Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തണ്ണീർത്തട അംഗീകാരമുള്ള ലോകത്തിലെ 31 നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയതിന് ഇൻഡോറിനെയും ഉദയ്പൂരിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു


തണ്ണീർത്തട അംഗീകാരമുള്ള  ലോകത്തിലെ 31 നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇൻഡോറിനേയും ഉദയ്പൂരിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. സുസ്ഥിര വികസനത്തിനും പ്രകൃതിയും നഗര വളർച്ചയും തമ്മിലുള്ള ഐക്യം പരിപോഷിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എക്‌സ്’ ഇൽ  കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ കുറിപ്പിന്  മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.

“ഇൻഡോറിനും ഉദയ്പൂരിനും അഭിനന്ദനങ്ങൾ! ഈ അംഗീകാരം സുസ്ഥിര വികസനത്തിനും പ്രകൃതിയും നഗര വളർച്ചയും തമ്മിലുള്ള ഐക്യം പരിപോഷിപ്പിക്കുന്നതിനുള്ള നമ്മുടെ ശക്തമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ രാജ്യത്തുടനീളം ഹരിതവും വൃത്തിയുള്ളതും കൂടുതൽ പരിസ്ഥിതി സൗഹൃദവുമായ നഗരങ്ങൾ സൃഷ്ടിക്കുന്നതിനായി ചേർന്ന് പ്രവർത്തിക്കുവാൻ ഈ നേട്ടം എല്ലാവർക്കും പ്രചോദനമാകട്ടെ.

***

-NK-