Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

താൻ രചിച്ച ഗർബ ഗാനം ആലപിച്ച കലാകാരന്മാർക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു


 വർഷങ്ങൾക്ക് മുമ്പ് താൻ രചിച്ച ഒരു ഗർബാ ഗാനത്തിന് സംഗീതം നൽകിയതിനും അവതരിപ്പിച്ചതിനും കലാകാരന്മാരായ ധ്വനി ഭാനുശാലി, തനിഷ്ക് ബാഗ്ചി, ജസ്റ്റ് സംഗീത സംഘം എന്നിവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നന്ദി പറഞ്ഞു. വരാനിരിക്കുന്ന നവരാത്രി വേളയിൽ തന്റെ പുതിയ ഗർബ പങ്കിടുമെന്നും അദ്ദേഹം അറിയിച്ചു.

 സമൂഹമാധ്യമമായ എക്സിൽ പ്രധാനമന്ത്രി കുറിച്ചത് ഇങ്ങനെ:

 “വർഷങ്ങൾക്കുമുമ്പ് ഞാൻ എഴുതിയ ഒരു ഗർബയുടെ മനോഹരമായ അവതരണത്തിന് ധ്വനി വിനോദിനും, തനിഷ്ക് ബാഗ്ചിക്കും ജസ്റ്റ് സംഗീത സംഘത്തിനും നന്ദി! അത് ഒരുപാട് ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. വർഷങ്ങളായി ഞാൻ എഴുതിയിട്ടില്ല, പക്ഷേ കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ പുതിയ ഗർബ എഴുതാൻ എനിക്ക് കഴിഞ്ഞു. അത് നവരാത്രി വേളയിൽ ഞാൻ പങ്കിടും”. #സോൾഫുൾ ഗർബ

****

NS