രാജ്യത്ത് തൊഴിലും തൊഴിവസരങ്ങളും സൃഷ്ടിക്കാന് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ വിദേശ നിക്ഷേപ നയം കേന്ദ്ര ഗവണ്മെന്റ് ഇന്ന് സമൂലം പരിഷ്ക്കരിച്ചു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ന്യൂഡല്ഹിയില് ഇന്ന് ചേര്ന്ന ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം കൊക്കൊണ്ടത്. 2015 നവംബറില് പ്രഖ്യാപിച്ച സമൂല മാറ്റങ്ങള്ക്ക് ശേഷമുള്ള രണ്ടാമത്തെ സുപ്രധാന പരിഷ്ക്കാരങ്ങളാണിവ. ഈ ഭേദഗതികളോടെ, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ലോകത്തെ ഏറ്റവും തുറന്ന സമ്പദ്ഘടനയായി ഇന്ത്യ മാറി.
കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ പ്രതിരോധം, നിര്മ്മാണമേഖല, ഇന്ഷ്വറന്സ്, പെന്ഷന് മേഖല, പ്രക്ഷേപണ രംഗം, തേയില, കാപ്പി, റബര്, ഏലം, പാമോയില്, ഒലിവ് എണ്ണപ്പന കൃഷി, ഒറ്റ ബ്രാന്റ് റീട്ടെയില് വ്യാപാരം, മാനുഫാച്ചറിംഗ് മേഖല, പരിമിത ബാദ്ധ്യതകളുള്ള കൂട്ടുകച്ചവടം, ക്രഡിറ്റ് ഇന്ഫര്മേഷന് കമ്പനികള്, ആസ്തി പുനര് നിര്മ്മാണ കമ്പനികള് തുടങ്ങി നിരവധി മേഖലകളിലെ വിദേശ നിക്ഷപത്തിന് കേന്ദ്ര ഗവണ്മെന്റ് സുപ്രധാന നയ പരിഷ്ക്കാരങ്ങള് കൊണ്ടുവന്നിരുന്നു. ഇതിന്റെ ഫലമായി 2015-16 സാമ്പത്തിക വര്ഷത്തില് 55.46 ബില്ല്യന് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമുണ്ടായി. 2013-14 സാമ്പത്തിക വര്ഷത്തില് 36.04 ബില്ല്യന് ഡോളര് മാത്രമായിരുന്നു വിദേശ നിക്ഷേപം. ഒരു ധനകാര്യ വര്ഷത്തില് ഉണ്ടായിട്ടുള്ളതില് ഏറ്റവും വലിയ വിദേശ നിക്ഷേപമാണ് 2015-16 ല് ഉണ്ടായത്. എന്നാല് വിദേശ നിക്ഷേപ നയം കൂടുതല് ഉദാരവല്ക്കരിക്കുകയും ലളിതമാക്കുകയും ചെയ്താല് കൂടുതല് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്ഷിക്കാന് രാജ്യത്തിന് കെല്പ്പ് ഉണ്ടെന്ന് മനസിലായി. ലോകത്തെ ഒന്നാംകിട വിദേശ നിക്ഷേപ ലക്ഷ്യ സ്ഥാനമായി നിരവധി അന്താരാഷ്ട്ര ഏജന്സികള് ഇന്ത്യയെ വിലയിരുത്തിയിട്ടുണ്ട്.
