Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും പാക്ക് എം.പിയുമായ ശ്രീ. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും പാക്ക് എം.പിയുമായ ശ്രീ. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശിച്ചു.

ശ്രീ. ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന മാനിച്ചാണു കൂടിക്കാഴ്ച നടന്നത്.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയെ ശ്രീ. ഇമ്രാന്‍ ഖാന്‍ പാക്ക് സന്ദര്‍ശനത്തിനായി ക്ഷണിച്ചു.

ഉഭയകക്ഷിബന്ധത്തിലുണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

ബന്ധം മെച്ചപ്പെടുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു