്കി താഴ്ത്താന്‍ സാധിച്ചു.
· മന്ത്: ട്രാന്‍സ്മിഷന്‍ അസെസ്‌മെന്റ് സര്‍വേ പ്രകാരം ഉറപ്പുവരുത്തിയ കണക്കനുസരിച്ച് 2017 മാര്‍ച്ച് 31 ആകുമ്പോഴേക്കും രോഗബാധയുള്ള 256 ജില്ലകളില്‍ 94 എണ്ണത്തില്‍ എം.എഫ്. നിരക്ക് ഒരു ശതമാനത്തില്‍ താഴെയായിട്ടുണ്ട്. ഇതോടെ എല്ലാവര്‍ക്കും മരുന്നുവിതരണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു.
· 2012-13 മുതല്‍ 2016-17 വരെയുള്ള കാലഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്ത ഗ്രാന്റുകള്‍ ഉള്‍പ്പെടെയുള്ള തുക 88,353.59 കോടി രൂപയാണ്. എന്നാല്‍ 2016-17ല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത് 18, 436.03 കോടി രൂപയാണ്.
· എല്ലാവര്‍ക്കും ഗുണം ലഭിക്കുന്നതിനുവേണ്ടിയാണ് എന്‍.എച്ച്.എം. പദ്ധതികള്‍ നടപ്പാക്കുന്നത്. പൊതു ആരോഗ്യ സംരക്ഷണ മേഖല എല്ലാവര്‍ക്കും സേവനം ലഭ്യമാക്കുന്നു. 2016-17ല്‍ ഔട്ട്‌പേഷ്യന്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത് 146.82 കോടി പേരും ഇന്‍പേഷ്യന്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയത് 6.99 കോടി പേരുമാണ്. പൊതുജനാരോഗ്യ രംഗത്ത് 2016-17ല്‍ 1.55 കോടി ശസ്ത്രക്രിയകള്‍ നടന്നു.
· രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൡും ജില്ലകളിലും ഇത്തരം സേവനങ്ങള്‍ ലഭ്യമാണ്.
· നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍:
· എന്‍.എച്ച്.എമ്മിനു രണ്ട് ഉപ ദൗത്യങ്ങളുണ്ട്, എന്‍.ആര്‍.എച്ച്.എമ്മും എന്‍.യു.എച്ച്.എമ്മും. 2005 ഏപ്രിലിലാണ് എന്‍.ആര്‍.എച്ച്.എമ്മിനു തുടക്കമിട്ടതെങ്കില്‍ എന്‍.യു.എച്ച്.എമ്മിനു മന്ത്രിസഭ അംഗീകാരം നല്‍കിയത് 2013 മെയ് ഒന്നിനാണ്. ജനങ്ങളോട് ഉത്തരവാദിത്തബോധമുള്ളതും പ്രതികരണാത്മകവുമായ സമത്വമാര്‍ന്നതും സാധാരണക്കാര്‍ക്കു താങ്ങാവുന്ന ചെലവുമാത്രം വരുന്നതും മേന്മയേറിയതുമായ ആരോഗ്യസംരക്ഷണ സേവനങ്ങളാണ് എന്‍.എച്ച്.എമ്മിലൂടെ ലക്ഷ്യംവെക്കുന്നത്. ഗ്രാമ, നഗര പ്രദേശങ്ങളില്‍ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുകയും പ്രത്യുത്പാദന-മാതൃ-നവജാതശിശു-ശിശു-താരുണ്യ ആരോഗ്യസംരക്ഷണം പകരുന്നതും അല്ലാത്തതുമായ രോഗങ്ങള്‍ നിയന്ത്രിക്കുകയുമാണു പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.
· 2016-17ല്‍ എന്‍.എച്ച്.എമ്മില്‍ ഉണ്ടായിട്ടുള്ള പുരോഗതികള്‍ ചുവടെ ചേര്‍ക്കുന്നു.
· 2016-17ല്‍ എന്‍.എച്ച്.എം. താഴെപ്പറയുന്ന പദ്ധതികള്‍ക്കു തുടക്കമിട്ടു.

