Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദിയുവിനെക്കുറിച്ച് പ്രത്യേക പരാമർശത്തോടെ തീരദേശ ശുചിത്വത്തെയും വികസനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായ ത്രെഡ് പ്രധാനമന്ത്രി പങ്കിട്ടു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദിയുവിനെക്കുറിച്ച് പ്രത്യേക പരാമർശത്തോടെ തീരദേശ ശുചിത്വത്തെയും വികസനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായ ത്രെഡ് പങ്കിട്ടു.

ബ്ലൂ ഫ്ലാഗ്  ബീച്ചുകളെ കുറിച്ച് ദാമൻ ആൻഡ് ദിയുവിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ ലാലുഭായ് പട്ടേലിന്റെ ട്വീറ്റ് ത്രെഡ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“അത്ഭുതകരമായ തീരവും സമുദ്രവും  ഉള്ള ദിയുവിനെ പ്രത്യേകം പരാമർശിക്കുന്ന തീരദേശ ശുചിത്വത്തെയും വികസനത്തെയും കുറിച്ചുള്ള ശ്രദ്ധേയമായ ഒരു ത്രെഡ്. കൂട്ടായ പ്രയത്‌നങ്ങൾ എങ്ങനെ ചിന്താഗതികളിൽ മാറ്റം വരുത്തുമെന്നും സമൂഹത്തിന് മുഴുവൻ പ്രയോജനം ചെയ്യുമെന്നും ഇത് കാണിക്കുന്നു.”

-ND-