ഇതേതുടര്ന്നാണ് വിദേശ നിക്ഷേപ നയത്തില് നിരവധി ഭേദഗതി കൊണ്ട് വരാന് ഗവണ്മെന്റ് തീരുമാനിച്ചത്. പരമാവധി പരിധി ഉയര്ത്തല്, വിദേശ നിക്ഷേപത്തിനുള്ള നിബന്ധനകള് ലളിതമാക്കികൊണ്ട് ഓട്ടോമാറ്റിക്ക് റൂട്ടിന്കീഴില് കൂടുതല് പ്രവര്ത്തനങ്ങള് കൊണ്ടുവരിക, തുടങ്ങിയവ ഉള്പ്പെടുന്നതാണ് നയത്തില് വരുത്തിയ ഭേദഗതികള്. നേരിട്ടുള്ള വിദേശ നിക്ഷപത്തെ നിയന്ത്രിക്കുന്ന നിരവധി ഘടകങ്ങള് ലളിതമാക്കികൊണ്ട് വിദേശ നിക്ഷേപകര്ക്ക് ഏറ്റവും ആകര്ഷകമായ ലക്ഷ്യ സ്ഥാനമായി ഇന്ത്യയെ മാറ്റാന് ലക്ഷ്യമിടുന്നവയാണ് ഈ ഭേദഗതികള്. അവ ചുവടെ ചേര്ക്കുന്നു :
1. ഇന്ത്യയില് നിര്മ്മിക്കുന്ന / ഉല്പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമൂലമായ മാറ്റങ്ങള് ഇന്ത്യയില് നിര്മ്മിക്കുന്ന / ഉല്പ്പാദിപ്പിക്കുന്ന ഭക്ഷ്യോല്പന്നങ്ങളുടെ വ്യാപാരത്തിന് ഇ-കോമേഴ്സ് മുഖേന ഉള്പ്പെടെ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കും.
2. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം നൂറ് ശതമാനം വരെയാക്കി നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം പ്രതിരോധ രംഗത്തെ ഒരു കമ്പനിക്ക് 49 ശതമാനം വരെയാണ് നേരിട്ടുള്ള വിദേശ നിക്ഷേപ പങ്കാളിത്തത്തിന് അനുമതി. അതിനുമുകളിലുള്ള വിദേശ നിക്ഷേപത്തിന് അത്യാധുനിക സാങ്കേതിക വിദ്യ സ്വായക്തമാക്കേണ്ടടുത്ത് ആവശ്യമെങ്കില് ഗവണ്മെന്റ് അനുമതി നല്കും. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.
(1) 49 ശതമാനത്തിന് മുകളിലുള്ള വിദേശ നിക്ഷേപത്തിനും പ്രതിരോധ മേഖലയും ഗവണ്മെന്റ് അനുമതി നല്കും. അത്യാധുനിക സാങ്കേതിക വിദ്യയെന്ന നിബന്ധന എടുത്തുകളഞ്ഞു.
(2) 1959 ലെ ആയുധ നിയമത്തിന്റെ കീഴില് വരുന്ന ചെറിയ തരം ആയുധങ്ങളുടെ നിര്മ്മാണത്തിനും പ്രതിരോധത്തിലെ വിദേശ നിക്ഷേപ പരിതി ബാധകമാകും.
3. പ്രക്ഷേപണ സേവന മേഖലയിലെ അനുമതിക്കുള്ള മാര്ഗ്ഗങ്ങളുടെ പുനരവലോകനം പ്രക്ഷേപണ സേവനങ്ങള് സംബന്ധിച്ച വിദേശ നിക്ഷേപ നയവും ഭേദഗതി ചെയ്യുന്നു. വിശദാംശങ്ങള് ചുവടെ :
മേഖല / പ്രവര്ത്തനം
പുതിയ പരിധി
1. ടെലിപോര്ട്ടുകള് (അപ് ലിങ്കിംഗ് ഹബ്ബുകള് ടെലി പോര്ട്ടുകള് എന്നിവ സ്ഥാപിക്കുന്നതിന് 100 % സ്വമേധയാ
2. ഡയറക്ട് ടു ഹോം (ഡി.റ്റി.എച്ച്)
3. കേബിള് ശൃംഖലകള് – ദേശീയ സംസ്ഥാന ജില്ലാ തലങ്ങളിലെ മള്ട്ടിസിസ്റ്റം ഓപ്പറേറ്റര്മാര്ക്ക് (എം.എസ്.ഒ) തങ്ങളുടെ ശൃംഖലകള് ഡിജിറ്റല്വല്ക്കരിക്കാന്
4. മൊബൈല് ടി.വി.
