Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തായ്‌ലാന്റ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമ പ്രസ്താവന

തായ്‌ലാന്റ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമ പ്രസ്താവന

തായ്‌ലാന്റ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമ പ്രസ്താവന


യുവര്‍ എക്‌സലന്‍സി പ്രധാനമന്ത്രി ജനറല്‍ പ്രായുത് ചാന്‍ ഒ ചാ,
ലേഡീസ് ആന്റ് ജെന്റില്‍മെന്‍

ഇന്ത്യയിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്.
നമ്മുടെ ഉന്നതതല രാഷ്ട്രീയ വിനിമയത്തിലെ ഉയര്‍ന്ന ഒരു സന്ദര്‍ഭമാണിത്.
ഞങ്ങള്‍ക്ക് പരിചിതമായ ഒരു നാട്ടില്‍നിന്നാണ് നിങ്ങള്‍ വരുന്നത്.
ഇതിഹാസത്തിലെ രാമന്‍ മുതല്‍ ബുദ്ധന്റെ ജ്ഞാനോദയംവരെയുള്ള നമ്മുടെ ബന്ധം പരസ്പരം പങ്കുവെക്കപ്പെട്ട സാംസ്‌കാരിക പൈതൃകത്തില്‍ ഊന്നിയുള്ളതാണ്.
തായ്‌ലാന്റ് ഏറെ വിശ്വസിക്കുന്ന, വിലമതിക്കുന്ന ഒരു സുഹൃത്താണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ നമ്മുടെ വളരെ അടുത്ത പങ്കാളിയും.

സുഹൃത്തുക്കളെ,

ഇന്നു പ്രധാനമന്ത്രിയും ഞാനും നമ്മുടെ ഉഭയകക്ഷി വിനിമയത്തിന്റെ മുഴുവന്‍ മേഖലയും അവലോകനം ചെയ്തു.

സാസ്‌കാരികം മുതല്‍ വാണിജ്യം വരെ;

്ജനങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം മുതല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധംവരെ.
ഭീകരതക്കെതിരായ പോരാട്ടം മുതല്‍ പ്രതിരോധവും സുരക്ഷയും വരെ.

ഭീകരതയുടെ ത്വരിതഗതിയിലുള്ള വ്യാപനവും തീവ്രവാദ ആശയങ്ങളും നമ്മുടെ ഇരു രാഷ്ട്രങ്ങളിലെയും സമൂഹത്തിന് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നമ്മള്‍ രണ്ടുപേര്‍ക്കും അറിവുള്ളതാണ്.

നമ്മുടെ സുരക്ഷാ പങ്കാളിത്തം ഈ അപകടങ്ങളില്‍നിന്നു് നമ്മെ രക്ഷിക്കുമെന്നു് നാം തിരിച്ചറിയുന്നു.

ഈ ലക്ഷ്യങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്കും സഹകരണത്തിനും ഇന്ത്യ തായ്‌ലാന്റിനോട് പ്രത്യേകിച്ച് കടപ്പെട്ടിരിക്കും.

ഭീകരതയ്ക്കപ്പുറം സൈബര്‍ സെക്യൂരിറ്റി, നാര്‍കോട്ടിക്‌സ്, അന്താരാഷ്ട്ര സാമ്പത്തിക ക്രമക്കേടുകള്‍, മനുഷ്യക്കടത്ത് എന്നീ മേഖലകളില്‍ സുരക്ഷാ പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

നമ്മുടെ ഇരു രാഷ്ട്രങ്ങളുടെയും കരാതിര്‍ത്തികള്‍ ഒരുപാടു ദൂരെയല്ല.

സമുദ്രമേഖലയില്‍ നമ്മള്‍ അയല്‍ക്കാരാണ്.

അതുകൊണ്ടുതന്നെ പ്രതിരോധം, സമുദ്ര സുരക്ഷ എന്നീ മേഖലകളില്‍ കൂടുതല്‍ അടുത്ത പങ്കാളിത്തത്തിന് പ്രധാനമന്ത്രിയും ഞാനും തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ ഉഭയകക്ഷി താല്‍പര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും മേഖലാ താല്‍പര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും പരസ്പര പങ്കാളിത്തമുണ്ടാവും.

വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കുന്ന ഒരു പങ്കാളിത്തമായിരിക്കും അത്. സംയുക്ത അഭ്യാസങ്ങളും സേനാംഗങ്ങളുടെ വിനിമയവും കൂടുതലായുണ്ടാവും. സമുദ്രത്തിലെ കള്ളക്കടത്ത് തടയാന്‍ സഹകരിക്കും, സമുദ്ര മേഖലയിലെ പട്രോളിംഗ് ഊര്‍ജ്ജിതമാക്കും. പ്രതിരോധ രംഗത്തെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങല്‍ക്ക് പരസ്പരം സഹകരിക്കും.

സുഹൃത്തുക്കളേ,

വ്യാപാരവും വാണിജ്യവും പരസ്പരം ആശ്രയിക്കുന്ന ലോകത്തില്‍ പ്രധാന ജീവനാഡികളാണ്.
കൂടുതല്‍ വൈവിധ്യമുള്ള വാണിജ്യവിനിമയം നമ്മള്‍ ഇരുരാജ്യങ്ങള്‍ക്കും പ്രയോജനപ്പെടും. മേഖലയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് അതു സഹായിക്കകയും ചെയ്യും.

ഈയൊരു സാഹചര്യത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-തായ്‌ലാന്റ് സംയുക്ത ബിസിനസ് ഫോറത്തിന്റെ ആദ്യ യോഗത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇരുരാജ്യങ്ങളിലെയും ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവരെയും മറ്റ് ഗുണഭോക്താക്കളെയും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.

