Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദളിത് സംരംഭകരുടെ ദേശീയ സമ്മേളനം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു

ദളിത് സംരംഭകരുടെ ദേശീയ സമ്മേളനം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു

ദളിത് സംരംഭകരുടെ ദേശീയ സമ്മേളനം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു

ദളിത് സംരംഭകരുടെ ദേശീയ സമ്മേളനം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു

ദളിത് സംരംഭകരുടെ ദേശീയ സമ്മേളനം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു


ദളിത് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ (ഡി.ഐ.സി.സി.ഐ) ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ദളിത് സംരംഭകരുടെ ദേശീയ സമ്മേളനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് (29 ഡിസംബര്‍ 2015) ഉത്ഘാടനം ചെയ്തു.

തദവസരത്തില്‍ സംസാരിക്കവെ മുമ്പൊരിക്കല്‍ ”മന്‍ കി ബാത്തില്‍” പറഞ്ഞതു പോലെ, ദളിത് സംരംഭകരുടെ ഒത്തുചേരല്‍ തങ്ങളുടെ കടമകള്‍ വിജയകരമായി നിര്‍വ്വഹിച്ചത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡോ.ബാബ സാഹേബ് അംബേദ്ക്കറിന് പ്രണാമമര്‍പ്പിച്ചു കൊണ്ട്, നമ്മുടെ ഭരണഘടനയുടെ ശില്പിയായിട്ടാണ് ഡോ.അംബേദ്ക്കര്‍ അറിയപ്പെടുന്നതെങ്കിലും, അദ്ദേഹം മഹാനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായവല്‍ക്കരണത്തിലൂടെ മാത്രമേ സ്വന്തമായി ഭൂമിയില്ലാത്ത ദളിതര്‍ക്ക് പുരോഗതി കൈവരിക്കാനാവൂ എന്നതായിരുന്നു ഡോ. അംബേദ്ക്കറുടെ ദര്‍ശനം. ദളിത് സംരംഭകരുടെ നന്മയ്ക്കായിട്ടാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി, തൊഴില്‍ തേടുന്നവരെയല്ല മറിച്ച് തൊഴില്‍ ദായകരെ സൃഷ്ടിക്കുന്നതിനായിരിക്കും ഊന്നലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി മുദ്ര യോജനയിലൂടെ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതു ഈ ലക്ഷ്യം വഹിച്ചെന്നും അദ്ദേഹം പറഞ്ഞു.

മികച്ച 5 ദളിത് സംരംഭങ്ങള്‍ക്കുള്ള ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രധാനമന്ത്രി സമ്മാനിച്ചു. കേന്ദ്ര സാമൂഹ്യനീതി സംരംഭകത്വ മന്ത്രി ശ്രീ. താവര്‍ ചന്ദ് ഗെഹ്‌ലോട്ടും തദവസരത്തില്‍ സന്നിതനായിരുന്നു.