5. ഹെഡെന്റ്-ഇന്-ദ സ്കൈ ബ്രോഡ്കാസ്റ്റിംഗ് സര്വ്വീസ് (എച്ച്.ഐ.റ്റി.എസ്)
6. കേബിള് ശൃംഖലകള് – ലോക്കല് കേബിള് ഓപ്പറേറ്റര്മാര് (എല്.സി.ഒ), എം.എസ്.ഒ. അല്ലാത്ത കേബിള് ഓപ്പറേറ്റര്മാര്
ഒരു കമ്പനിയില് 49 ശതമാനത്തിലധികം പുതിയ വിദേശ നിക്ഷേപം ആവശ്യമാണെങ്കിലോ, നിലവിലുള്ള നിക്ഷേപകനില് നിന്ന് പുതിയ ഒരു നിക്ഷേപകനിലേക്ക് ഉടമസ്ഥാവകാശം മാറുകയോ ചെയ്താല് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്ഡിന്റെ അനുമതി വേണ്ടി വരും.
4. ഫാര്മസി മേഖല
ഔഷധ മേഖലയില് 74 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി വേണ്ട അതിനുമുകളില് ഉള്ളതിന് ഗവണ്മെന്റിന്റെ അനുമതി വേണം.
5. സിവില് വ്യോമയാന മേഖല
നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം ഗ്രീന് ഫീല്ഡ് വിമാനത്താവളങ്ങള്ക്ക് 100 ശതമാനം വിദേശ നിക്ഷേപവും ബ്രൗണ് ഫീല്ഡ് പദ്ധതികള്ക്ക് 74 ശതമാനം വിദേശ നിക്ഷേപവും ആകാം. അതിനുമുകളില് ഉള്ളതിന് ഗവണ്മെന്റിന്റെ അനുമതി വേണം.
നിലവിലുള്ള വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും അവയെ ഉയര്ന്ന നിലവാരത്തില് നവീകരിക്കാനും ബ്രൗണ് ഫീല്ഡ് എയര്പോട്ടുകള്ക്കും പുതിയ നയപ്രകാരം 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും.
നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം ആഭ്യന്തര മേഖലാ സര്വ്വീസുകള് നടത്താന് വിമാന കമ്പനികള്ക്ക് 49 ശതമാനം വരെ വിദേശ നിക്ഷേപമാകാം. പുതിയ നയപ്രകാരം ഗവണ്മെന്റ് അനുമതിയോടെ ഇത് 100 ശതമാനം വരെ ആക്കാം. വിദേശ ഇന്ത്യാക്കാര്ക്കും ഇത് ബാധകമാണ്. എന്നാല് വിദേശ വിമാന കമ്പനികള്ക്ക് ഇന്ത്യന് കമ്പനികളിലെ മൂലധനം 49 ശതമാനമായി പരിമിതപ്പെടുത്തിയുട്ടുണ്ട്.
6. സ്വകാര്യ സെക്യൂരിറ്റി ഏജന്സികള് നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം സ്വകാര്യ സെക്യൂരിറ്റി ഏജന്സികള്ക്ക് 49 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേമാകാം. പുതിയ നയപ്രകാരം ഇതിനുമുകളില് 74 ശതമാനം വരെ ഗവണ്മെന്റിന്റെ അനുമതിയോടെ വിദേശ നിക്ഷേപമാകം.
