ഫിജി പ്രധാനമന്ത്രി, ഇറ്റലി പ്രധാനമന്ത്രി, ബ്രിട്ടന് പ്രധാനമന്തി,
ബഹുമാനപ്പെട്ടവരെ,
ഗവണ്മെന്റ് പ്രതിനിധികളെ, രാജ്യാന്തര സംഘടനകളില്‍നിന്നും അക്കാദമിക സ്ഥാപനങ്ങളില്‍നിന്നും സ്വകാര്യമേഖലയില്‍നിന്നും ഉള്ള വിദഗ്ധരെ,
ദുരന്ത പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യത്തിനായുള്ള സഖ്യം വാര്‍ഷിക സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു സമയത്താണ് നടക്കുന്നത്. നൂറു വര്‍ഷത്തിലൊരിക്കല്‍ ഉണ്ടായ ഒരു ദുരന്തമെന്ന് വിളിക്കപ്പെടാവുന്ന ഒരു സംഭവത്തിന് നാം സാക്ഷ്യം വഹിക്കുന്നു. കോവിഡ് -19 മഹാവ്യാധി പരസ്പരാശ്രിതവും പരസ്പരബന്ധിതവുമായ ഒരു ലോകത്ത് സമ്പന്നമോ ദരിദ്രമോ കിഴക്കോ പടിഞ്ഞാറോ വടക്കോ തെക്കോ ഉള്ളതുമായ ഒരു രാജ്യം ആഗോള ദുരന്തങ്ങളുടെ ഫലത്തില്‍ നിന്ന് രക്ഷപ്പെടുന്നില്ലെന്നു നമ്മെ പഠിപ്പിച്ചു. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ പണ്ഡിതനായ ഭാരതീയ ഋഷി നാഗാര്‍ജുന प्रतीत्यसमुत्पाद രചിച്ചു.
മനുഷ്യരുള്‍പ്പെടെ എല്ലാറ്റിന്റെയും പരസ്പര ബന്ധം അദ്ദേഹം കാണിച്ചു. പ്രകൃതി, സാമൂഹിക ലോകങ്ങളില്‍ മനുഷ്യജീവിതം വികസിക്കുന്ന രീതിയെ ഈ കൃതി കാണിക്കുന്നു. ഈ പൗരാണിക ജ്ഞാനം ആഴത്തില്‍ മനസിലാക്കാമെങ്കില്‍, നമ്മുടെ നിലവിലെ ആഗോള വ്യവസ്ഥയുടെ കേടുപാടുകള്‍ കുറയ്ക്കാന്‍ നമുക്ക് കഴിയും. ഒരു വശത്ത്, ലോകമെമ്പാടും എങ്ങനെ പ്രത്യാഘാതങ്ങള്‍ വേഗത്തില്‍ വ്യാപിക്കാമെന്ന് മഹാവ്യാധി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. മറുവശത്ത്, ഒരു പൊതു ഭീഷണിയെ നേരിടാന്‍ ലോകം എങ്ങനെ ഒത്തുചേരുമെന്ന് ഇത് കാണിച്ചുതന്നു. മനുഷ്യന്റെ ചാതുര്യത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രശ്നങ്ങള്‍ പോലും എങ്ങനെ പരിഹരിക്കാമെന്നു നാം കണ്ടു. നാം റെക്കോര്‍ഡ് സമയത്ത് വാക്സിനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള നവീനാശയം എവിടെനിന്നും വരാമെന്നു മഹാവ്യാധി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നവീകരണത്തെ പിന്തുണയ്ക്കുന്ന ഒരു ആഗോള പരിസ്ഥിതി വ്യവസ്ഥയെ നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അത് ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുകയും വേണം.
