അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. കേന്ദ്രാവിഷ്കൃത പദ്ധതിയായ ” ഇന്ത്യന്‍ പാദരക്ഷ, തുകലും മറ്റ് ഘടകവസ്തുക്കളും വികസന പദ്ധതി”( ഇന്ത്യന്‍ ഫൂട്ട്വെയര്, ലെതര്‍ ആന്റ് അക്സസറീസ് ഡെവലപ്പ്മെന്റ് പ്രോഗ്രാം”) നടപ്പാക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതി നടപ്പാക്കുന്നതിനാണ് പ്രത്യേക പാക്കേജിലൂടെ അംഗീകാരം നല്‍കിയിരിക്കുന്നത്. 2017-18 മുതല്‍ 2019-20 വരെയുള്ള മൂന്ന് സാമ്പത്തികവര്ഷത്തിനായി 2,600 കോടി രൂപയുടെ പാക്കേജാണ് അനുവദിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട അനന്തരഫലങ്ങള്‍:
തുകല്മേഖലയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യ വികസനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ പദ്ധതി വഴിവയ്ക്കും. അതോടൊപ്പം തുകല്മേഖലയുമായി ബന്ധപ്പെട്ട പരിസ്ഥിതി ആശങ്കകളെ അഭിസംബോധനചെയ്യുന്നതിനും കൂടുതല്‍ നിക്ഷേപത്തിനുള്ള അവസരം ഒരുക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായകരമാകും. നികുതി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത് വന്‍തോതില്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും കാലികസ്വഭാവം കണക്കിലെടുത്തുകൊണ്ട് തൊഴില്നിയമപരിഷ്ക്കരണങ്ങള് ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ചെലവുകുറയ്ക്കുന്നതിനും സാമ്പത്തികവളര്‍ച്ചയ്ക്കും വഴിവയ്ക്കും.
മൂന്നുവര്‍ഷം കൊണ്ട് 3.24 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രത്യേക പാക്കേജിന് കഴിവുണ്ടാകും. അതോടൊപ്പം 2 ലക്ഷം തൊഴിലുകള്‍ നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള സഞ്ചിതഫലങ്ങള് പാദരക്ഷാ, തുകല്‍ ഘടകമേഖലകളിലുണ്ടാകും.
ഇന്ത്യന്‍ പാദരക്ഷ, തുകല്‍, ഘടകവികസന പരിപാടിയുടെ വിശദാംശങ്ങള്‍
1. മാനവവിഭവശേഷി വികസനം(എച്ച്.ആര്.ഡി) ഉപ പദ്ധതി: തൊഴില്‍ രഹിതര്‍ക്ക് ആളൊന്നിന് 15,000 രൂപയ്ക്ക് തൊഴില്‍ ഉറപ്പാക്കികൊണ്ട് നൈപുണ്യവികസനം, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് ആളൊന്നിന് 5,000 രൂപയ്ക്ക് നൈപുണ്യം വര്‍ദ്ധിപ്പിക്കല്‍. അതോടൊപ്പം ട്രെയിനികള്‍ക്ക് ആളൊന്നിന് രണ്ടുലക്ഷംരൂപയ്ക്ക് പരിശീലനത്തിന് സഹായിക്കുക, എന്നതാണ് ഉപപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൈപുണ്യവികസന പരിശീലന വിഭാഗങ്ങളുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ലഭിക്കുന്നതിന് പവരിശീലനം ലഭിച്ചവരില്‍ 75%ന് തൊഴില്‍ ലഭ്യമാക്കുക നിര്‍ബന്ധമാണ്. അടുത്ത മൂന്നുവര്‍ഷം കൊണ്ട് 696 കോടി രൂപചെലവഴിച്ച് തൊഴില്‍രഹിതരായ 4.32ലക്ഷം ആളുകള്‍ക്ക് വൈദഗ്ധ്യം/പരിശീലനം, നിലവിലെ 75,000 തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക, 150 മാസ്റ്റര്‍ പരിശീലര്‍ക്ക് പരിശീലനം നല്കുകയെന്നിവയും ഈ ഉപപദ്ധതിയുടെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2. തുകല്‍ മേഖലയിലെ സംയോജിത വികസനം(ഐ.ഡി.എല്‍.എസ്) ഉപ-പദ്ധതി: നിക്ഷേപങ്ങള്‍ക്കും ഉല്‍പ്പാദനത്തിനും ആനുകൂല്യം നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഐ.ഡി.എല്്എസ്. ഉപ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്ക് പുതിയ പ്ലാന്റിന്റേയും ഉപകരണങ്ങളുടെയും 30 ശതമാനം നിക്ഷേപക താങ്ങ0 ഗ്രാന്റ്/സബ്സിഡിയായി നല്‍കുക, മറ്റ് യൂണിറ്റുകള്‍ക്ക് നിലവിലുള്ള യൂണിറ്റുകളുടെ സാങ്കേതികവിദ്യയുടെ ആധുനികവല്‍ക്കരണം യന്ത്രങ്ങളുള്‍പ്പെടെയുള്ള യൂണിറ്റ് ആധുനികവല്‍ക്കരണം അതുപോലെ പുതിയ യൂണിറ്റുകള്‍ ആരംഭിക്കല്‍ എന്നിവയ്ക്ക് ചെലവിന്റെ 20% നല്‍കുക. തുകല്‍, പാദരക്ഷ, അനുബന്ധ വസ്തുക്കള്‍, ഘടകങ്ങള്‍ എന്നീ മേഖലയിലെ 1000 യൂണിറ്റുകള്‍ക്ക് അടുത്ത മൂന്നുവര്‍ഷം കൊണ്ട് 425 കോടി രൂപയുടെ ആനുകൂല്യം നല്‍കുകയാണ് ഈ ഉപ പദ്ധതിയിലെ നിര്‍ദ്ദേശം.
