പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു. 2018-19, 2019-20 ബാച്ചുകളിലെ 2300-ലധികം വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ബിരുദം സ്വീകരിച്ചു. തുടര്‍ന്ന് വിജയികള്‍ക്ക് സ്വര്‍ണമെഡലുകള്‍ സമ്മാനിച്ച പ്രധാനമന്ത്രി, അര്‍ഹരായ ഉദ്യോഗാര്‍ഥികളെ അനുമോദിച്ചു.
ഗാന്ധിഗ്രാമിലേക്കുള്ള യാത്ര തനിക്ക് വളരെ പ്രചോദനാത്മകമായ അനുഭവമാണെന്ന് സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. സ്ഥാപനം ഉദ്ഘാടനം ചെയ്തത് മഹാത്മാഗാന്ധിയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. മഹാത്മ ജിയുടെ ആദര്‍ശങ്ങളുടെയും ഗ്രാമവികസനത്തിന്റെ ആശയങ്ങളുടെയും അന്തസ്സത്ത സ്ഥാപനത്തില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ അത്യന്തം പ്രസക്തമായിരിക്കുന്നു. അത് സംഘര്‍ഷങ്ങളോ കാലാവസ്ഥാ പ്രതിസന്ധികളോ അവസാനിപ്പിക്കുന്നതിന് ഉതകിയേക്കാം. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികള്‍ക്കും കത്തുന്ന പ്രശ്നങ്ങള്‍ക്കും ഉത്തരമുണ്ടെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
ഗാന്ധിയന്‍ ജീവിതശൈലി പിന്‍തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മികച്ച അവസരമാണിതെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, മഹാത്മാഗാന്ധിക്കുള്ള ഏറ്റവും മികച്ച ആദരാഞ്ജലി അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേര്‍ന്നുള്ള ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. അവഗണിക്കപ്പെട്ടതും മറന്നുപോയതുമായ തുണിത്തരങ്ങളെ ഏറെക്കാലത്തിനുശേഷം പുനരുജ്ജീവിപ്പിച്ച ‘ഖാദി ഫോര്‍ നേഷന്‍, ഖാദി ഫോര്‍ ഫാഷന്‍’ എന്നതിന്റെ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഖാദി മേഖലയുടെ വില്‍പ്പനയില്‍ 300 ശതമാനത്തിലധികം വര്‍ധനയുണ്ടായതായി അദ്ദേഹം അറിയിച്ചു. ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് നേടി. ”ഇപ്പോള്‍, ആഗോള ഫാഷന്‍ ബ്രാന്‍ഡുകള്‍ പോലും പരിസ്ഥിതി സൗഹൃദ സ്വഭാവസവിശേഷതകള്‍ കാരണം ഖാദി സ്വീകരിക്കുന്നു’, അദ്ദേഹം തുടര്‍ന്നു. ‘ഇത് വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന്റെ വിപ്ലവമല്ല, മറിച്ച് ബഹുജനങ്ങളുടെ ഉല്‍പാദന വിപ്ലവമാണ്.’ ഗ്രാമങ്ങളിലെ സ്വാശ്രയത്വത്തിനുള്ള ഉപകരണമായി മഹാത്മാഗാന്ധി ഖാദിയെ കണ്ടതെങ്ങനെയെന്ന് അനുസ്മരിച്ചുകൊണ്ട്, ആത്മനിര്‍ഭര്‍ ഭാരത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘സ്വദേശി പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു തമിഴ്‌നാട്. ആത്മനിര്‍ഭര ഭാരതത്തില്‍ അത് വീണ്ടും ഒരു പ്രധാന പങ്ക് വഹിക്കും”, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗ്രാമവികസനത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാട് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗ്രാമീണ ജീവിതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഗ്രാമങ്ങള്‍ പുരോഗമിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഗ്രാമവികസനത്തിനായുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട് മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് ശ്രീ മോദി പരാമര്‍ശിച്ചു. അസമത്വം ഇല്ലാത്തിടത്തോളം കാലം നഗര-ഗ്രാമ വ്യത്യാസം സ്വീകാര്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സമ്പൂര്‍ണ ഗ്രാമീണ ശുചിത്വ പദ്ധതികള്‍, 6 കോടിയിലധികം വീടുകളില്‍ ടാപ്പ് വെള്ളം, 2.5 കോടി വൈദ്യുതി കണക്ഷനുകള്‍, റോഡുകളിലൂടെയുള്ള ഗ്രാമീണ കണക്റ്റിവിറ്റി തുടങ്ങിയ പദ്ധതികളിലൂടെ വികസനം ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കുകയും നഗര-ഗ്രാമ പ്രദേശങ്ങള്‍ക്കിടയിലുള്ള അസമത്വം പരിഹരിക്കുകയും ചെയ്യുന്നു.
