Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ആറാം പതിപ്പില്‍ പ്രധാനമന്ത്രി നല്‍കിയ വീഡിയോ സന്ദേശത്തിന്റെ ഉള്ളടക്കം


ആദരണീയരേ, സുഹൃത്തുക്കളെ,

നമസ്‌കാരം! നിങ്ങളെ എല്ലാവരെയും ഞാന്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ആറാം പതിപ്പില്‍ നിങ്ങള്‍ ഒപ്പമുണ്ടായിരിക്കുന്നത് വളരെ സന്തോഷകരമാണ്. നിങ്ങളുടെ പങ്കാളിത്തം ഈ സുപ്രധാന വിഷയത്തിലെ ആഗോള വ്യവഹാരത്തെയും തീരുമാനങ്ങളെയും ശക്തിപ്പെടുത്തും.

സുഹൃത്തുക്കളേ,

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള കൂട്ടായ്മയുടെ വളര്‍ച്ച ശ്രദ്ധേയമാണ്. CDRI ആരംഭിച്ച 2019 മുതല്‍ നമ്മള്‍ ഒരുപാട് മുന്നോട്ട് പോയി. ഇത് ഇപ്പോള്‍ 39 രാജ്യങ്ങളുടെയും 7 സംഘടനകളുടെയും ആഗോള കൂട്ടായ്മയായി മാറിയിട്ടുണ്ട്. ഇത് ഭാവിയിലേക്കുള്ള ഒരു നല്ല സൂചനയാണ്.

സുഹൃത്തുക്കളേ,

നാമെല്ലാവരും സാക്ഷ്യം വഹിച്ചതുപോലെ, പ്രകൃതിദുരന്തങ്ങള്‍ പതിവായി മാറുകയും രൂക്ഷമാവുകയും ചെയ്തു കൊണ്ടിരിക്കുന്നു. അവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ സാധാരണയായി ഡോളറിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജനങ്ങളിലും, കുടുംബങ്ങളിലും, സമൂഹത്തിലും ഇതിന്റെ യഥാര്‍ത്ഥ പ്രഭാവം കേവലം അക്കങ്ങള്‍ക്കപ്പുറമാണ്. ഭൂകമ്പങ്ങളില്‍ വീടുകള്‍ നശിക്കുന്നു, അത് ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുന്നു. പ്രകൃതിദുരന്തങ്ങള്‍ ജല, മലിനജല സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കുകയും ചെയ്യും. ചില ദുരന്തങ്ങള്‍ ഊര്‍ജ്ജ പ്ലാന്റുകളെ ബാധിക്കുകയും അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഈ കാര്യങ്ങളെല്ലാം മനുഷ്യനെ സാരമായി ബാധിക്കുന്നവയാണ്.

സുഹൃത്തുക്കളേ,

ഒരു നല്ല നാളേയ്ക്കായി നാം ഇന്ന് പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപിക്കണം. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കൂടാതെ, ദുരന്താനന്തര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ക്ക് ശേഷം, സ്വാഭാവികമായും ദുരിതാശ്വാസത്തിലും പുനരധിവാസത്തിലുമാണ് ഉടനടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാരംഭ പ്രതികരണത്തിന് ശേഷം, അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷിയിലും ഞങ്ങളുടെ ശ്രദ്ധ എത്താറുണ്ട്.

സുഹൃത്തുക്കളേ,

പ്രകൃതിക്കും ദുരന്തങ്ങള്‍ക്കും അതിരുകളില്ല. വളരെയധികം പരസ്പരബന്ധിതമായ ലോകത്ത്, ദുരന്തങ്ങളും തടസ്സങ്ങളും വ്യാപകമായ ആഘാതം സൃഷ്ടിക്കുന്നു. ഓരോ രാജ്യവും വ്യക്തിഗതമായി പ്രതിരോധിക്കുമ്പോള്‍ മാത്രമേ ലോകത്തിന് കൂട്ടായി പ്രതിരോധിക്കാന്‍ കഴിയൂ. പങ്കിട്ട അപകടസാധ്യതകള്‍ കാരണം പങ്കിട്ട പ്രതിരോധം പ്രധാനമാണ്. സിഡിആര്‍ഐയും ഈ കോണ്‍ഫറന്‍സും ഈ കൂട്ടായ ദൗത്യത്തിനായി ഒത്തുചേരാന്‍ ഞങ്ങളെ സഹായിക്കുന്നു.

സുഹൃത്തുക്കളേ,

കൂട്ടായ പ്രതിരോധശേഷി കൈവരിക്കുന്നതിന്, ഏറ്റവും ദുര്‍ബലരായവരെ നാം പിന്തുണയ്ക്കണം. ഉദാഹരണത്തിന്, ചെറിയ ദ്വീപ് വികസ്വര സംസ്ഥാനങ്ങള്‍ ദുരന്തങ്ങളുടെ ഉയര്‍ന്ന അപകടസാധ്യത ഉള്ളവയാണ്. അത്തരം 13 സ്ഥലങ്ങളില്‍ പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കുന്ന ഒരു പ്രോഗ്രാം സിഡിആര്‍ഐയിലുണ്ട്. ഡൊമിനിക്കയിലെ പ്രതിരോധശേഷിയുള്ള ഭവനങ്ങള്‍, പാപ്പുവ ന്യൂ ഗിനിയയിലെ പ്രതിരോധശേഷിയുള്ള ഗതാഗത ശൃംഖലകള്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെയും ഫിജിയിലെയും മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ചില ഉദാഹരണങ്ങളാണ്. സിഡിആര്‍ഐയും ഗ്ലോബല്‍ സൗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നത് സന്തോഷകരമാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ജി 20 പ്രസിഡന്‍സി കാലത്ത് ഒരു സുപ്രധാന നടപടി സ്വീകരിച്ചു. ചര്‍ച്ചകളുടെ കാതല്‍ ധനസഹായത്തോടെ ഒരു പുതിയ ദുരന്ത ലഘൂകരണ പ്രവര്‍ത്തന സമിതി രൂപീകരിച്ചു. സി.ഡി.ആര്‍.ഐ.യുടെ വളര്‍ച്ചയ്ക്കൊപ്പം, ഇത്തരം നടപടികള്‍ ലോകത്തെ സുസ്ഥിരമായ ഭാവിയിലേക്ക് കൊണ്ടുപോകും. അടുത്ത രണ്ട് ദിവസം ഐസിഡിആര്‍ഐയില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നന്ദി. വളരെ നന്ദി!

–NK–