Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദാദി രത്തൻ മോഹിനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ബ്രഹ്മകുമാരികളുടെ ആദരണീയ ആത്മീയ നേതാവായ ദാദി രത്തൻ മോഹിനിജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പ്രകാശത്തിന്റെയും ജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും ദീപസ്തംഭമായി അവർ എന്നും ഓർമിക്കപ്പെടുമെന്നു ശ്രീ മോദി പറഞ്ഞു.

ബ്രഹ്മകുമാരികളുടെ ആഗോളപ്രസ്ഥാനത്തിൽ ദാദിയുടെ മികച്ച നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. ദാദിയുമായുള്ള വ്യക്തിപരമായ ഇടപെടലുകൾ അനുസ്മരിച്ച പ്രധാനമന്ത്രി, സമാധാനം ആഗ്രഹിക്കുന്നവർക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാൻ ആഗ്രഹിക്കുന്നവർക്കും അവരുടെ ജീവിതവും ഉപദേശങ്ങളും തുടർന്നും വഴികാട്ടുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു. 

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്: 

“ദാദി രത്തൻ മോഹിനിജിക്ക് ഉയർന്ന ആത്മീയ സാന്നിധ്യമുണ്ടായിരുന്നു. വെളിച്ചത്തിന്റെയും ജ്ഞാനത്തിന്റെയും കാരുണ്യത്തിന്റെയും ദീപസ്തംഭമായി അവർ എന്നും ഓർമിക്കപ്പെടും. അഗാധമായ വിശ്വാസം, ലാളിത്യം, സേവനത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധത എന്നിവയിൽ വേരൂന്നിയ അവരുടെ ജീവിതയാത്ര വരുംകാലങ്ങളിൽ നിരവധി പേരെ പ്രചോദിപ്പിക്കും. ബ്രഹ്മകുമാരികളുടെ ആഗോളപ്രസ്ഥാനത്തെ അവർ മികച്ച രീതിയിൽ നയിച്ചു. അവരുടെ വിനയം, ക്ഷമ, ചിന്തയിലെ വ്യക്തത, ദയ എന്നിവ എപ്പോഴും വേറിട്ടു നിന്നു. സമാധാനം ആഗ്രഹിക്കുന്നവർക്കും നമ്മുടെ സമൂഹത്തെ മികച്ചതാക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള പാത അവർ തുടർന്നും ദീപ്തമാക്കും. അവരുമായുള്ള എന്റെ ഇടപെടലുകൾ എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അവരുടെ അനുയായികൾക്കും ബ്രഹ്മകുമാരികളുടെ ആഗോള പ്രസ്ഥാനത്തിനും ഒപ്പമാണ്. ഓം ശാന്തി.”

 

******

-SK-