Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

തട്ടിക്കൊണ്ടുപോയ ബള്‍ഗേറിയന്‍ കപ്പല്‍ ‘റൂയേ’നെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയ സംഭവത്തില്‍ ബള്‍ഗേറിയന്‍ പ്രസിഡന്റിന് പ്രധാനമന്ത്രി മറുപടി നൽകി


തട്ടിക്കൊണ്ടുപോയ ബള്‍ഗേറിയന്‍ കപ്പലായ ”റൂയേ”നെയും അതിലെ 7 ബള്‍ഗേറിയന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാരെയും ഇന്ത്യന്‍ നാവികസേന രക്ഷിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബള്‍ഗേറിയന്‍ പ്രസിഡന്റ് ശ്രീ റുമെന്‍ റാദെവിന് മറുപടി നല്‍കി. നന്ദിപൂര്‍വ്വം അഭിനന്ദനം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ കപ്പല്‍യാത്ര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും എതിരെ പോരാടുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.

”റിപ്പബ്ലിക് ഓഫ് ബള്‍ഗേറിയ പ്രസിഡന്റ്, നിങ്ങളുടെ സന്ദേശത്തിന് നന്ദി. 7 ബള്‍ഗേറിയന്‍ പൗരന്മാര്‍ സുരക്ഷിതരാണെന്നതിലും അവര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങുമെന്നതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യന്‍സമുദ്ര മേഖലയില്‍ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും കടല്‍ക്കൊള്ളയേയും ഭീകരതയേയും ചെറുക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്” പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

*****

–SK–