ശുചിത്വം മഹാത്മാഗാന്ധിക്ക് ഏറെ പ്രിയപ്പെട്ട ആശയമാണെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, സ്വച്ഛ് ഭാരതത്തിന്റെ ഉദാഹരണങ്ങള്‍ നല്‍കി. അടിസ്ഥാനകാര്യങ്ങള്‍ എത്തിക്കുന്നതില്‍ കുറവു വരുത്താതെ തന്നെ, ഗ്രാമങ്ങളെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളുമായി ബന്ധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2 ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി 6 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക് ഫൈബര്‍ കേബിള്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
ഗ്രാമീണ വികസനത്തില്‍ സുസ്ഥിരതയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, യുവാക്കള്‍ ഇത്തരം മേഖലകളില്‍ നേതൃത്വം നല്‍കേണ്ടതുണ്ടെന്ന് പറഞ്ഞു. ‘ഗ്രാമീണ മേഖലകളുടെ ഭാവിക്ക് സുസ്ഥിര കൃഷി വളരെ പ്രധാനമാണ്’, അദ്ദേഹം പ്രകൃതി കൃഷിയോടുള്ള വലിയ ആവേശം എടുത്തുപറയുകയും ചെയ്തു. ”നമ്മുടെ ജൈവകൃഷി പദ്ധതി അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍,” ശ്രീ മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രകൃതി കൃഷിയുമായി ബന്ധപ്പെട്ട നയം ഗവണ്‍മെന്റ് കൊണ്ടുവന്നതായും അദ്ദേഹം അറിയിച്ചു. ഏകസംസ്‌കാരത്തില്‍ നിന്ന് കൃഷിയെ രക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും നാടന്‍ ഇനങ്ങളായ ധാന്യങ്ങളും തിനകളും മറ്റ് വിളകളും പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആചാര്യ വിനോബ ഭാവെയുടെ നിരീക്ഷണം അനുസ്മരിച്ചുകൊണ്ട്, ഗ്രാമതല സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രവണതയുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഗുജറാത്തില്‍ ആരംഭിച്ച സമ്രാസ് ഗ്രാമ യോജന ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. സമവായത്തിലൂടെ നേതാക്കളെ തിരഞ്ഞെടുത്ത ഗ്രാമങ്ങള്‍ക്ക് ചില പ്രോത്സാഹനങ്ങള്‍ നല്‍കിയത് സാമൂഹിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായെന്ന് അദ്ദേഹം അറിയിച്ചു.
ഗാന്ധിജിയെ കാണാനായി ആയിരക്കണക്കിന് ഗ്രാമവാസികള്‍ ട്രെയിനില്‍ വന്ന സമയം അനുസ്മരിച്ചുകൊണ്ട് മഹാത്മാഗാന്ധി ഏകീകൃതവും സ്വതന്ത്രവുമായ ഇന്ത്യയ്ക്കുവേണ്ടി പോരാടിയെന്നും ഗാന്ധിഗ്രാമം തന്നെ ഇന്ത്യയുടെ ഐക്യത്തിന്റെ കഥയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന് പടിഞ്ഞാറ് നിന്ന് മടങ്ങിയെത്തിയപ്പോള്‍ വീരപുരുഷ സ്വീകരണം ലഭിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘തമിഴ്നാട് എക്കാലവും ദേശീയ അവബോധത്തിന്റെ ഭവനമാണ്. അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി ‘വീര വണക്കം’ എന്ന ഗാനം കേട്ടത് ഓര്‍ത്തു.
കാശിയില്‍ ഉടന്‍ നടക്കാനിരിക്കുന്ന കാശി തമിഴ് സംഗമത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ച പ്രധാനമന്ത്രി കാശിയും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ആഘോഷിക്കുമെന്നും പറഞ്ഞു. ”ഇതാണ് ഏക ഭാരതം ശ്രേഷ്ഠ ഭാരതം. പരസ്പരമുള്ള ഈ സ്‌നേഹവും ബഹുമാനവുമാണ് നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം,’ അദ്ദേഹം അഭിപ്രായപ്പെട്ടു.
