Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ മിഷോങ് ചുഴലിക്കാറ്റിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി 


തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ മിഷോങ് ചുഴലിക്കാറ്റിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ചുഴലിക്കാറ്റിൽ പരിക്കേറ്റവർക്കും ബാധിക്കപ്പെട്ട മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും ശ്രീ മോദി പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ അധികാരികൾ അശ്രാന്തമായി പ്രയത്നിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ അവരുടെ പ്രവർത്തനം തുടരുമെന്നും പറഞ്ഞു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “എന്റെ ചിന്തകൾ മിഷോങ് ചുഴലിക്കാറ്റിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പ്രത്യേകിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവർ. ഈ ചുഴലിക്കാറ്റിൽ പരിക്കേൽക്കുകയോ മറ്റേതെങ്കിലും തരത്തിൽ ബാധിക്കപ്പെടുകയോ ചെയ്തവർക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതരെ സഹായിക്കാൻ അധികാരികൾ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നതുവരെ അവരുടെ ജോലി തുടരും.”

 

 

***

==SK–