വ്യാപാരത്തോടൊപ്പം നിര്‍മാണ, നിക്ഷേപ ബന്ധത്തിനുള്ള ധാരാളം മാര്‍ഗങ്ങളും ഉണ്ട്.

അടിസ്ഥാനസൗകര്യവികസന മേഖലയില്‍, വിശേഷിച്ച് ടൂറിസം മേഖലയില്‍ തായ്‌ലന്‍ഡിനുള്ള കരുത്തും ഈ രംഗത്ത് ഇന്ത്യയുടെ മുന്‍ഗണനകളും പരിഗണിക്കുമ്പോള്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളുണ്ട്.

വിവരസാങ്കേതികവിദ്യ, ഔഷധനിര്‍മാണം, വാഹനങ്ങളുടെ ഭാഗങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയാണു സഹകരിക്കാന്‍ സാധ്യതകളുളള മറ്റു ചില മേഖലകള്‍.
സന്തുലിതവും സമഗ്രവുമായി സാമ്പത്തിക പങ്കാളിത്ത കരാറും നമ്മുടെ മുന്‍ഗണനകളില്‍ മുന്‍പന്തിയിലുള്ളതാണ്.

സുഹൃത്തുക്കളേ,

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും മനുഷ്യവിഭവശേഷിയുടെയും സുഗമമായ നീക്കത്തിനു ശക്തമായ കര, നാവിക, വ്യോമഗ ഗതാഗത ശൃംഖല അനിവാര്യമാണെന്നതിനെക്കുറിച്ചു പ്രധാനമന്ത്രിയും ഞാനും പൂര്‍ണമായും ബോധവാന്‍മാരാണ്.

അതുകൊണ്ടുതന്നെ, ഇന്ത്യ-മ്യാന്‍മര്‍-തായ്‌ലന്‍ഡ് ത്രിരാഷ്ട്ര ഹൈവേ പൂര്‍ത്തിയാക്കുന്നതിനു ഞങ്ങള്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. മൂന്നു രാഷ്ട്രങ്ങളും തമ്മില്‍ മോട്ടോര്‍ വാഹന കരാര്‍ പരമാവധി നേരത്തേ ഒപ്പിടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വികസനത്തില്‍ യാത്രാസൗകര്യത്തിനു വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും.

സുഹൃത്തുക്കളേ,

ഗതാഗതസൗകര്യം മെച്ചപ്പെടുത്തേണ്ടത് ഉഭയകക്ഷി വ്യാപാരബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി മാത്രമല്ല. അതു നമ്മുടെ ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും ശാസ്ത്രം, വിദ്യാഭ്യാസം, സംസ്‌കാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനു വഴിവെക്കുകയും ചെയ്യും.

അടുത്ത വര്‍ഷം നമ്മുടെ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാം തായ്‌ലന്‍ഡില്‍ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയും ഇന്ത്യയില്‍ ഫെസ്റ്റിവല്‍ ഓഫ് തായ്‌ലന്‍ഡും സംഘടിപ്പിക്കും.

ഈ വര്‍ഷം ഇന്ത്യയുടെ ഭരണഘടനാശില്‍പി ഡോ. ബി.ആര്‍.അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്.

ഇന്ത്യന്‍ ഭരണഘടന അടുത്തുതന്നെ തായ് ഭാഷയിലേക്കു തര്‍ജമ ചെയ്യപ്പെടുമെന്നറിയുന്നതില്‍ എനിക്ക് ആഹ്ലാദമുണ്ട്.

തായ്‌ലന്‍ഡില്‍നിന്നു കൂടുതല്‍ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് ഇന്ത്യയിലെ ബൗദ്ധകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായി തായ് പൗരന്‍മാര്‍ക്ക് ഡബിള്‍ എന്‍ട്രി ഇ-വിസ ഉടന്‍ തന്നെ ഏര്‍പ്പെടുത്തുമെന്നു സന്തോഷപൂര്‍വം അറിയിക്കട്ടെ.

ബഹുമാന്യരേ,

തായ്‌ലന്‍ഡ് രാജകുടുംബത്തിന്റെ ഊഷ്മള സ്‌നേഹത്തെ ഇന്ത്യ എന്നും വിലമതിക്കുന്നു.
ബഹുമാനപ്പെട്ട രാജകുമാരി മഹാ ചക്രി സിരിന്ധോരന്‍ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്.
ഈ വര്‍ഷാവസാനം ഒരിക്കല്‍ക്കൂടി ഇന്ത്യയിലേക്കു വരുന്നതിനായി അവരെ ക്ഷണിക്കുകയാണ്.

ബഹുമാനപ്പെട്ട കിരീടാവകാശിയായ രാജകുമാരന്‍ വജിറലോങ്കോണ്‍ അദ്ദേഹത്തിന്റെ സൗകര്യാര്‍ഥം പരമാവധി നേരത്തേ ഇന്ത്യ സന്ദര്‍ശിക്കുമെന്നു പ്രതീക്ഷിക്കുകയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ തായ്‌ലന്‍ഡിന്റെ ‘ലുക്ക് വെസ്റ്റ്’ നയവും ഇന്ത്യയുടെ ‘ലുക്ക് ഈസ്റ്റ്’ നയവും നമ്മുടെ സഹകരണത്തിന്റെ മെച്ചമാര്‍ന്ന ഭാവിയലേക്കുള്ള പാത വെട്ടിത്തുറക്കുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെയും പ്രതിനിധിസംഘത്തെയും ഒരിക്കല്‍ക്കൂടി ഇന്ത്യയിലേക്കു ക്ഷണിക്കുന്നു.

നന്ദി.