റാണി വേലു നാച്ചിയാരുടെ ത്യാഗങ്ങള്‍ അനുസ്മരിച്ചുകൊണ്ട്, ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ അവര്‍ ഇവിടെ താമസിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ”ഇന്ന്, നാരീശക്തിയുടെ കരുത്തു കണ്ട ഒരു പ്രദേശത്താണ് ഞാന്‍. ഇവിടെ ബിരുദം നേടുന്ന യുവതികളെ ഏറ്റവും വലിയ പരിവര്‍ത്തനക്കാരായാണ് ഞാന്‍ കാണുന്നത്. വിജയിക്കുന്നതിനായി ഗ്രാമീണ സ്ത്രീകളെ നിങ്ങള്‍ സഹായിക്കും. അവരുടെ വിജയം രാജ്യത്തിന്റെ വിജയമാണ്. അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ യജ്ഞം ആകട്ടെ, ദരിദ്രര്‍ക്കുള്ള ഭക്ഷ്യസുരക്ഷയാകട്ടെ, അല്ലെങ്കില്‍ ലോകത്തിന്റെ വളര്‍ച്ചയുടെ എഞ്ചിന്‍ ആകട്ടെ, ലോകം ഒരു നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്ത് ഇന്ത്യ ശോഭനമായ സ്ഥലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വലിയ കാര്യങ്ങള്‍ ചെയ്യുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. കാരണം ഇന്ത്യയുടെ ഭാവി യുവാക്കളുടെ കൈകളിലാണ്. വെല്ലുവിളികള്‍ സ്വീകരിക്കുക മാത്രമല്ല അവ ആസ്വദിക്കുകയും ചെയ്യുന്ന യുവാക്കള്‍, ചോദ്യം ചെയ്യുക മാത്രമല്ല, ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു. അവര്‍ നിര്‍ഭയരായിരിക്കുക മാത്രമല്ല, തളരാത്തവരുമാണ്. ആഗ്രഹിക്കുക മാത്രമല്ല, നേട്ടം കൊയ്യുകയും ചെയ്യുന്നു യുവാക്കള്‍,” പ്രധാനമന്ത്രി തുടര്‍ന്നു. പ്രധാനമന്ത്രി ഉപസംഹരിച്ചു, ”ഇന്ന് ബിരുദം നേടുന്ന യുവജനങ്ങള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്: നിങ്ങളാണ് പുതിയ ഇന്ത്യയുടെ സ്രഷ്ടാക്കള്‍. അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യയെ അതിന്റെ അമൃത് കാലത്തില്‍ നയിക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിന്‍, തമിഴ്‌നാട് ഗവര്‍ണര്‍ ശ്രീ ആര്‍ എന്‍ രവി, കേന്ദ്ര സഹമന്ത്രി ഡോ എല്‍ മുരുകന്‍, ചാന്‍സലര്‍ ഡോ കെ എം അണ്ണാമലൈ, വൈസ് ചാന്‍സലര്‍ പ്രൊഫ ഗുര്‍മീത് സിംഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
–ND–
Addressing 36th Convocation of Gandhigram Rural Institute in Tamil Nadu. Best wishes to the graduating bright minds. https://t.co/TnzFtd24ru
— Narendra Modi (@narendramodi) November 11, 2022
PM @narendramodi terms visiting Gandhigram as an inspirational experience. pic.twitter.com/rgHnofziJU
— PMO India (@PMOIndia) November 11, 2022
Mahatma Gandhi’s ideas have the answers to many of today’s challenges: PM @narendramodi pic.twitter.com/HbPhaBAdDU
— PMO India (@PMOIndia) November 11, 2022
Khadi for Nation, Khadi for Fashion. pic.twitter.com/ho4sl5Mq5y
— PMO India (@PMOIndia) November 11, 2022
Inspired by Mahatma Gandhi, we are working towards Aatmanirbhar Bharat. pic.twitter.com/cL63ToEtIa
— PMO India (@PMOIndia) November 11, 2022
Mahatma Gandhi wanted villages to progress. At the same time, he wanted the values of rural life to be conserved. pic.twitter.com/9EqAzUW75r
— PMO India (@PMOIndia) November 11, 2022
For a long time, inequality between urban and rural areas remained. But today, the nation is correcting this. pic.twitter.com/eZILsM8DcM
— PMO India (@PMOIndia) November 11, 2022
Sustainable agriculture is crucial for the future of rural areas. pic.twitter.com/pfofpP1fcI
— PMO India (@PMOIndia) November 11, 2022
Tamil Nadu has always been the home of national consciousness. pic.twitter.com/Awrzp3jQvt
— PMO India (@PMOIndia) November 11, 2022
India’s future is in the hands of a ‘Can Do’ generation of youth. pic.twitter.com/k7SVRTsUhB
— PMO India (@PMOIndia) November 11, 2022
*****

Gandhigram in Tamil Nadu is a place closely associated with Bapu. The best tribute to him is to work on the ideas close to his heart. One such idea is Khadi. pic.twitter.com/2qXvfvYIUI
— Narendra Modi (@narendramodi) November 11, 2022
Highlighted why Gandhigram is special and spoke about the Kashi Tamil Sangam. pic.twitter.com/IrO9aXpOhm
— Narendra Modi (@narendramodi) November 11, 2022
Mahatma Gandhi emphasised on rural development and this is how we are fulfilling his vision. pic.twitter.com/XSaoxBLS0W
— Narendra Modi (@narendramodi) November 11, 2022