· പുതിയ കുത്തിവെപ്പുകള്‍ അവതരിപ്പിക്കപ്പെട്ടു:
· മീസിള്‍സ്-റുബെല്ല (എം.ആര്‍.) പ്രതിരോധ കുത്തിവെപ്പ്: റുബെല്ല ബാധിച്ച് ജന്മവൈകല്യം ഇല്ലാതിരിക്കാന്‍ യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതിയില്‍ മീസിള്‍സിനെയും റുബെല്ലയെയും പ്രതിരോധിക്കുന്ന റുബെല്ല പ്രതിരോധ കുത്തിവെപ്പ് അവതരിപ്പിക്കപ്പെട്ടു. ഒന്‍പതു മാസത്തിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കായുള്ള എം.ആര്‍. പ്രതിരോധ പ്രചരണ പദ്ധതിയിലൂടെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ 2017 ഫെബ്രുവരി അഞ്ചിന് ഈ പ്രതിരോധ കുത്തിവെപ്പ് പരിചയപ്പെടുത്തപ്പെട്ടു. 2017 മാര്‍ച്ച് 31 ആയപ്പോഴേക്കും ഈ സംസ്ഥാനങ്ങളില്‍ 3.32 കോടി കുട്ടികള്‍ക്ക് എം.ആര്‍. പ്രതിരോധ കുത്തിവെപ്പ് നല്‍കിക്കഴിഞ്ഞു.
· ഇനാക്റ്റിവേറ്റഡ് പോളിയോ വാക്‌സിന്‍ (ഐ.പി.വി.): ഇന്ത്യ പോളിയോവിമുക്തമാണ്. ഈ സ്ഥിതി നിലനിര്‍ത്തുന്നതിനായി 2015 നവംബര്‍ 30ന് ഐ.പി.വിക്കു തുടക്കമിട്ടു.
· അഡള്‍ട്ട് ജാപ്പനീസ് എന്‍സെഫലൈറ്റിസ് (ജെ.ഇ.) പ്രതിരോധ കുത്തിവെപ്പ്: നാഷണല്‍ വെക്ടര്‍ ബോ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം (എന്‍.വി.ബി.ഡി.സി.പി.) ആസാം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 21 ജില്ലകളില്‍ രോഗം പടര്‍ന്നുപിടിക്കാനുള്ള അധിക സാധ്യത കണ്ടെത്തുകയും ഈ പ്രദേശങ്ങളിലെ 15 മുതല്‍ 65 വരെ പ്രായക്കാരായ 2.6 കോടി മുതിര്‍ന്ന വ്യക്തികള്‍ക്ക് ജെ.ഇ. പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും ചെയ്തു.
· റോട്ട-വൈറസ് പ്രതിരോധ കുത്തിവെപ്പ്: റോട്ട വൈറസ് നിമിത്തം കുട്ടികള്‍ക്ക് അനാരോഗ്യം ഉണ്ടാവുകയോ മരണം സംഭവിക്കുകയോ ചെയ്യുന്നതു തടയാനായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതിയില്‍ റോട്ട വൈറസ് പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടുത്തി. ആദ്യഘട്ടമായി ആന്ധ്രാപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഒഡിഷ എന്നീ നാലു സംസ്ഥാനങ്ങളില്‍ പ്രതിരോധകുത്തിവെപ്പ് ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ നടപ്പാക്കിയതു വിലയിരുത്തിയശേഷം കൂടുതല്‍ സംസ്ഥാനങ്ങൡലേക്കു വ്യാപിപ്പിക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്.

