ദുരന്ത സാധ്യത കുറയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള സഹകരനാം സംബന്ധിച്ച്
ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ഇറ്റലിയുടെ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
പ്രയോജനങ്ങൾ:
ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ഇറ്റലിയുടെ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റും തമ്മിൽ ഒപ്പുവച്ച ദുരന്ത സാധ്യത കുറയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഉള്ള സഹകരനാം സംബന്ധിച്ചുള്ള ധാരണാപത്രം ഒരു വ്യവസ്ഥാപിത സംവിധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നു, അതിലൂടെ ഇന്ത്യയും ഇറ്റലിയും പരസ്പരം ദുരന്തനിവാരണ സംവിധാനങ്ങളിൽ നിന്ന് പ്രയോജനം നേടുകയും ദുരന്തനിവാരണ മേഖലയിലെ തയ്യാറെടുപ്പ്, പ്രതികരണം, ശേഷി വർദ്ധിപ്പിക്കൽ എന്നീ മേഖലകൾ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
2021 ജൂണിലാണ് ധാരണപത്രം ഒപ്പിട്ടത്.