7. ബ്രാഞ്ച് ഓഫീസ്, ലെയ്സണ് ഓഫീസ്, പ്രോജക്ട് ഓഫീസ് എന്നിവ ആരംഭിക്കല് പ്രതിരോധം, വാര്ത്താ വിനിമയം, സ്വകാര്യ സെക്യൂരിറ്റി, വാര്ത്താ വിതരണം എന്നിവയില് ഏതിലെങ്കിലുമാണ് പ്രധാന ബിസിനസ്സ് നിക്ഷേപകനെങ്കില് രാജ്യത്ത് എവിടെയെങ്കിലും ശാഖയോ ലെയ്സണ് ഓഫീസോ, പ്രോജക്ട് ഓഫീസോ തുടങ്ങാന് ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതിയോ എഫ്.ഐ.പി.ബി. ലൈസന്സോ ഉണ്ടെങ്കില് റിസര്വ് ബാങ്കിന്റെ അനുമതിയോ, സെക്യൂരിറ്റി ക്ലിയറന്സോ ആവശ്യമില്ല.
8. മൃഗസംരക്ഷണം
2016 ലെ വിദേശ നിക്ഷേപ നയപ്രകാരം മൃഗസംരക്ഷണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം പട്ടിവളര്ത്തല്, മീന്വളര്ത്തല്, അക്വാകള്ച്ചര്, തേനീച്ച വളര്ത്തല് എന്നിവയ്ക്ക് നിയന്ത്രിത വ്യവസ്ഥകള്ക്ക് വിധേയമായി 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. പുതിയ നയപ്രകാരം ഈ മേഖലയിലെ വിദേശ നിക്ഷേപത്തിന് നിയന്ത്രിത വ്യവസ്ഥകള് എടുത്തുകളഞ്ഞു.
9. ഒറ്റ ബ്രാന്റ് റീട്ടയില് വ്യാപാരം
അന്ത്യാധുനിക സാങ്കേതിക മികവുള്ള ഉത്പ്പന്നങ്ങളുടെ പ്രാദേശിക വില്പ്പനയ്ക്കുള്ള അനുമതി 3 വര്ഷത്തില് നിന്നും 5 വര്ഷമായി ഉയര്ത്തി.
വിദേശ നിക്ഷേപ നയത്തില് ഇന്ന് കൊണ്ടുവന്ന ഭേദഗതികളുടെ പ്രധാന ലക്ഷ്യം നയത്തെ കൂടുതല് ഉദാരവല്ക്കരിച്ചും ലളിതമാക്കിയും രാജ്യത്ത് ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കി, അതുവഴി വര്ദ്ധിച്ച വിദേശ നിക്ഷേപം സാധ്യമാക്കി കൊണ്ട് നിക്ഷേപം, വരുമാനം, തൊഴില് എന്നിവയുടെ വളര്ച്ച ഉറപ്പാക്കുകയാണ്.
Key reform decisions were taken at a high level meeting chaired by the PM, which makes India the most open economy in the world for FDI.
— PMO India (@PMOIndia) June 20, 2016
Centre has radically liberalized the FDI regime, with the objective of providing major impetus to employment and job creation in India.
— PMO India (@PMOIndia) June 20, 2016
This is 2nd major reform after the last radical changes announced in November 2015. (1/2)
— PMO India (@PMOIndia) June 20, 2016
Now most of the sectors would be under automatic approval route. (2/2) #TransformingIndia
— PMO India (@PMOIndia) June 20, 2016
Reform measures undertaken by the Government have resulted in increased FDI inflows at US$ 55.46 billion in financial year 2015-16. (1/2)
— PMO India (@PMOIndia) June 20, 2016
As against US$ 36.04 billion during the financial year 2013-14. (2/2)
— PMO India (@PMOIndia) June 20, 2016
India has been rated as Number 1 FDI Investment Destination by several International Agencies. #TransformingIndia
— PMO India (@PMOIndia) June 20, 2016
It has now been decided to permit 100% FDI under government approval route for trading, including through e-commerce (1/2)
— PMO India (@PMOIndia) June 20, 2016
...in respect of food products manufactured or produced in India. (2/2) #TransformingIndia
— PMO India (@PMOIndia) June 20, 2016
More on the radical reforms undertaken today, a part of the reform agenda of the Government for #TransformingIndia. https://t.co/DQvkCdBFIK
— PMO India (@PMOIndia) June 20, 2016