Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

തായ്‌ലൻഡ്, ശ്രീലങ്ക സന്ദർശനത്തിന് പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന


“തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടാൺ ഷിനവാത്തിൻ്റെ  ക്ഷണപ്രകാരം, ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ ഇന്ന് തായ്‌ലൻഡിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെടുകയാണ്.

കഴിഞ്ഞ ദശകത്തിൽ, ബംഗാൾ ഉൾക്കടൽ മേഖലയിലെ പ്രാദേശിക വികസനം, സമ്പർക്കസൗകര്യം, സാമ്പത്തിക പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള  സുപ്രധാന വേദിയായി ബിംസ്റ്റെക് ഉയർന്നുവന്നിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട്, ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല ബിംസ്റ്റെക്കിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ബിംസ്റ്റെക് രാജ്യങ്ങളിലെ നേതാക്കളെ കാണാനും നമ്മുടെ ജനങ്ങളുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് നമ്മുടെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഫലപ്രദമായി ഇടപഴകാനും ഞാൻ ആഗ്രഹിക്കുന്നു.

എന്റെ ഔദ്യോഗിക സന്ദർശനവേളയിൽ, പൊതുവായ സംസ്കാരം, തത്വചിന്ത, ആത്മീയ ചിന്ത എന്നിവയുടെ കരുത്തുറ്റ അടിത്തറയിൽ അധിഷ്ഠിതമായ നമ്മുടെ പുരാതനവും ചരിത്രപരവുമായ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള പൊതുവായ ആഗ്രഹത്തോടെ, പ്രധാനമന്ത്രി ഷിനവാത്തുമായും തായ് നേതൃത്വവുമായും ഇടപഴകാൻ എനിക്ക് അവസരം ലഭിക്കും.

തായ്‌ലൻഡിൽ നിന്ന്, ഏപ്രിൽ 04 മുതൽ 06 വരെ  ശ്രീലങ്കയിൽ ഞാൻ രണ്ട് ദിവസത്തെ സന്ദർശനം നടത്തും. കഴിഞ്ഞ ഡിസംബറിൽ പ്രസിഡന്റ് ദിസനായക നടത്തിയ വിജയകരമായ ഇന്ത്യാസന്ദർശനത്തെ തുടർന്നാണിത്. “പൊതുവായ ഭാവിക്കായി പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുക” എന്ന സംയുക്ത കാഴ്ചപ്പാടിൽ  കൈവരിച്ച പുരോഗതി അവലോകനം ചെയ്യാനും നമ്മുടെ പൊതുവായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് കൂടുതൽ മാർഗനിർദേശം നൽകാനും നമുക്ക് അവസരം ലഭിക്കും.

ഈ സന്ദർശനങ്ങൾ,  നമ്മുടെ ജനങ്ങളുടെയും വിശാലമായ മേഖലയുടെയും പ്രയോജനത്തിനായി നമ്മുടെ അടുത്ത ബന്ധങ്ങൾ മുൻകാലങ്ങളുടെ  അടിത്തറയിൽ കെട്ടിപ്പടുക്കുമെന്നും   അവ ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകുമെന്നും എനിക്ക് ഉറപ്പുണ്ട്.”

***

NK