മഹാവ്യാധയില്‍ നിന്ന് വേഗത്തില്‍ സുഖം നേടിയെടുക്കുന്ന ഒരു വര്‍ഷമായിരിക്കുമെന്ന് 2021 വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, മഹാവ്യാധിയില്‍ നിന്നുള്ള പാഠങ്ങള്‍ മറക്കരുത്. പൊതുജനാരോഗ്യ ദുരന്തങ്ങള്‍ക്ക് മാത്രമല്ല മറ്റ് ദുരന്തങ്ങള്‍ക്കും ഇത് ബാധകമാണ്. നമുക്കു കാലാവസ്ഥാ പ്രതിസന്ധിയുണ്ട്. യുഎന്‍ പരിസ്ഥിതി മേധാവി അടുത്തിടെ പറഞ്ഞിരുന്നതുപോലെ ”കാലാവസ്ഥാ പ്രതിസന്ധിക്ക് ഒരു വാക്സിനും ഇല്ല”. കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുന്നതിന് ഇത് നിരന്തരവും ഏകീകൃതവുമായ ശ്രമങ്ങള്‍ ഉണ്ടാവണം. ഇതിനകം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതും ലോകമെമ്പാടുമുള്ള സമൂഹങ്ങളെ ബാധിക്കുന്നതുമായ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍, ഈ സഖ്യത്തിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമായിത്തീര്‍ന്നിരിക്കുന്നു. അടിസ്ഥാന സൗകര്യ മേഖലയില്‍ നമ്മുടെ നിക്ഷേപം ദുരന്തത്തെ അതിജീവിക്കാന്‍ കഴിയുംവിധം ആക്കാമെങ്കില്‍ അത് അനുയോജ്യമാം വിധം ഉള്‍ക്കൊള്ളാനുള്ള നമ്മുടെ ശ്രമങ്ങളുടെ കേന്ദ്ര ബിന്ദു ആകും. ഇന്ത്യ പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ നിക്ഷേപം നടത്തുന്ന രാജ്യങ്ങള്‍ ഇത് അപകടസാധ്യത ഉള്ളതല്ല, മറിച്ച് ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന നിക്ഷേപമാണെന്ന് ഉറപ്പാക്കണം. ഈയടുത്ത ആഴ്ചകളിലെ സംഭവങ്ങള്‍ വ്യക്തമാക്കിയതുപോലെ, ഇത് വികസ്വര രാജ്യത്തിന്റെ പ്രശ്നം മാത്രമല്ല. കഴിഞ്ഞ മാസം, ഉറി ശീതകാല കൊടുങ്കാറ്റ് അമേരിക്കയിലെ ടെക്സാസില്‍ വൈദ്യുതി ഉല്പാദന ശേഷിയുടെ മൂന്നിലൊന്നു നശിപ്പിച്ചു. ഏകദേശം മൂന്ന് ദശലക്ഷം ആളുകള്‍ക്കു വൈദ്യുതി മുടങ്ങി. അത്തരം സംഭവങ്ങള്‍ എവിടെയും ഉണ്ടാവാം. ഇരുട്ടിലാവുന്നതിനുള്ള സങ്കീര്‍ണ്ണമായ കാരണങ്ങള്‍ ഇപ്പോഴും മനസിലാക്കിക്കൊണ്ടിരിക്കുമ്പോള്‍, നാം പാഠങ്ങള്‍ പഠിക്കുകയും അത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി ഒഴിവാക്കുകയും വേണം.
