Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്നത്തെ മത്സരത്തിൽ മനോഹരമായ ഒരു ഇന്നിംഗ്സ് കളിച്ചതിന് അദ്ദേഹം വിരാട് കോഹ്‌ലിയെ അഭിനന്ദിക്കുകയും ചെയ്തു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“നമ്മുടെ ക്രിക്കറ്റ് ടീം വീണ്ടും വിജയിച്ചിരിക്കുന്നു! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് ടീമിന് അഭിനന്ദനങ്ങൾ. മികച്ച ടീം വർക്ക്. ഇന്ന് മനോഹരമായ ഇന്നിംഗ്‌സ് കളിച്ച വിരാട് കോഹ്‌ലിക്ക് അവർ ഒരു മികച്ച ജന്മദിന സമ്മാനം കൂടെയാണ് നൽകിയിരിക്കുന്നത്.”

****

–SK–