· മിഷന്‍ ഇന്ദ്രധനുഷ് (എം.ഐ.)
· കുറഞ്ഞത് 90% കുട്ടികള്‍ക്കെങ്കിലും പ്രതിരോധ കുത്തിവെപ്പുകള്‍ ഉറപ്പാക്കാനും 2020 ആകുമ്പോഴേക്കും ആ സ്ഥിതി സ്ഥിരമായി നിലനിര്‍ത്താനുമായി 2014 ഡിസംബറില്‍ മിഷന്‍ ഇന്ദ്രധനുഷിന് ആരംഭം കുറിച്ചു.
· മിഷന്‍ ഇന്ദ്രധനുഷിന്റെ മൂന്നു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുകയും നാലാമതു ഘട്ടം നടന്നുകൊണ്ടിരിക്കുകയുമാണ്. പദ്ധതിയുടെ നാലു ഘട്ടങ്ങളില്‍ ആകെ 528 ജില്ലകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നിട്ട ആദ്യ മൂന്നു ഘട്ടങ്ങളിലും നടന്നുവരുന്ന നാലാമതു ഘട്ടത്തിലുമായി 2017 മാര്‍ച്ച് 31 വരെ 2.11 കോടി കുട്ടികളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയും അതില്‍ 55 ലക്ഷം കുട്ടികള്‍ക്കു സമ്പൂര്‍ണ പ്രതിരോധം ഉറപ്പാക്കാന്‍ സാധിക്കുകയും ചെയ്തു. ഇതിനു പുറമേ, 56 ലക്ഷം ഗര്‍ഭിണികള്‍ക്കു ടെറ്റനസ് ടോക്‌സോയിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനും കഴിഞ്ഞു.
· മിഷന്‍ ഇന്ദ്രധനുഷിന്റെ ആദ്യ രണ്ടു ഘട്ടങ്ങള്‍ വഴി രാജ്യത്താകമാനമുള്ള പ്രതിരോധ കുത്തിവെപ്പ് 6.7% ശതമാനം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു.
· 2016-17ല്‍ ഇന്ദ്രധനുഷ് മൂന്നാം ഘട്ടത്തിലൂടെ 216 ജില്ലകളിലായി 61.84 ലക്ഷം കുട്ടികളിലേക്ക് എത്തിച്ചേരാനും അതില്‍ 16.28 ലക്ഷം കുട്ടികള്‍ക്കു സമ്പൂര്‍ണ പ്രതിരോധം ഉറപ്പാക്കാനും സാധിച്ചു. ഇതിനു പുറമേ, 17.78 ലക്ഷം ഗര്‍ഭിണികള്‍ക്ക് ടെറ്റനസ് ടോക്‌സോയിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുമുണ്ട്.

സൗജന്യ മരുന്നു സേവന പദ്ധതി
·സൗജന്യ ഔഷധങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ക്കായി സംസ്ഥാനങ്ങള്‍ക്കു പിന്തുണ നല്‍കുക. മരുന്നുകള്‍ വാങ്ങുന്നതിനും മേന്മ ഉറപ്പുവരുത്തുന്നതിനും ഐ.ടി. അധിഷ്ഠിത വിതരണശൃംഖലാ നിയന്ത്രണ സംവിധാനത്തിനും പരിശീലനത്തിനും പരാതിപരിഹാരത്തിനും ഉള്ള പിന്തുണ നല്‍കുക.
·ആരോഗ്യസംരക്ഷണത്തിനായി ചെലവാക്കേണ്ടിവരുന്ന തുക കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യം വെച്ചുള്ളത്.
·2015 ജൂലൈ രണ്ടിനു സംസ്ഥാനങ്ങള്‍ക്കയച്ച നടത്തിപ്പു സംബന്ധിച്ച വിശദമായ മാര്‍ഗരേഖകള്‍.
·സിഡാക് വികസിപ്പിച്ചെടുത്തതും സംസ്ഥാനങ്ങളുമായി പങ്കുവെച്ചതുമായ മാതൃകാപരമായ ഐ.ടി. അപ്ലിക്കേഷന്‍ ഡ്രഗ്‌സ് ആന്‍ഡ് വാക്‌സിന്‍സ് ഡിസ്ട്രിബ്യൂഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ് (ഡി.വി.ഡി.എം.എസ്.).
·23 സംസ്ഥാനങ്ങളില്‍ ഐ.ടി. അധിഷ്ഠിത ഡ്രഗ് ഡിസ്ട്രിബ്യൂഷന്‍ മാനേജ്‌മെന്റ് സംവിധാനങ്ങളിലൂടെ ചിട്ടപ്പെടുത്തിയ മരുന്നു വാങ്ങലും ഗുണമേന്മാ സംവിധാനവും വിതരണവും.
· പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ അവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നയം വിജ്ഞാപനം ചെയ്തിട്ടുണ്ട്.

