Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ അധ്യാപക പുസ്‌കാരം നേടിയ അധ്യപകരുമായി


അധ്യാപകദിനത്തിന്റെ തലേന്നാളായ ഇന്ന് ദേശീയ അധ്യാപക പുസ്‌കാരം നേടിയ ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനൗപചാരിക കൂടികാഴ്ചനടത്തി. രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി നിരന്തരം യത്‌നിക്കാന്‍ പ്രധാനമന്ത്രി അവരെ ആഹ്വാനം ചെയ്തു. സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകള്‍ ഉള്‍കൊണ്ട് കൊണ്ട് അധ്യാപകദിനത്തില്‍ അവ വിവേചനപൂര്‍വ്വം പ്രയോജനപ്പെടുത്താന്‍ അധ്യാപകര്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ സര്‍ഗ്ഗാത്മകത വളര്‍ത്താന്‍ പ്രധാനമന്ത്രി അധ്യാപകരോട് ആഹ്വാനം ചെയ്തു. കുട്ടികളില്‍ ശുചിത്വശീലം വളര്‍ത്തിയെടുക്കാനും ശ്രീ. നരേന്ദ്ര മോദി അധ്യാപകരോട് ആവശ്യപ്പെട്ടു.

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീമതി, സ്മൃതി ഇറാനി ഡോ. രാം ശങ്കര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.