3. സ്ഥാപന സൗകര്യങ്ങള്‍ സ്ഥാപിക്കുക, ഉപപദ്ധതി: ഫൂട്ട്വെയര് ഡിസൈന്‍ ആന്റ് ഡെവലപ്പ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി..ഐ)യുടെ നിലവിലുള്ള ചില കാമ്പസുകളെ നവീകരിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും എല്ലാ സൗകര്യങ്ങളുമുള്ള മൂന്ന് മികച്ച നൈപുണ്യകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും സഹായം നല്‍കുകയെന്ന നിര്‍ദ്ദേശമാണ് ഇതിലുള്ളത്. ഉടന്‍ പ്രാവര്‍ത്തികമാക്കാനുദ്ദേശിക്കുന്ന വമ്പന്‍ തുകല്ക്ലസ്റ്ററുകള്ക്ക് സമാന്തരമായി ഇവ സ്ഥാപിക്കുകുന്നതിന് വേണ്ട പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കായി അടുത്ത മൂന്നുവര്‍ഷത്തേക്ക് വേണ്ടി 147 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
4.വമ്പന്‍ തുകല്‍, പാദരക്ഷ, ഘടകക്ലസ്റ്ററുകള് (എം.എല്‍.എഫ്.എ.സി) ഉപ പദ്ധതി: തുകല്‍, പാദരക്ഷ, അനുബന്ധമേഖലകള്‍ക്ക് വമ്പന്‍ തുക, പാദരക്ഷ, ഘടകക്ലസ്റ്ററുകള് ആരംഭിക്കുന്നതിന് വേണ്ട സഹായം നല്‍കുകയെന്നതാണ് എം.എല്‍.എഫ്.എ.സി ഉപപദ്ധതികൊണ്ടുദ്ദേശിക്കുന്നത്. യോഗ്യമായവയുടെ പദ്ധതി ചെലവിന്റെ 50 ശതമതാനം കുറഞ്ഞചെലവ് സഹായമായി നല്‍കുകയെന്നത് ഇതിന്റെ നിര്‍ദ്ദേശമാണ്. എന്നാല്‍ ഭൂമിയുടെ വില ഇതില്‍ നിന്ന് ഒഴിവാക്കികൊണ്ട് പരമാവധി ഗവണ്മെന്റ് സഹായം 125 കോടിയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അടുത്ത മൂന്നുവര്‍ഷത്തേക്ക് മൂന്ന് നാല് പുതിയ എം.എല്‍.എഫ്.എ.സിക്കായി 360 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
5.തുകല്‍ സാങ്കേതികവിദ്യ, നൂതനാശയ, പാരിസ്ഥിതിക പ്രശ്ന ഉപ പദ്ധതി: മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ നവീകരണം/സ്ഥാപനം എന്നിവയ്ക്ക് പദ്ധതിചെലവിന്റെ 70 ശതമാവനം സഹായമായി നല്‍കുകയെന്നതാണ് ഈപദ്ധതിയിലെ പ്രധാന നിര്‍ദ്ദേശം. ദേശീയതലത്തിലെ സെക്ടറല്‍ വ്യവസായ കൗണ്‍സിലിനും തുകല്‍, പാദരക്ഷ, അനുബന്ധമേഖലകളിലേക്ക് വേണ്ട വീക്ഷണരേഖകള്‍ തയാറാക്കുന്നതിനും സഹായം നല്‍കും. അടുത്ത മൂന്നുവര്‍ഷത്തേക്ക് 782 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്.