സൗജന്യ രോഗനിര്‍ണയ സേവന പദ്ധതി:
·2015 ജൂലൈ രണ്ടിനു പങ്കുവെക്കപ്പെട്ട, നടത്തിപ്പു സംബന്ധിച്ച വിശദമായ മാര്‍ഗരേഖകള്‍.
·ഒരു കൂട്ടം പി.പി.പികള്‍ക്കായുള്ള മാതൃകാ ആര്‍.എഫ്.പി. രേഖകളും ഉള്‍പ്പെടുന്നു. ഉദാ: ടെലി റേഡിയോളജി, ലാബ് ഡയഗ്നോസ്റ്റിക്‌സിനായി ഹബ് ആന്‍ഡ് സ്‌പോക്ക് മാതൃകയും ജില്ലാ ആശുപത്രികളില്‍ സി.ടി.സ്‌കാനും.

ബയോ മെഡിക്കല്‍ സംവിധാനത്തിന്റെ നടത്തിപ്പ്:
· ലക്ഷ്യം- 11,000 കോടി രൂപയോളം വില വരുന്ന (സംസ്ഥാനങ്ങള്‍ക്കിടയില്‍ 20 മുതല്‍ 60 വരെ ശതമാനമായി വ്യത്യസപ്പെട്ടുകിടക്കുന്നു) ബയോ മെഡിക്കല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകുന്ന സാഹചര്യം കുറച്ചുകൊണ്ടുവരിക.
·സംസ്ഥാനങ്ങള്‍ ഇന്‍വെന്ററി മാപ്പിങ് നടത്തുകയും 2016-17ല്‍ 13 സംസ്ഥാനങ്ങളില്‍ ഫലപ്രദമായി ബി.എം.എം.പി. നടപ്പാക്കുകയും ചെയ്തു.
·29 സംസ്ഥാനങ്ങളിലായി 29,115 ആരോഗ്യകേന്ദ്രങ്ങളിലായി 4,564 കോടി രൂപയോളം വിലവരുന്ന 7,56,750 ഉപകരണങ്ങള്‍ കണ്ടെത്തി.
·2016-17ല്‍ ഈ പദ്ധതി പ്രകാരം 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 113.11 കോടി രൂപയ്ക്ക് അംഗീകാരം.

·കാവ്യകല്‍പ് എന്ന, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാനുള്ള പദ്ധതിയുടെ തുടക്കം

·പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ശുചിത്വവം വൃത്തിയും അണുബാധ നിയന്ത്രണവും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി.
·2016-17ല്‍ ജില്ലാ ആശുപത്രികള്‍ക്കു പുറമേ സബ് ജില്ലാ ആശുപത്രികളി(എസ്.ഡി.എച്ച്.)ലേക്കും സി.എച്ച്.സികളിലേക്കും പി.എച്ച്.സികളിലേക്കും കാവ്യകല്‍പ് പദ്ധതി വ്യാപിപ്പിച്ചു.
·27 സംസ്ഥാനങ്ങള്‍ക്കായി 107.99 കോടി രൂപയുടെ അംഗീകാരം നല്‍കി.
·30,000 പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ പരിശോധിക്കുകയും 179 ജില്ലാ ആശുപത്രികളും 324 സബ്ജില്ലാ ആശുപത്രികളും 632 പി.എച്ച്.സികളും ഉള്‍പ്പെടെ 1100 പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്കു കാവ്യകല്‍പ് സമ്മാനങ്ങള്‍ ലഭിക്കുകയുമുണ്ടായി.