ഒട്ടേറെ അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ – ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം, ഷിപ്പിംഗ് ലൈനുകള്‍, ഏവിയേഷന്‍ ശൃംഖലകള്‍ എന്നിവ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നു! ലോകത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന ദുരന്തത്തിന്റെ പ്രഭാവം ലോകമെമ്പാടും വേഗത്തില്‍ വ്യാപിക്കും. ആഗോള വ്യവസ്ഥയ്ക്കു നാശം സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സഹകരണം അനിവാര്യമാണ്. അടിസ്ഥാന സൗകര്യം ദീര്‍ഘകാലത്തേക്കാണു വികസിപ്പിച്ചെടുക്കുന്നത്. അതു ദുരന്തങ്ങളെ അതിജീവിക്കുന്നത് ആക്കുകയാണെങ്കില്‍ നാം നമുക്കായി മാത്രമല്ല, വരുംതലമുറകള്‍ക്കുമായി ദുരന്തങ്ങള്‍ ഇല്ലാതാക്കും. ഒരു പാലം നഷ്ടപ്പെടുമ്പോള്‍, ഒരു ടെലികോം ടവര്‍ വീഴുമ്പോള്‍, വൈദ്യുതി സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍, ഒരു വിദ്യാലയം തകരാറിലാകുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നേരിട്ടുള്ള നാശനഷ്ടം മാത്രമല്ല. നാം നഷ്ടങ്ങളെ സമഗ്രമായി നോക്കണം. ചെറുകിട ബിസിനസുകളിലും കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിലും ഉണ്ടാവുന്ന പരോക്ഷമായ തടസ്സം മൂലം ഉണ്ടാകുന്ന നഷ്ടം പല മടങ്ങ് കൂടുതലായിരിക്കാം. സാഹചര്യത്തെ സമഗ്രമായി വിലയിരുത്തുന്നതിന് നമുക്ക് ശരിയായ അക്കൗണ്ടിംഗ് വീക്ഷണം ആവശ്യമാണ്. നമ്മുടെ അടിസ്ഥാന സൗകര്യം ദുരന്തങ്ങളെ അതിജീവിക്കാവുന്നത് ആക്കുകയാണെങ്കില്‍ നമുക്കു പ്രത്യക്ഷവും പരോക്ഷവുമായ നഷ്ടം കുറയ്ക്കാനും അതുവഴി ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗങ്ങള്‍ സംരക്ഷിക്കാനും കഴിയും.
സി.ഡി.ആര്.ഐയുടെ ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യക്കൊപ്പം ബ്രിട്ടന്റെയും നേതൃത്വമുണ്ടായതിനു നമുക്കു നന്ദിയുണ്ട്. 2021 വിശേഷിച്ചും പ്രാധാന്യമുള്ള വര്‍ഷമാണ്. നാം സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും പാരീസ് കരാറിന്റെയും സെന്‍ഡായ് ചട്ടക്കൂടിന്റെയും മധ്യദശയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷാവസാനം ബ്രിട്ടനും ഇറ്റലിയും ആതിധ്യമരുളേണ്ട കോപ്-26ല്‍നിന്നു പ്രതീക്ഷിക്കുന്നത് ഏറെയാണ്.
അത്തരം പ്രതീക്ഷകളില്‍ ചിലത് നിറവേറ്റുന്നതിനു സഹായിക്കുന്നതില്‍ ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന അടിസ്ഥാന സൗകര്യം സംബന്ധിച്ച ഈ പങ്കാളിത്തം അതിന്റെ പ്രധാന പങ്ക് വഹിക്കണം. ഇക്കാര്യത്തില്‍, മുന്‍ഗണന നല്‍കേണ്ട ചില പ്രധാന മേഖലകള്‍ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ആദ്യം, സുസ്ഥിര വികസനത്തിന്റെ കേന്ദ്ര വാഗ്ദാനമായ ‘ആരെയും ഉപേക്ഷിക്കരുത്’ എന്നത് സിഡിആര്‍ഐ ഉള്‍ക്കൊള്ളണം. ഇതിന്റെ അര്‍ത്ഥം ഏറ്റവും ദുര്‍ബലരായ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും ആശങ്കകള്‍ക്ക് നാം പ്രഥമസ്ഥാനം നല്‍കണം എന്നാണ്. ഇക്കാര്യത്തില്‍, വഷളായിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം