Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദക്ഷിണേഷ്യന്‍ ഉപഗ്രഹം- ചില സവിശേഷതകള്‍

ദക്ഷിണേഷ്യന്‍ ഉപഗ്രഹം- ചില സവിശേഷതകള്‍


ദക്ഷിണേഷ്യന്‍ അയല്‍രാഷ്ട്രങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാശത്തു നല്‍കിയ അനന്യമായ സമ്മാനം ബഹിരാകാശ നയതന്ത്രത്തെ പുതിയ ഉയരങ്ങളിലെത്തിച്ചു.

അയല്‍രാഷ്ട്രങ്ങളുടെ ഉപയോഗത്തിനായി സൗജന്യമായി ആശയവിനിമയ ഉപഗ്രഹം സമ്മാനിച്ച സംഭവം ഒരുപക്ഷേ ലോകത്തില്‍ മുന്‍പുണ്ടായിട്ടുണ്ടാവില്ല.

230 കോടി രൂപയിലേറെ ചെലവിട്ട് മൂന്നു വര്‍ഷംകൊണ്ടാണു രണ്ടു ടണ്ണിലേറെ ഭാരം വരുന്ന ഉപഗ്രഹം രൂപപ്പെടുത്തിയത്.

ദക്ഷിണേഷ്യ മുഴുവന്‍ ഇതിന്റെ പ്രക്ഷേപണ പരിധിയില്‍പ്പെടും.

ആശയവിനിമയം മെച്ചപ്പെടുത്താന്‍ ഇന്ത്യയുടെ അയല്‍രാഷ്ട്രങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന 12 കു ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകള്‍ ദക്ഷിണേഷ്യ ഉപഗ്രഹത്തിലുണ്ട്.

ഓരോ രാഷ്ട്രത്തിന്റെയും ഉപയോഗത്തിന് കുറഞ്ഞത് ഓരോ ട്രാന്‍സ്‌പോണ്ടറെങ്കിലും ലഭിക്കും.

ഡി.ടി.എച്ച്. ടെലിവിഷന്‍, വിസാറ്റ് ലിങ്കുകള്‍, ടെലി-വിദ്യാഭ്യാസം, ടെലിവൈദ്യം, ദുരന്തങ്ങളെ നേരിടാനുള്ള പിന്തുണ തുടങ്ങിയ സൗകര്യങ്ങള്‍ ഉപഗ്രഹത്തിലൂടെ ലഭിക്കും. ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, സുനാമി തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നിര്‍ണായക ആശയവിനിമയ ബന്ധം ലഭ്യമാക്കാനും ഉപഗ്രഹത്തിനു സാധിക്കും.

ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണം വേറിട്ട രീതിയില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇതിന്റെ പ്രവര്‍ത്തനം ഗുണകരമായിത്തീരുന്ന ഏഴു ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളുടെയും തലവന്‍മാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തി.