നമസ്ക്കാരം!
കുലുമാഖാ!
സംസ്ഥാന രൂപീകരണത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ത്രിപുരയിലെ എല്ലാ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ത്രിപുരയുടെ നിര്‍മ്മാണത്തിനും വികസനത്തിനും സംഭാവന നല്കിയ എല്ലാ മഹദ്വ്യക്തിത്വങ്ങളെ ഞാന്‍ ബഹുമാനപുരസരം അഭിനന്ദിക്കുകയും അവരുടെ പരിശ്രമത്തിനെ വണങ്ങുകയും ചെയ്യുന്നു!
ത്രിപുരയുടെ ചരിത്രം എപ്പോഴും ശ്രഷ്ഠമാണ്. മാണിക്യ രാജവംശത്തിലെ ചക്രവര്‍ത്തിമാരുടെ കാലം മുതല്‍ ഇന്നുവരെ ഒരു സംസ്ഥാനം എന്ന നിലയില്‍ ത്രിപുര തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തി. അത് ഗോത്രവര്‍ഗ്ഗ സമൂഹമോ അല്ലെങ്കില്‍ മറ്റേതെങ്കിലും സമൂഹമോ ആകട്ടെ എല്ലാവരും ഐക്യത്തോടെ ത്രിപുരയുടെ വികസനത്തിനായി കഠിനമായി പ്രവര്‍ത്തിച്ചു. ത്രിപുര സുന്ദരിദേവിയുടെ ആശിര്‍വാദത്തോടെ ത്രിപുര എല്ലാ വെല്ലുവിളികളേയും ധൈര്യത്തോടെ നേരിട്ടു.
പുതിയ ഉയരങ്ങളിലേക്ക് ത്രിപുര സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വികസനത്തിന്റെ പുതിയ ഘട്ടത്തിന് ത്രിപുരയിലെ ജനങ്ങളുടെ അറിവ് വലിയതോതില്‍ സംഭാവന ചെയ്തിട്ടുണ്ട്. അര്‍ത്ഥവത്തായ മാറ്റത്തിന്റെ ഈ മൂന്നുവര്‍ഷങ്ങള്‍ ആ അറിവിന്റെ തെളിവാണ്. ഇന്ന് ത്രിപുര അവസരങ്ങളുടെ ഒരു ഭൂമിയായിരിക്കുകയാണ്. ഇന്ന് ത്രിപുരയിലെ സാധാരണ ജനതയുടെ ചെറിയ ആവശ്യങ്ങള്‍ പോലും പരിഹരിക്കുന്നതിനായി ത്രിപുരിയിലെ ഇരട്ട എന്ജിന് ഗവണ്മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി വികസനത്തിന്റെ പല മാനദണ്ഡങ്ങളിലും ത്രിപുര ഇന്ന് നല്ല പ്രകടനമാണ് നടത്തുന്നത്. വലിയ ബന്ധിപ്പിക്കല്‍ പശ്ചാത്തല സൗകര്യത്തിലൂടെ ഈ സംസ്ഥാനം ഇന്ന് വ്യാപര ഇടനാഴിയുടെ കേന്ദ്രമായി മാറുകയാണ്. നിരവധി പതിറ്റാണ്ടുകളോളം ത്രിപുരയ്ക്ക് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി എത്തിപ്പെടാനുള്ള ഏക മാര്‍ഗ്ഗം റോഡായിരുന്നു. മണ്‍സൂണില്‍ മണ്ണിടിച്ചല്‍ മൂലം റോഡ് ഗതാഗതം തടസപ്പെടുമ്പോള്‍ ത്രിപുര ഉള്‍പ്പെടെ വടക്കുകിഴക്കിലാകെ അവശ്യവസ്തുക്കളുടെ കുറവുണ്ടാകുമായിരുന്നു. ഇന്ന് റോഡിനൊപ്പം ത്രിപുരയ്ക്ക് റെയില്‍, വ്യോമ, ഉള്‍നാടന്‍ ഗതാഗത പാത എന്നിവയൊക്കെ ലഭിക്കുന്നുണ്ട്. ബം ാദേശിലെ ചിത്തഗോംഗ് തുറമുഖവുമായി ബന്ധത്തിനുള്ള ആവശ്യം ത്രുപര രൂപം കൊണ്ടശേഷം നിരവധി വര്‍ഷങ്ങളായി ഉന്നയിക്കുന്നുണ്ട്. 2020ല്‍ അഖാഹുര ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റില്‍ ബം ാദേശി ആദ്യത്തെ ട്രാന്‍സിറ്റ് കാര്‍ഗോ എത്തിച്ചതോടെ ഇരട്ട എന്ജിന് ഗവണ്മെന്റ് ഈ ആവശ്യം സാദ്ധ്യമാക്കി. റെയില്‍ ബന്ധിപ്പിക്കലില്‍ ത്രിപുര രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളോട് ചേരുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഹാരാജാ ബിര്‍ ബിക്രം വിമാനത്താവളവും വികസിപ്പിച്ചു.