ഇതിനകം അനുഭവിച്ചുകൊണ്ടിരിക്കുന്ന ചെറുകിട ദ്വീപ് വികസ്വര രാഷ്ട്രങ്ങള്‍ ഉണ്ടായിരിക്കണം. അവര്‍ ആവശ്യമെന്ന് കരുതുന്ന എല്ലാ സാങ്കേതികവിദ്യയും അറിവും സഹായവും എളുപ്പത്തില്‍ ലഭിക്കുന്ന സാഹചര്യമുണ്ടാവണം. പ്രാദേശിക സാഹചര്യക്കായി ആഗോള പരിഹാരങ്ങള്‍ സ്വാംശീകരിക്കാനുള്ള കഴിവും പിന്തുണയും നമുക്ക് ഉണ്ടായിരിക്കണം. രണ്ടാമതായി പ്രധാനപ്പെട്ട ചില പ്രധാന അടിസ്ഥാനസൗകര്യ മേഖലകളുടെ; പ്രത്യേകിച്ച് മഹാവ്യാധിക്കാലത്തു പ്രധാന പങ്കു വഹിച്ച ആരോഗ്യ അടിസ്ഥാന സൗകര്യവും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യവും. ഈ മേഖലകളില്‍ നിന്നുള്ള പാഠങ്ങള്‍ എന്തൊക്കെയാണ്? ഭാവിയില്‍ കൂടി നിലനില്‍ക്കുന്നതിനായി ദുരന്തങ്ങളെ കൂടുതലായി അതിജീവിക്കുന്നവയായി അവയെ എങ്ങനെ മാറ്റാന്‍ കഴിയും? സംയോജിത ആസൂത്രണം, ഘടനാപരമായ രൂപകല്‍പ്പന, ആധുനിക സാമഗ്രികളുടെ ലഭ്യത തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യ മേഖലകളിലും ധാരാളം വൈദഗ്ധ്യം ദേശീയ, ഉപ-ദേശീയ തലങ്ങളില്‍ നാം നിക്ഷേപിക്കണം. ഈ മേഖലകളിലെല്ലാം ഗവേഷണവും വികസനവും ആവശ്യമാണ്. മൂന്നാമത്, ദുരന്തത്തെ അതിജീവിക്കാനുള്ള നമ്മുടെ അന്വേഷണത്തില്‍, ഒരു സാങ്കേതിക സംവിധാനവും വളരെ അടിസ്ഥാനപരമോ വളരെയധികം പുരോഗമിച്ചതോ ആയി കണക്കാക്കരുത്. സിഡിആര്‍ഐ സാങ്കേതികവിദ്യയുടെ പ്രയോഗത്തിന്റെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കണം. ഗുജറാത്തില്‍, അടിസ്ഥാന ഇന്സുലേഷന് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നാം ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി നിര്‍മ്മിച്ചത്. ഇപ്പോള്‍ ഭൂകമ്പ സുരക്ഷയ്ക്കായുള്ള അടിസ്ഥാന ഇന്‍സുലേറ്ററുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നു. നിലവിലെ സാഹചര്യത്തില്‍, നമുക്ക് ഇനിയും നിരവധി അവസരങ്ങളുണ്ട്. ജിയോ സ്പേഷ്യല്‍ സാങ്കേതികവിദ്യകള്‍, ബഹിരാകാശ അധിഷ്ഠിത കഴിവുകള്‍, ഡാറ്റാ സയന്‍സ്, നിര്‍മിത ബുദ്ധി, മെറ്റീരിയല്‍ സയന്‍സസ് എന്നിവയുടെ മുഴുവന്‍ സാധ്യതകളും നാം ഉപയോഗപ്പെടുത്തുകയും പ്രാദേശിക അറിവുകളുമായി സംയോജിപ്പിക്കുകയും വേണം. അവസാനമായി, ‘ദുരന്തങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്ന അടിസ്ഥാന സൗകര്യം’ എന്ന ആശയം ഒരു ജനകീയ പ്രസ്ഥാനമായി മാറണം. വിദഗ്ധര്‍, ഔപചാരിക സ്ഥാപനങ്ങള്‍, സമുദായങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ എന്നിവരുടെ ഊര്‍ജം ഇതിനായി ഉപയോഗപ്പെടുത്തണം. ദുരന്തങ്ങളെ അതിജീവിക്കുന്ന അടി്സഥാന സൗകര്യത്തിനായുള്ള സാമൂഹിക ആവശ്യം മാനദണ്ഡങ്ങള്‍ പാലിക്കുന്നത് മെച്ചപ്പെടാന്‍ ഇടയാക്കും. പൊതു അവബോധത്തിലും വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്തുന്നത് ഈ പ്രക്രിയയുടെ ഒരു പ്രധാന വശമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പ്രാദേശികമായി നിര്‍ദ്ദിഷ്ട അപകടങ്ങളെക്കുറിച്ചുള്ള അവബോധവും അടിസ്ഥാന സൗ കര്യങ്ങളില്‍ അവ ചെലുത്തുന്ന സ്വാധീനവും വര്‍ദ്ധിപ്പിക്കണം.