6.ഇന്ത്യന്‍ ബ്രാന്‍ഡ് തുക, പാദരക്ഷകള്‍, മറ്റ് അനുബന്ധമേഖലകളുടെ പ്രോത്സാഹന ഉപ പദ്ധതി: ബ്രാന്‍ഡ് പ്രോത്സാഹനത്തിന് യോഗമാണെന്ന് അംഗീകാരം ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഈ ഉപ പദ്ധതിയിലൂടെ സഹായം ലഭിക്കും. അടുത്ത മൂന്നുവര്‍ഷം ഓരോ വര്‍ഷവും ഓരോ ബ്രാന്‍ഡിനും ഗവണ്മെന്റ് സഹായം നിര്‍ദ്ദേശിക്കപ്പെട്ട മൊത്തം പദ്ധതിചെലവിന്റെ 50% ആയിരിക്കും. ഇത് 3 കോടിരൂപയില്‍ കൂടാനും പാടില്ല. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 90 കോടി രൂപ ചെലവഴിച്ച് 10 ഇന്ത്യന്‍ ബ്രാന്‍ഡുകളെ അന്തര്‍ദ്ദേശീയതലത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
7. തുകല്‍, പാദരക്ഷ, ഘടകമേഖലകളില് കൂടുതല്‍ തൊഴില്‍ ആനുകൂല്യ ഉപ പദ്ധതി: തുകല്‍, പാദരക്ഷ, അനുബന്ധ മേഖലകളില്‍ ഇ.പി.എഫ്.ഒയില്‍ ചേര്‍ന്നിട്ടുള്ള എല്ലാ പുതിയ തൊഴിലാളികള്‍ക്കും ആദ്യത്തെ മൂന്നുവര്‍ഷത്തെ തൊഴിലുടമാവിഹിതത്തിന്റെ 3.67% വീതം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലേക്ക് നല്‍കുന്നതാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 15,000 രൂപ വരെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് മാത്രമാണ് ഈ ഉപപദ്ധതി ബാധകമാകുക. ഈ മേഖലയിലെ ഏകദേശം വരുന്ന 2,00,000 തൊഴിലുകള്‍ നിയമപരമാക്കുന്നതിന് വേണ്ട സഹായമെന്ന നിലയ്ക്ക് 100 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ഇതോടൊപ്പം പ്രത്യേക പാക്കേജില്‍ തൊഴില്‍നിയമങ്ങള്‍ ലളിതമാക്കുന്നതിനും തൊഴില്സൃഷ്ടിക്കുന്നതിന് ആനുകൂല്യങ്ങളും വിഭാവനചെയ്യുന്നുണ്ട്. അവ താഴെ വ്യക്തമാക്കുന്നു:
1.ആദായനികുതി നിയമത്തിലെ 80 ജെ.ജെ.എ.എവകുപ്പിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക: സ്വന്തം ഫാക്ടറിയില്‍ ചരക്ക് ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തേക്ക് പുതിയ തൊഴിലാളികള്‍ക്ക് അധികവേതനം നല്‍കുന്നതിന് ഇളവ് നല്‍കുന്നതാണ് ഇത് ലക്ഷ്യമാക്കുന്നത്.ആദായനികുതി വകുപ്പിലെ 80 ജെ.ജെ.എ.എവകുപ്പ് പ്രകാരം ഒരു വര്‍ഷം ഒരു തൊഴിലാളിക്ക് 240 തൊഴില്‍ദിനങ്ങള്‍ ലഭിക്കണമെന്നത് പാദരക്ഷ, തുകല്‍, അനുബന്ധമേഖലകളുടെ കാലിക സ്വഭാവം കണക്കിലെടുത്ത് 150 ദിവസമായി കുറയ്ക്കും.
2. നിശ്ചിതകാല തൊഴില്‍രീതി നടപ്പാക്കും: ആഗോളതലത്തില്‍ നിന്നും വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി തൊഴില്‍ സംബന്ധിയായി പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമചട്ടക്കൂട് നിശ്ചിതകാല തൊഴില്‍ സംവിധാനത്തിലൂടെ അഭിസംബോധനഹചെയ്യും. തുകല്‍, പാദരക്ഷ, ഘടക വ്യവസായങ്ങളുടെ കാലികസ്വഭാവം കണക്കിലെടുത്ത് വ്യാവസായിക തൊഴില്‍ (സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍) നിയമം 1946 ലെ 15-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിലാണ് ഇത് കൊണ്ടുവരിക.