കില്‍ക്കാരിയും മൊബൈല്‍ അക്കാദമിയും:
·ഗര്‍ഭത്തിന്റെ രണ്ടാമത്തെ മൂന്നു മാസക്കാലയളവു മുതല്‍ കുഞ്ഞിന് ഒരു വയസ്സാകുന്നതുവരെ ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും കുഞ്ഞിനെ പരിരക്ഷിക്കുന്നതിനെക്കുറിച്ചും സമയബന്ധിതമായി കുടുംബങ്ങളുടെ മൊബൈല്‍ ഫോണുകളിലേക്ക് ശബ്ദസന്ദേശം അയക്കല്‍.
·ബിഹാര്‍, ഛത്തീസ്ഗഢ്, ഡെല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കില്‍ക്കരി നടപ്പാക്കി.
·കില്‍ക്കാരിയില്‍ 2017 മാര്‍ച്ച് 31ലെ കണക്കു പ്രകാരം ശരാശരി ഒരു മിനുട്ട് നീളുന്ന 5.82 വിജയകരമായ കോളുകള്‍ നടത്തി.
·മൊബൈല്‍ അക്കാദമി- അംഗീകൃത് സാമൂഹികാരോഗ്യ പ്രവര്‍ത്തക(ആശ)രുടെ അറിവ് വര്‍ധിപ്പിക്കുന്നതിനും പുതുക്കുന്നതിനും ആശയവിനിമയ പാടവം മെച്ചപ്പെടുത്തുന്നതിനുമായി സൗജന്യ ശബ്ദസന്ദേശ പരിശീലന കോഴ്‌സ്.
·ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കി.
·എം.സി.ടി.എസ്സില്‍ റജിസ്റ്റര്‍ ചെയ്ത 79,660 ‘ആശ’മാര്‍ മൊബൈല്‍ അക്കാദമി കോഴ്‌സില്‍ ചേരുകയും ഇതില്‍ 68,803 പേര്‍ (ഏകദേശം 86%) 2017 മാര്‍ച്ച് 31 ആകുമ്പോഴേക്കും കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു.
·മദര്‍ ആന്‍ഡ് ചൈല്‍ഡ് ട്രാക്കിങ് സിസ്റ്റം(എം.സി.ടി.എസ്.)/റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍.സി.എച്ച്.) പോര്‍ട്ടല്‍
·എല്ലാ ഗര്‍ഭിണികള്‍ക്കും പ്രസവത്തിനു മുമ്പും പ്രസവാനന്തരവും മേന്മയേറിയ എം.സി.എച്ച്. സേവനവും എല്ലാ കുട്ടികള്‍ക്കും പ്രതിരോധ പദ്ധതിയും സമയബന്ധിതമായും സമ്പൂര്‍ണമായും ലഭ്യമാക്കുന്നതിനായി മദര്‍ ആന്‍ഡ് ചൈല്‍ഡ് ട്രാക്കിങ് സിസ്റ്റം (എം.സി.ടി.എസ്.) എന്ന വെബധിഷ്ഠിത, പേരധിഷ്ഠിത പദ്ധതി.
·2017 മാര്‍ച്ച് 31ലെ കണക്കു പ്രകാരം എം.സി.ടി.എസ്./ആര്‍.സി.എച്ച്. പോര്‍ട്ടലില്‍ 1.68 കോടി ഗര്‍ഭിണികളുടെയും 1.31 കോടി കുട്ടികളുടെയും പേരുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടു.

