തൊഴില്‍ മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവെച്ച കരാറിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 2,3 തീയതികളില്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശന വേളയിലാണ് ഈ കരാറുകള്‍ ഒപ്പുവെച്ചത്.
സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന അവിദഗ്ധ, സെമി സ്കില്‍ഡ്, വിദഗ്ധ വിഭാഗങ്ങളില്‍പ്പെടുന്ന ഇന്ത്യക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ കരാര്‍ ഏറെ പ്രയോജനപ്പെടും.