Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​തത്സുവോ യസുനാഗയുടെ നേതൃത്വത്തിലുള്ള ജപ്പാൻ വ്യാവസായിക പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇ​ന്നു തത്സുവോ യസുനാഗയുടെ നേതൃത്വത്തിലുള്ള ജപ്പാൻ വ്യാവസായിക പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ അവരുടെ വിപുലീകരണ പദ്ധതികളും ‘ഇന്ത്യയിൽ നിർമിക്കുക, ലോകത്തിനായി നിർമിക്കുക’ എന്നതിലുള്ള ഉറച്ച പ്രതിജ്ഞാബദ്ധതയും തന്നെ പ്രോത്സാഹിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“തത്സുവോ യസുനാഗയുടെ നേതൃത്വത്തിലുള്ള ജപ്പാൻ വ്യാവസായിക പ്രതിനിധിസംഘവുമായി ഇന്നു കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷം. ഇന്ത്യയിലെ അവരുടെ വിപുലീകരണ പദ്ധതികളും ‘ഇന്ത്യയിൽ നിർമിക്കുക, ലോകത്തിനായി നിർമിക്കുക’ എന്നതിലുള്ള ഉറച്ച പ്രതിജ്ഞാബദ്ധതയും പ്രോത്സാഹനജനകമാണ്. നമ്മുടെ പ്രത്യേക-തന്ത്രപ്രധാന-ആഗോള പങ്കാളിയായ ജപ്പാനുമായുള്ള സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനായി കാത്തിരിക്കുന്നു.”

 

-SK-