കുടുംബാസൂത്രണം:
·ദേശീയ കുടുംബാസൂത്രണ പദ്ധതിയില്‍ മൂന്നു പുതിയ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി.
·ഇന്‍ജെക്ടബിള്‍ കോണ്‍ട്രാസെപ്റ്റീവ് ഡി.എം.പി.എ. (അന്തര)- മൂന്നു പ്രതിമാസ കുത്തിവെപ്പുകള്‍.
·സെഞ്ച്‌റോമന്‍ ഗുളിക (ഛായ)- ആഴ്ചയില്‍ ഒന്നു വീതമുള്ള ഹോര്‍മോണ്‍ രഹിത ഗുളിക.
·പ്രോജെസ്റ്ററോണ്‍-ഓണ്‍ലി ഗുളികകള്‍ (പി.ഒ.പി.)- മുലയൂട്ടുന്ന അമ്മമാര്‍ക്കായി.
·കുടുംബാസൂത്രണം സംബന്ധിച്ച പുതിയ മാധ്യമപ്രചരണം:
·സമ്പൂര്‍ണവും സമഗ്രവുമായ കുടുംബാസൂത്രണ പ്രചരണം പുതിയ ലോഗോ സഹിതം അവതരിപ്പിച്ചു.

·പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതി (ആര്‍.എന്‍.ടി.സി.പി.)
·2016 വരെ 121 കാര്‍ട്രിഡ്ജ് ബേസ്ഡ് ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ് (സി.ബി.എന്‍.എ.എ.ടി.) യന്ത്രങ്ങള്‍ നിലവിലുണ്ടായിരുന്നു.
·സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 500 സി.ബി.എന്‍.എ.എ.ടി. യന്ത്രങ്ങള്‍ ലഭ്യമാക്കി.
·ക്ഷയം, വിശേഷിച്ച് ഡി.ആര്‍.-ടിബി തിരിച്ചറിയാനുള്ള സവിശേഷമായ അവസരമൊരുക്കുന്നു.
·ക്ഷയരോഗ ചികില്‍സ മെച്ചപ്പെടുത്തുന്നതിനായി കണ്ടീഷണല്‍ ആക്‌സസ് പദ്ധതി(സി.എ.പി.)യില്‍ പെടുത്തി ക്ഷയരോഗത്തിനെതിരെയുള്ള ബെഡാക്വിലിന്‍ എന്ന പുതിയ മരുന്ന് അവതരിപ്പിച്ചു.

പശ്ചാത്തലം
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി അദ്ധ്യക്ഷനായും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ 10 മന്ത്രിമാരും, 16 സെക്രട്ടറിമാരും, 10 സ്വതന്ത്ര വിദഗ്ദ്ധരും, നാല് സംസ്ഥാന സെക്രട്ടറിമാരും അടങ്ങുന്ന ദേശീയ ഗ്രാമീണ ദൗത്യ സ്റ്റിയറിംഗ് ഗ്രൂപ്പും, ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതിയും രൂപീകരിക്കാനാണ് ദേശീയ ആരോഗ്യ ദൗത്യ ചട്ടക്കൂടിന് ലഭിച്ച മന്ത്രിസഭാ അനുമതികള്‍. ഇതിന് പുറമെ ദേശീയ ഗ്രാമീണ് ആരോഗ്യ ദൗത്യത്തിന്റെ എല്ലാ പദ്ധതികളുമായി ബന്ധപ്പെട്ട സാമ്പത്തിക മാനദണ്ഡങ്ങള്‍ പുതുക്കാനും അവയ്ക്ക് അംഗീകാരം നല്‍കാനും ഈ സമിതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുള്ള പദ്ധതികളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും, ധനകാര്യ മാനദണ്ഡങ്ങളിലോ നടപ്പിലാക്കിവരുന്ന പദ്ധതികളിലോ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍ അതും, പുതിയ പദ്ധതികള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കേന്ദ്ര മന്ത്രിസഭ മുമ്പാകെ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഈ അധികാരങ്ങള്‍ നല്‍കിയിട്ടുള്ളത്.