Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. ഒ. പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

ജെല്ലിക്കെട്ടിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ചര്‍ച്ചയ്ക്ക് വന്നു. ജെല്ലിക്കെട്ടിന്റെ സാംസ്‌കാരിക പ്രാധാന്യത്തെ വിലമതിച്ചു കൊണ്ട് തന്നെ, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികളെ കേന്ദ്രം പിന്‍തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതിഗതികള്‍ നേരിടുന്നതിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. സംസ്ഥാനത്തേയ്ക്ക് അടുത്ത് തന്നെ ഒരു കേന്ദ്ര സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

B