സുഹൃത്തുക്കളെ,
ഇന്ന് ഒരു വശത്ത് പാവപ്പെട്ടവര്‍ക്ക് പക്കാ വീടുകള്‍ നല്കുന്നതില് പ്രശംസനീയമായ പ്രവര്‍ത്തനം ത്രിപുര നടത്തുമ്പോള്‍ മറുവശത്ത് അത് അതിവേഗം പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുകയുമാണ്. പാര്‍പ്പിട നിര്‍മ്മാണത്തില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആറു സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് ത്രിപുര. മുന്നുവര്ഷങ്ങളായി എന്തൊക്കെ സംഭവിച്ചോ അത് വെറും തുടക്കം മാത്രമാണ്. ത്രിപുരയുടെ യഥാര്‍ത്ഥ ശേഷി മുന്നില്‍ വരാനിരിക്കുന്നതേയുള്ളു.
ഭരണത്തിലെ സുതാര്യത മുതല്‍ ആധുനിക പശ്ചാത്തലം വരെ ഇന്ന് ത്രിപുരയില്‍ നിര്‍മ്മിക്കുന്നത് സംസ്ഥാനത്തെ വരാനിതിക്കുന്ന പതിറ്റാണ്ടുകള്‍ക്ക് തയാറാക്കും. ബിപ്ലവ് ദേബ് ജിയും അദ്ദേഹത്തിന്റെ ടീമും വളരെ കഠിനപ്രയത്നം നടത്തുകയാണ്. പല സൗകര്യങ്ങളും നൂറുശതമാനവും എല്ലാ ഗ്രാമങ്ങളിലും എത്തിച്ചേരുന്നത് ഉറപ്പാക്കാന്‍ അടുത്തിടെ ത്രിപുര ഗവണ്മെന്റ് ഒരു സംഘടിതപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ത്രിപുരയിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ സുഖകരമാക്കുന്നതിന് ഗവണ്മെന്റിന്റെ ഈ പരിശ്രമം ബഹുദൂരം മുന്നോട്ടുകൊണ്ടുപോകും. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷംപൂര്‍ത്തിയാക്കുമ്പോള്‍ ത്രിപുര സംസ്ഥാനരൂപീകരണത്തിന്റെ 75 വര്‍ഷവും പൂര്‍ത്തിയാക്കും. പുതിയ പ്രതിജ്ഞകള്‍ക്കും അവസരങ്ങള്‍ക്കുമുള്ള ഏറ്റവും മികച്ച സമയമാണിത്. നമ്മുടെ കടമകള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. വികസനത്തിന്റെ വേഗത നമുക്ക് ഒന്നിച്ച് നിലനിര്‍ത്താം. ഈ വിശ്വാസത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും എല്ലാ ആശംസകളും നേരുന്നു.
നന്ദി!
***ND”””
Statehood Day greetings to the people of Tripura. Here is my message. https://t.co/9MSm2xnN8M
— Narendra Modi (@narendramodi) January 21, 2022
Statehood Day greetings to the people of Tripura. Here is my message. https://t.co/9MSm2xnN8M
— Narendra Modi (@narendramodi) January 21, 2022
त्रिपुरा का इतिहास हमेशा से गरिमा से भरा रहा है।
— PMO India (@PMOIndia) January 21, 2022
माणिक्य वंश के सम्राटों के प्रताप से लेकर आज तक, एक राज्य के रूप में त्रिपुरा ने अपनी भूमिका को सशक्त किया है।
जनजातीय समाज हो या दूसरे समुदाय, सभी ने त्रिपुरा के विकास के लिए पूरी मेहनत के साथ, एकजुटता के साथ प्रयास किए हैं: PM
त्रिपुरा आज विकास के जिस नए दौर में, नई बुलंदी की तरफ बढ़ रहा है, उसमें त्रिपुरा के लोगों की सूझबूझ का बड़ा योगदान है।
— PMO India (@PMOIndia) January 21, 2022
सार्थक बदलाव के 3 साल इसी सूझबूझ का प्रमाण हैं: PM @narendramodi
आज त्रिपुरा अवसरों की धरती बन रही है।
— PMO India (@PMOIndia) January 21, 2022
आज त्रिपुरा के सामान्य जन की छोटी-छोटी ज़रूरतें पूरा करने के लिए डबल इंजन की सरकार निरंतर काम कर रही है।
तभी तो विकास के अनेक पैमानों पर त्रिपुरा आज बेहतरीन प्रदर्शन कर रहा है: PM @narendramodi
आज एक तरफ त्रिपुरा गरीबों को पक्के घर देने में प्रशंसनीय काम कर रहा है, तो दूसरी तरफ नई टेक्नोलॉजी को भी तेजी से अपना रहा है।
— PMO India (@PMOIndia) January 21, 2022
हाउसिंग कंस्ट्रक्शन में नई टेक्नॉलॉजी का उपयोग देश के जिन 6 राज्यों में हो रहा है, उनमें त्रिपुरा भी एक है: PM @narendramodi