അവസാനമായി, സിഡിആര്‍ഐ സ്വയം വെല്ലുവിളി നിറഞ്ഞതും അടിയന്തരവുമായ ഒരു അജണ്ട തയ്യാറാക്കിയിട്ടുണ്ടെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മാത്രമല്ല ഇത് ഉടന്‍ തന്നെ ഫലങ്ങള്‍ പ്രകടമാക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യും. അടുത്ത ചുഴലിക്കാറ്റില്‍, അടുത്ത വെള്ളപ്പൊക്കത്തില്‍, അടുത്ത ഭൂകമ്പത്തില്‍, നമുക്ക് കഴിയണം നമ്മുടെ അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ തയ്യാറാക്കിയതാണെന്നും നഷ്ടം നാം കുറച്ചതായും പറയാന്‍ സാധിക്കണം. നാശനഷ്ടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍, സേവനങ്ങള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കാനും മെച്ചപ്പെട്ട രീതിയില്‍ പുനര്‍നിര്‍മിക്കാനും നമുക്കുകഴിയണം. ദുരന്തത്തെ അതിജീവിക്കാനുള്ള ആഗ്രഹത്തിന്റെ കാര്യത്തില്‍, നാമെല്ലാം ഒരേ ബോട്ടിലാണ്! എല്ലാവരും സുരക്ഷിതരായിരിക്കുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന് നമ്മെ മഹാവ്യാധി ഓര്‍മ്മിപ്പിച്ചു! ഒരു സമൂഹത്തെയും സ്ഥലത്തെയും പാരിസ്ഥിതിക വ്യവസ്ഥയെയും സമ്പദ്വ്യവസ്ഥയെയും പിന്നിലാക്കിയിട്ടില്ലെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. മഹാവ്യാധിക്കെതിരായ പോരാട്ടം ലോകത്തെ ഏഴ് ബില്യണ്‍ ജനങ്ങളുടെ ശക്തി സമാഹരിച്ചതുപോലെ, ദുരന്തത്തെ അതിജീവിക്കാനുള്ള അന്വഷണം ഈ ഗ്രഹത്തിലെ ഓരോ വ്യക്തിയുടെയും താല്പര്യത്തിനും ഭാവനയ്ക്കും മേലായിരിക്കണം കെട്ടിപ്പടുക്കുന്നത്.
വളരെ നന്ദി.
***
Addressing the International Conference on Disaster Resilient Infrastructure. https://t.co/S5RVIl2jqn
— Narendra Modi (@narendramodi) March 17, 2021
COVID-19 pandemic has taught us that in an inter-dependent and inter-connected world, no country- rich or poor, in the east or west, north or south- is immune to the effect of global disasters: PM @narendramodi
— PMO India (@PMOIndia) March 17, 2021
On one hand, the pandemic has shown us how impacts can quickly spread across the world.
— PMO India (@PMOIndia) March 17, 2021
And on the other hand, it has shown how the world can come together to fight a common threat: PM @narendramodi
Many infrastructure systems- digital infrastructure, shipping lines, aviation networks-cover the entire world!
— PMO India (@PMOIndia) March 17, 2021
Effect of disaster in one part of the world can quickly spread across the world.
Cooperation is a must for ensuring the resilience of the global system: PM
Just as the fight against the pandemic mobilized the energies of the world's seven billion people, our quest for resilience must build on the initiative and imagination of each and every individual on this planet: PM @narendramodi
— PMO India (@PMOIndia) March 17, 2021